Home
Mobile

ഇതുവരെ കണ്ട വൺപ്ലസ് 12 അ‌ല്ല ഇനി! വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിന് പുതിയ മുഖം

വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിന് ഇനി പുതിയ മുഖം. വൺപ്ലസ് 12ഗ്ലേഷ്യൽ വൈറ്റ് വേരിയന്റായി കമ്പനി പുറത്തിറക്കി. ഹിമാനികൾ, മഞ്ഞുമലകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റ് (OnePlus 12 Glacial White) പുറത്തിറക്കിയിരിക്കുന്നത് എന്ന് വൺപ്ലസ് പറഞ്ഞു. എംബഡഡ് എച്ചിംഗ് പ്രോസസ്സ് ഉപയോഗിച്ചാണ് വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റ് കളർ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഫ്രോസ്റ്റഡ് ടെക്‌സ്‌ചറുള്ള ഒരു ഗ്ലാസ് ബാക്ക് ആണ് ഈ സ്പെഷൽ വേരിയന്റിന്റെ പ്രത്യേകത. ഇതിനകം ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ആണ് ഈ സ്മാർട്ട്ഫോൺ ലഭ്യമായിട്ടുള്ളത്.

പുതിയ ലുക്ക് ഒഴിച്ചുനിർത്തിയാൽ വൺപ്ലസ് 12ന്റെ ഫീച്ചറുകൾ മുൻപ് ലോഞ്ച് ചെയ്ത വൺപ്ലസ് 12ന്റേതിന് സമാനമാണ്. വിലയും ലഭ്യതയും: വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയൻ്റിന് 64,999 രൂപയാണ് വില. ജൂൺ-6 മുതൽ വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും ഇത് വിൽപ്പനയ്ക്കെത്തും.

വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിന് പുതിയ മുഖം

ഓഫ്‌ലൈനിൽ, വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറുകളിലും മറ്റ് തിരഞ്ഞെടുത്ത റീട്ടെയിലർമാരിലും വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റ് ലഭ്യമാകും. തുടക്കത്തിൽ ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ 6 മുതൽ ജൂൺ 20 വരെ 2,000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും.

ഈ ഡിസ്കൗണ്ടുകൾ കൂടാതെ 12 മാസത്തെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. വൺപ്ലസിന്റെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാനുള്ള ഒരു സുവർണാവസരം കൂടിയാണ് ഈ ​പുതിയ വേരിയന്റിന്റെ ലോഞ്ച്. സ്നാപ്ഡ്രാഗൺ 8 ജെൻ-3​ പ്രോസസർ കരുത്തുമായിട്ടാണ് വൺപ്ലസ് 12 (OnePlus 12) ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിന് പുതിയ മുഖം

വൺപ്ലസ് 12 ഗ്ലേഷ്യൽ വൈറ്റ് വേരിയന്റിന്റെ പ്രധാന ഫീച്ചറുകൾ: 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രധാന ആകർഷണം. ഈ ചിപ്സെറ്റിന് അ‌കമ്പടിയായി 12GB LPDDR5X റാമും 256GB UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു.

120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസുമുള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് വൺപ്ലസ് 12 ൽ ഉള്ളത്. ഡിസ്പ്ലേയും പ്രോസസറും എപ്പോഴും അൾട്രാ-സ്മൂത്ത് ആയി നിലനിർത്താൻ ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്. കൂടാതെ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പും ഈ ഫോണിൽ നൽകിയിട്ടുണ്ട്.

ഇതിലെ ക്യാമറ യൂണിറ്റും ശക്തമാണ്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 12ൽ ഉള്ളത്. അ‌തിൽ
സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. 32എംപി ഫ്രണ്ട് ക്യാമറയും ഇതോടൊപ്പമുണ്ട്.

വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണിന് പുതിയ മുഖം

ആൻഡ്രോയിഡ് 14 ഒഎസ്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ്, NFC, GPS, യുഎസ്ബി-സി പോർട്ട്, 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും സഹിതം 5,400mAh ബാറ്ററി, സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പ് IP65 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

Best Mobiles in India

English summary
OnePlus 12 Glacial White variant launched in India. The 12GB RAM + 256GB storage variant of the OnePlus 12 Glacial White is priced at Rs 64,999. It will go on sale from June-6 on OnePlus India website and e-commerce platform Amazon. Customers will get an instant bank discount of Rs 3,000 on selected bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X