ഞാൻ ആരാ ഏട്ടാ! വൺപ്ലസ് 15, 15R മോഡലുകൾക്ക് പണിയായി; വമ്പൻ ഡിസ്കൗണ്ടിൽ ഞെട്ടിച്ച് 'ചേട്ടൻ'
ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റെടുത്താൽ അതിലെ പുതുമുഖങ്ങളാണ് വൺപ്ലസ് 15r, വൺപ്ലസ് 15 എന്നിവ. വൺപ്ലസ് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളാണ് ഇവ. ഒന്ന് കമ്പനിയുടെ നിലവിലെ ഏറ്റവും ഉയർന്ന മോഡലും മറ്റൊന്ന് ആ പ്രീമിയം മോഡലിന്റെ അൽപ്പം വില കുറഞ്ഞ ബജറ്റ് ഓപ്ഷനും. ഇതിൽ വൺപ്ലസ് 15 ആണ് പ്രീമിയം മോഡൽ, വൺപ്ലസ് 15r അതിന്റെ ബജറ്റ് ഓപ്ഷനും. അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ സജീവമായി കച്ചവടം പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുന്നതിനിടെ ഇവയ്ക്ക് സ്വന്തം കുടുംബത്തിൽ നിന്നൊരു വെല്ലുവിളികൂടി വന്നിട്ടുണ്ട്.
വൺപ്ലസ് 15 5ജിയുടെ മുൻഗാമി വൺപ്ലസ് 13 5ജി ആണ്. ഈ 13 5ജിക്ക് ഒരു മുൻഗാമിയുണ്ട്, അതാണ് വൺപ്ലസ് 12 5G (OnePlus 12). 2024 ജനുവരിയിലാണ് പ്രീമിയം മോഡലാണ് വൺപ്ലസ് 12 അവതരിപ്പിക്കപ്പെട്ടത്. അതായത് ഇത് ലോഞ്ച് ചെയ്തിട്ട് രണ്ട് വർഷം ആകുന്നു.

പുതിയ വൺപ്ലസ് 15 5ജി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായാൽ പോലും കുറഞ്ഞത് 68999 രൂപ നൽകണം. ഇനി വൺപ്ലസ് 13 5ജി വാങ്ങാമെന്ന് കരുതിയാൽ അതിന് 60000 രൂപയ്ക്കടുത്ത് വില വരും. ഇനി പുതിയ പ്രീമിയം മോഡലിന്റെ ബജറ്റ് ഓപ്ഷനായ വൺപ്ലസ് 15R വാങ്ങനമെങ്കിലും വേണം കുറഞ്ഞത് 47,999 രൂപ.
60000 രൂപയോ അതിന് മുകളിലോ വില നൽകി വൺപ്ലസ് പ്രീമിയം മോഡൽ സ്വന്തമാക്കുന്നതിന് പകരം 45000 രൂപയോട് അടുത്ത വിലയിൽ ഒരു വൺപ്ലസ് പ്രീമിയം മോഡൽ സ്വന്തമാക്കാൻ വൺപ്ലസ് ആരാധകർക്ക് ആമസോൺ അവസരം ഒരുക്കിയിരിക്കുന്നു. അതായത് വൺപ്ലസ് 12 5ജി ഇപ്പോൾ വൻ വിലക്കുറവിൽ ആമസോൺ വിൽക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വൺപ്ലസ് 12ന്റെ 12ജിബി+ 256ജിബി അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. പിന്നീട് പുതിയ വൺപ്ലസ് 13 5ജി വന്നപ്പോൾ വിലയിൽ ചെറിയ കുറവുണ്ടായി. എന്നാൽ പുതിയ വൺപ്ലസ് 15 മോഡൽ 72999 രൂപ പ്രാരംഭ വിലയിൽ എത്തിയതിനാൽ പഴയ മോഡലുകളുടെ വിലയിൽ കാര്യമായ കുറവ് ഉണ്ടായില്ല.
വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വൺപ്ലസ് 13 5ജിക്ക് ഇപ്പോഴും 63,999 രൂപയാണ് വില. വൺപ്ലസ് 12 മോഡൽ ഔദ്യോഗിക സൈറ്റിൽ കിട്ടാനുമില്ല. അതേസമയം ആമസോൺ വൺപ്ലസ് 12 5ജി 47,990 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്, അതിനാൽ 46,490 രൂപയ്ക്ക് ഇത് ആമസോണിൽ കിട്ടും.
ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വൺപ്ലസ് 13 5ജി വാങ്ങുന്നതിനെക്കാൾ 10000 രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ വൺപ്ലസ് 12 5ജി സ്വന്തമാക്കാനാകും. പ്രീമിയം മോഡലാണ് എന്നതിനാൽ മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ രണ്ട് വർഷത്തിനടുത്ത് പഴക്കം ഉണ്ട് എന്നത് ഒരു പോരായ്മയല്ല. അതിനാൽ മികച്ച വിലക്കുറവിൽ ഒരു പ്രീമിയം മോഡൽ തേടുന്നവർക്ക് ആമസോണിലെ ഈ വൺപ്ലസ് 12 ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, 24GB വരെ LPDDR5X റാം, 1TB വരെ UFS 4.0 സ്റ്റോറേജ്, വൺപ്ലസ് ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്, സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ, 32MP ഫ്രണ്ട് ക്യാമറ, 4th ജെൻ ഹാസൽബ്ലാഡ് ക്യാമറ പിന്തുണ.
6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും സഹിതം 5,400mAh ബാറ്ററി, IP65 റേറ്റിങ്, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








