Home
Mobile

വീരനായി ജനിച്ച് വീരനായി വാഴുന്നു! വൺപ്ലസിന്റെ പ്രീമിയം 5G ഫോണിന് 12000 രൂപ വിലക്കുറവ്

വൺസ് എ കിങ് ഈസ് ഓൾവെയ്സ് എ കിങ് എന്ന് പറയാറുണ്ട്. പ്രീമിയം സ്മാർട്ട്ഫോണുകളുടെ കാര്യവും ഇതുപോലെയാണ് എന്ന് പറയാം. പ്രീമിയം സ്മാർട്ട്ഫോണുകൾ എപ്പോഴും മികച്ച ഫീച്ചറുകൾ സഹിതമാണ് എത്തുന്നത്. അ‌തിനാൽ ലോഞ്ച് ചെയ്യപ്പെട്ട് രണ്ട് മൂന്ന് വർഷം കഴിഞ്ഞാൽപ്പോലും അ‌വ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യാറുണ്ട്. അ‌തിനാൽത്തന്നെ പ്രീമിയം മോഡലുകൾക്ക് വിപണിയിൽ എക്കാലവും ഡിമാൻഡ് ഉണ്ട്. പുതിയ മോഡലുകൾ എത്തുമ്പോൾ മുൻ മോഡലുകൾക്ക് വില കുറയും. മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഒരു ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനാകുമെന്നതിനാൽ, ഈ സമയം ഈ മുൻ മോഡലുകൾ വാങ്ങാൻ നിരവധി പേർ രംഗത്തെത്താറുണ്ട്.

കഴിഞ്ഞ വർഷം ജനുവരിയിൽ അ‌ന്നത്തെ മികച്ച പ്രോസസർ ആയിരുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 3​ കരുത്തുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. ഇത് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ 12000 രൂപ വിലക്കുറവിൽ ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവിടങ്ങളിൽ വാങ്ങാൻ ലഭ്യമാണ്.

വൺപ്ലസിന്റെ പ്രീമിയം 5G ഫോണിന് 12000 രൂപ വിലക്കുറവ്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12 ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. എന്നാൽ പുതിയ വൺപ്ലസ് 13 എത്തിയതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു.

ഇപ്പോൾ വൺപ്ലസ് 12 പ്രത്യേക ഡിസ്കൗണ്ടും വിലക്കുറവും സഹിതം 56999 രൂപ വിലയിൽ ആണ് ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില 52,999 രൂപയായി കുറയ്ക്കാം.

വൺപ്ലസിന്റെ പ്രീമിയം 5G ഫോണിന് 12000 രൂപ വിലക്കുറവ്

വൺപ്ലസ് 12ന്റെ ടോപ് വേരിയന്റ് 61,999 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം, എച്ച്ഡിഎഫ്‌സി, എസ്‌ബി‌ഐ കാർഡ് ഇ‌എം‌ഐ ഇടപാടുകൾക്ക് 4,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ വില 57,999 രൂപയായി കുറയും. വൺപ്ലസ് ആരാധകർക്ക് ഇതൊരു സുവർണാവസരമാണ്.

വൺപ്ലസ് 12 ന്റെ പ്രധാന സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസുമുള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം, വൺപ്ലസ് ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ് തുടങ്ങിയവ ഇതിലുണ്ട്.

ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വൺപ്ലസ് 12ന് ഉണ്ട്. സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ അ‌തിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

വൺപ്ലസിന്റെ പ്രീമിയം 5G ഫോണിന് 12000 രൂപ വിലക്കുറവ്

ആൻഡ്രോയിഡ് 14 ഒഎസിൽ ആണ് വൺപ്ലസ് 12 എത്തുന്നത്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട്, 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും സഹിതം 5,400mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

ഓപ്പോയുടെ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും വൺപ്ലസ് 12ൽ സജ്ജീകരിച്ചിരിക്കുന്നു. IP65 റേറ്റിങ്ങോടെയാണ് ഈ പ്രീമിയം മോഡൽ എത്തുന്നത്. സിൽക്കി ബ്ലാക്ക്, ഫ്ലോവി എമിറാൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകുക. പരിമിതമായ കാലത്തേക്ക് മാത്രമായിരിക്കും 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
OnePlus 12 is now available at a discount of Rs 12,000. At the time of its launch in India, the OnePlus 12 was priced at Rs 64,999 for the base model with 12GB RAM and 256GB storage, and Rs 69,999 for the 16GB RAM and 512GB storage variant. The base model is now listed at Rs 56,999. There is also a bank discount of Rs 4,000 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X