Home
Mobile

ഹാസൽബ്ലാഡ് ക്യാമറ, 100W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, എല്ലാമുണ്ട്; ഇതാണ് പുതിയ വൺപ്ലസ് ഫോൺ!

ഇന്ത്യയിൽ ഏറെ ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ് ( OnePlus ). ചുരുങ്ങിയ നാളുകൾക്കുള്ളിൽത്തന്നെ ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ വൺപ്ലസിന് കഴിഞ്ഞിട്ടുണ്ട്. ഇതിനകം ഇറങ്ങിയ പല വൺപ്ലസ് മോഡലുകളും ഇന്ത്യയിൽ ഹിറ്റാണ്. അ‌തിനാൽത്തന്നെ വരാനിരിക്കുന്ന വൺപ്ലസ് ഫോണുകളെക്കുറിച്ച് ആരാധകർക്ക് ആകാംക്ഷയും പ്രതീക്ഷകളും ഏറെയാണ്.

അ‌ങ്ങനെയിരിക്കേ, വൺപ്ലസിന്റെ അ‌ടുത്ത് പുറത്തിറങ്ങുന്ന പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ്12 മോഡലിന്റെ ചില ആവേശകരമായ വിവരങ്ങൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്. ടിപ്‌സ്റ്റർ സ്റ്റീവ് എച്ച്. മക്ഫ്ലൈ (@ഓൺലീക്സ്) ആണ് മൈസ്മാർട്ട് പ്രൈസുമായി സഹകരിച്ച്, വൺപ്ലസ് 12-ന്റെ CAD(കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ) റെൻഡറുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽനിന്ന് വ്യത്യസ്തമായ ഡി​സൈനാണ് ഇതിൽ കാണുന്നത്.

ഇതാണ് പുതിയ വൺപ്ലസ് ഫോൺ!

അ‌തായത്, കഴിഞ്ഞ ജൂലൈയിൽ, ആദ്യകാല പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കിയുള്ള വൺപ്ലസ് 12 ന്റെ ഡി​സൈന്റെ ചില സൂചനകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അ‌തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഡി​സൈനാണ് ഇപ്പോൾ ലീക്കായ ചിത്രങ്ങളിലുള്ളത്. എന്നാൽ ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. പുതിയ റെൻഡറുകളും ഒരു പ്രീ-പ്രൊഡക്ഷൻ യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അ‌തിനാൽത്തന്നെ ഡിസൈനിൽ ഇനി വേണമെങ്കിലും മാറ്റങ്ങൾ സംഭവിക്കാം.

ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം പുതിയ ഹാസൽബ്ലാഡ് ലോഗോയോടെയാണ് ഹാൻഡ്‌സെറ്റ് കാണുന്നത്. ക്യാമറ ഐലൻഡിൽ മൂന്നിന് പകരം നാല് സർക്കിളുകളാണ് കാണുന്നത്. ഒരു റൗണ്ട് ക്യാമറ ഡെക്കിനുള്ളിൽ മൂന്ന് ക്യാമറകൾ ആയിരിക്കും വൺപ്ലസ് 12 ൽ ഉണ്ടാവുക എന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ ചിത്രം ഇക്കാര്യത്തിൽ ആശയക്കുഴപ്പം കൊണ്ടുവന്നിരിക്കുകയാണ്.

ക്യാമറ മൊഡ്യൂളിലെ ഈ പുതിയ കൂട്ടിച്ചേർക്കൽ ഒരു പുതിയ പെരിസ്കോപ്പ് അല്ലെങ്കിൽ LiDAR സെൻസർ എത്താനുള്ള സാധ്യതയായാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് പുറത്തുവന്ന ഡി​സൈനിൽനിന്ന് വ്യത്യസ്തമായി പുതിയ റെൻഡറുകളിൽ, വൺപ്ലസ് ക്യാമറ മൊഡ്യൂളിന് അടുത്തുള്ള ഹാസൽബ്ലാഡ് ലോഗോ "H" എന്ന് മാത്രമാക്കി ലളിതമായി അ‌വതരിപ്പിച്ചിരിക്കുന്നു. ക്യാമറകളുടെ ഇടതുവശത്താണ് ബ്രാൻഡിംഗ് സ്ഥാപിച്ചിരിക്കുന്നത്.

റൗണ്ട് ഡെക്കിലെ നാലാമത്ത കട്ടൗട്ടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ഇത് ഒരു ക്യാമറയ്ക്കുള്ള കൂട്ടിച്ചേർക്കൽ ആയിരിക്കില്ല എന്ന് ചില ടിപ്സ്റ്റർമാർ വിലയിരുത്തുന്നു. മിക്ക സ്മാർട്ട്‌ഫോൺ കമ്പനികളും ഇപ്പോൾ അധിക പ്രവർത്തനങ്ങൾക്കായി അൾട്രാ-വൈഡ് ലെൻസ് അല്ലെങ്കിൽ ടെലിഫോട്ടോ ക്യാമറയെ ആശ്രയിക്കുന്നു. നാല് ക്യാമറകൾ എന്നത് പഴയ ഐഡിയായി മാറിയിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.

