Home
Mobile

നല്ല പള പളാന്ന് തിളങ്ങും, പടം മാത്രമല്ല ഫോണും! ക്യാമറമികവിൽ വൺപ്ലസ് 12- ഐഫോൺ നേർക്കുനേർ പോരാട്ടം

വൺപ്ലസ് 12 (OnePlus 12) എന്ന പേര് സ്മാർട്ട്ഫോൺ പ്രേമികൾ ഒന്ന് കുറിച്ചുവച്ചോളൂ, ഉടൻ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ നിരയിലെ ഒരു കൊലകൊമ്പൻ ആയിരിക്കും ഈ ഫോൺ എന്നാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത്. വൺപ്ലസ് 12 ഡിസംബറിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാൻ പോകുന്ന സ്മാർട്ട്ഫോണുകളിലെ കിടിലൻ ഫീച്ചറുകളെപ്പറ്റിയുള്ള മുൻകൂർ വിവരങ്ങൾ അ‌റിയുന്നത് നിങ്ങളെ സന്തോഷപ്പെടുത്തുമെങ്കിൽ തീർച്ചയായും വൺപ്ലസ് 12 സ്മാർട്ട്ഫോണിനെപ്പറ്റി അ‌ന്വേഷിക്കുന്നതും അ‌റിയുന്നതും നന്നായിരിക്കും എന്നാണ് സ്മാർട്ട്ഫോൺ വിപണിയിലെ സംസാരം. വൺപ്ലസ് 12 ന്റെ ക്യാമറകളെ​പ്പറ്റിയുള്ള ചില ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ക്യാമറമികവിൽ വൺപ്ലസ് 12- ഐഫോൺ നേർക്കുനേർ പോരാട്ടം

ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ഏതാണ് എന്ന് ​ചോദിച്ചാൽ ഐഫോൺ എന്നാകും കൂടുതൽ പേരും ഉത്തരം പറയുക. ചില ആൻഡ്രോയിഡ് ആരാധകർ സാംസങ് എന്ന പേരും പറഞ്ഞേക്കാം. ക്യാമറ മികവാണ് ഈ സ്മാർട്ട്ഫോണുകളെ ഇത്രമേൽ മികച്ചതും ജനപ്രീതിയുള്ളതുമാക്കുന്ന ഒരു പ്രധാന ഘടകം.

ഇതേ ക്യാമറ മികവും ഏറെ ആകർഷകമായ ക്യാമറ മൊഡ്യൂളും ഡി​സൈനുമൊക്കെയായി ഐഫോണുമായി ഒരു നേർക്കുനേർ പോരാട്ടത്തിനാണ് വൺപ്ലസ് 12 ന്റെ വരവ് എന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺപ്ലസ് ആരാധകർക്ക് ഏറെ പ്രതീക്ഷ വയ്ക്കാവുന്ന ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. ഈ ഫോണിനെ സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ ഇപ്പോൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഏറ്റവുമൊടുവിലായി വന്ന ലീക്ക് റിപ്പോർട്ട് വൺപ്ലസ് 12 ന്റെ ക്യാമറ സംബന്ധിച്ച നിർണായകമായ ചില വിവരങ്ങൾ വെളിപ്പടുത്തുന്നു. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വൺപ്ലസ് 12 ന്റെ ട്രിപ്പിൾ റിയർ ക്യാമറ അ‌തിശയിപ്പിക്കുന്ന മികവ് സമ്മാനിക്കും. കാരണം ഇതിലെ 50 എംപി പ്രധാന ക്യാമറ സോണി IMX966 സെൻസർ സഹിതമാണ് എത്തുന്നത്.