എന്തായാലും വൺപ്ലസ് 12 ക്യാമറയുടെ കാര്യത്തിൽ മികച്ചതാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം സ്വീഡിഷ് ക്യാമറാ നിർമാതാവ് ഹാസൽബ്ലാഡിന്റെ സഹകരണത്തോടെയാണ് ഈ ഫോണിലെ ക്യാമറകൾ തയാറാക്കിയിരിക്കുന്നത് എന്നതുതന്നെ. തങ്ങളുടെ ഫോണുകളിലെ ക്യാമറകൾ മെച്ചപ്പെടുത്തുന്നതിനായി വൺപ്ലസ് ഇതിനകം തന്നെ ഹാസൽബ്ലാഡുമായി ​കൈകോർത്തിരുന്നു. തുടർന്ന് ചില വൺപ്ലസ് മോഡലുകളിൽ ഹാസൽബ്ലാഡ് ക്യാമറകൾ ഇടംപിടിക്കുകയും ചെയ്തു.

ഫോട്ടോഗ്രാഫി രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച കമ്പനിയാണ് ഹാസൽബ്ലാഡ്. ചന്ദ്രനിൽ ആംസ്ട്രോങ്ങിനെ ചിത്രീകരിക്കാൻ നാസ തിരഞ്ഞെടുത്തത് ഈ കമ്പനിയുടെ ക്യാമറകളാണ്. എന്നാൽ മികവിനൊത്ത വിലയും ഈടാക്കുന്നതിനാൽ ഹാസൽബ്ലാഡ് ക്യാമറകളുടെ വില അ‌ൽപ്പം കൂടുതലാണ്. അ‌തിനാൽ പലർക്കും അ‌തിന്റെ മികവ് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയി.

അ‌ങ്ങനെ പലർക്കും ആസ്വദിക്കാൻ കഴിയാതെ പോയ ഹാസൽബ്ലാഡ് ക്യാമറകളുടെ മികവ് ഒരു അ‌ളവുവരെ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ വൺപ്ലസ് ശ്രമിക്കുന്നു. ഒരു കർവ്ഡ് ഡിസ്‌പ്ലേയും സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ ഡിസൈനും പുതിയ വൺപ്ലസ് 12 ഫീച്ചർ ചെയ്യുന്നതായി ലീക്ക് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

നിർമാണത്തിലിരിക്കുന്ന ഈ ഫോണിന്റെ വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ വിവിധ ടിപ്സ്റ്റർമാർ ഇതിനകം തങ്ങളുടെ രഹസ്യ സോഴ്സുകൾ ഉപയോഗിച്ച് പല വിവരങ്ങളും ഓൺ​ലൈനിൽ പുറത്തുവിട്ടിട്ടുമുണ്ട്. ഇത് പ്രകാരം 6.7 ഇഞ്ച് ഫ്ലൂയിഡ് LTPO AMOLED ഡിസ്‌പ്ലേയും 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വൺപ്ലസ് 12 ൽ ഉണ്ടാകും.

ഇതാണ് പുതിയ വൺപ്ലസ് ഫോൺ!

ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാകും വൺപ്ലസ് 12 എത്തുകയെന്ന് ഭൂരിഭാഗം ലീക്ക് റിപ്പോർട്ടുകളും അ‌വകാശപ്പെടുന്നു. അഡ്രിനോ 750 ജിപിയു ഗ്രാഫിക്സ് കാർഡും ഉണ്ടാകും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ആണ് ഫോൺ എത്തുക. 100 ​​വാട്ട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണ ഉണ്ടാകും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വെളിപ്പെടുത്തൽ.

ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചാൽ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 12 ൽ ഉണ്ടാകുക എന്നാണ് കരുതപ്പെടുന്നത്. സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും പ്രതീക്ഷിക്കുന്നു.

വൺപ്ലസ് ​12 ന്റെ ലോഞ്ച് തീയതി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആദ്യം ​ചൈനയിൽ അ‌വതരിപ്പിക്കുന്ന ഫോൺ തുടർന്ന് ആഗോള വിപണിയിലേക്കും എത്തും എന്നാണ് റിപ്പോർട്ട്. ഈ വർഷം ഡിസംബറോടെയാകും വൺപ്ലസ് 12 ​ചൈനയിൽ ലോഞ്ച് ചെയ്യുകയെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ജനുവരിയിൽ ഇന്ത്യയടക്കമുള്ള വിപണിയിലേക്ക് എത്തുമെന്നാണ് വിവരം.

Image credit: SmartPrix with OnLeaks

More from GizBot

Best Mobiles in India

English summary
The camera features of the OnePlus 12 smartphone have been leaked online. As per the leaked images, the handset is seen with the new Hasselblad logo. Camera Island has four circles instead of three. The Hasselblad logo next to the OnePlus camera module is simply presented as an "H".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X