23 എംഎം ഫോക്കൽ ലെങ്ത്, എഫ്/1.7 അപ്പേർച്ചർ എന്നിവയുള്ള 1/1.4 ഇഞ്ച് ക്യാമറ സെൻസറാണ് ഈ 50എംപി പ്രധാന ക്യാമറയിലുള്ളത്. ഒഐഎസ് പിന്തു​ണയോടെയായിരിക്കും ഈ പ്രധാന ക്യാമറ എത്തുക. ഇതോടൊപ്പം എത്തുക 48 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ടെലിഫോട്ടോ ക്യാമറ (സോണി IMX581 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു) ഉണ്ടാകും.

14 എംഎം ഫോക്കൽ ലെങ്ത്, എഫ്/2.2 അപ്പേർച്ചർ എന്നിവയുള്ള ½ ഇഞ്ച് സെൻസർ ആയിരിക്കും 48 മെഗാപിക്സൽ അൾട്രാ വൈഡ് ടെലിഫോട്ടോ ക്യാമറയിൽ ഉണ്ടാകുക എന്ന് ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 64 എംപി ടെലിഫോട്ടോ ഷൂട്ടറാണ് ഈ ട്രിപ്പിൾ റിയർ ക്യാമറകളിലെ മൂന്നാമൻ.

ക്യാമറമികവിൽ വൺപ്ലസ് 12- ഐഫോൺ നേർക്കുനേർ പോരാട്ടം

3x ഒപ്റ്റിക്കൽ സൂം പ്രതീക്ഷിക്കുന്ന 64 എംപി ടെലിഫോട്ടോ ക്യാമറയുടെ കരുത്ത് OmniVision OV64B സെൻസറാണ്. ഈ സെൻസറും ½-ഇഞ്ച് അ‌ളവിലുള്ളതാണ്. ഹാസൽബ്ലാഡ് പിന്തുണയോടെയാണ് ഇതിലെ ക്യാറകൾ എത്തുന്നത് എന്നും പറയപ്പെടുന്നു. ക്യാമറ മികവിൽ ഐഫോണിനോട് ഏറ്റുമുട്ടാൻ പോകുന്ന വൺപ്ലസ് 12 രൂപഭംഗിയിലും മികച്ചുനിൽക്കും.

വാച്ച് പോലുള്ള ഡിസൈനിന്റെ ഡബിൾ- ലെയർ രൂപകൽപ്പനയിൽ ലെൻസ് മൊഡ്യൂൾ സംയോജിപ്പിച്ച് വൺപ്ലസ് 12 വൈറ്റ് ഗ്ലാസ് പതിപ്പിൽ ലഭ്യമാകുമെന്നും ലീക്കർ വെളിപ്പെടുത്തി. പുനർരൂപകൽപ്പന ചെയ്ത ക്യാമറ ബമ്പ് വൺപ്ലസ് 12 പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. വൺപ്ലസ് 12ന്റെ വൈറ്റ് ഗ്ലാസ് വേരിയന്റ് "ഡിഫ്യൂസ് റിഫ്‌ളക്ഷൻ പ്രോസസ്" ഉപയോഗിക്കുമെന്നും ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി.

റിസ്റ്റ് വാച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള റിയർ ക്യാമറ മൊഡ്യൂളാണ് വൺപ്ലസ് 12 ൽ ഉണ്ടാകുക എന്നാണ് ടിപ്സ്റ്റർ അ‌വകാശപ്പെടുന്നത്. 6.7ഇഞ്ച് 2K+ 120Hz അ‌മോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC, 100W SuperVOOC ചാർജിംഗ് പിന്തുണയുള്ള 5400mAh ബാറ്ററി, എന്നിവ വൺപ്ലസ് 12ൽ ഉണ്ടാകുമെന്ന് മുൻ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

More from GizBot

Best Mobiles in India

English summary
OnePlus 12's camera sensor details and module design have been leaked. According to the information released by Digital Chat Station, the OnePlus 12 will have a rear camera module inspired by the wristwatch. The 50 MP main camera comes with Sony IMX966 sensor. It will be a 1/1.4 inch camera with 23mm focal length and f/1.7 aperture.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X