Home
Mobile

വൺപ്ലസ് 12 വിൽക്കാനുള്ള ആമസോൺ തിടുക്കം ചതിച്ചു! ഇന്ത്യയിലെ ലോഞ്ചിന് മുൻപേ വില പുറത്തായി

സാംസങ് ഗാലക്സി എസ്24 അ‌ൾട്ര അ‌ടങ്ങുന്ന ഗാലക്സി എസ്24 സീരീസ് പോലെ തന്നെ ഇന്ത്യക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ ലോഞ്ചാണ് വൺപ്ലസ് 12 സീരീസി​ന്റേത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി എത്തുന്ന വൺപ്ലസ് 12 ലോഞ്ച് ജനുവരി 23നാണ് നിശ്ചയിച്ചിരിക്കുന്നത്.

വൺപ്ലസ് 12, വൺപ്ലസ് 12R എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ജനുവരി 23 ന് ഇന്ത്യയിൽ അ‌വതരിപ്പിക്കുക. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യുകയും വിൽപ്പന ആരംഭിക്കുകയും ചെയ്ത ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ ഏവർക്കും അ‌റിയാം. എന്നാൽ എന്ത് വിലയിലാണ് ഇവ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുക എന്നതിലായിരുന്നു ആകാംക്ഷ.

 ആമസോൺ തിടുക്കം ചതിച്ചു! വൺപ്ലസ് 12ന്റെ  ഇന്ത്യയിലെ വില പുറത്തായി

ലോഞ്ചിനൊപ്പമാകും വൺപ്ലസ് 12 വില അ‌റിയാൻ കഴിയുക എന്ന് പ്രതീക്ഷിച്ചിരിക്കേ ഇപ്പോൾ ആമസോണിലൂടെ അ‌പ്രതീക്ഷിതമായി വൺപ്ലസ് 12 വില ചോർന്നിരിക്കുന്നു. വൺപ്ലസ് 12 ന്റെ 12 ജിബി + 256 ജിബി പ്രാരംഭ വേരിയന്റ് വില സഹിതം അ‌ബദ്ധത്തിൽ ആമസോൺ തങ്ങളുടെ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു.

നിമിഷങ്ങൾക്കകം പിൻവലിച്ചെങ്കിലും, അ‌ബദ്ധത്തിൽ ആമസോൺ ലിസ്റ്റ് ചെയ്ത വ​ൺപ്ലസ് 12 ന്റെ വില അ‌ടങ്ങുന്ന പേജിന്റെ സ്ക്രീൻഷോട്ട് ടിപ്സ്റ്റർ ഇഷാൻ അഗർവാൾ എടുക്കുകയും തന്റെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ പുറത്തുവിടുകയുമായിരുന്നു. ഈ സ്ക്രീൻ ഷോട്ട് പ്രകാരം 12 ജിബി + 256 ജിബി പ്രാരംഭ വേരിയന്റിന്റെ വില 69,999 രൂപയാണ്.

 ആമസോൺ തിടുക്കം ചതിച്ചു! വൺപ്ലസ് 12ന്റെ  ഇന്ത്യയിലെ വില പുറത്തായി

എന്നാൽ ഇതൊരു ആകസ്മികമായ ലിസ്റ്റിംഗാണെന്നും ഔദ്യോഗിക വില വ്യത്യസ്തമായിരിക്കാമെന്നും മനസിലാക്കേണ്ടതുണ്ട്. അ‌തിനാൽത്തന്നെ ഇന്ത്യയിൽ വൺപ്ലസ് 12 ലോഞ്ച് ചെയ്യുന്നത് 69,999 രൂപ വിലയിലായിരിക്കാമെന്ന് കരുതേണ്ടതില്ല. 58,000 മുതൽ 60,000 രൂപ വരെ വിലയിൽ വൺപ്ലസ് 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാമെന്നാണ് ടിപ്‌സ്റ്റർ യോഗേഷ് നേരത്തെ പുറത്തുവിട്ട ലീക്ക് റിപ്പോർട്ടിൽ പറയുന്നത്.

വൺപ്ലസ് 12 ന്റെ ഇന്ത്യയിലെ വിജയത്തിൽ വില ഒരു നിർണായക ഘടകമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഐക്യൂ 12, സാംസങ് ഗാലക്സി എസ്24 സീരീസ്, വിവോ എക്സ് 100 സീരീസ് തുടങ്ങി പ്രീമിയം സ്മാർട്ട്ഫോണുകളുടെ വലിയൊരു നിരയാണ് വൺപ്ലസ് 12 വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇന്ത്യയിലുണ്ടാകുക.

ഈയൊരു സാഹചര്യത്തിൽ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഏത് ഫോൺ വാങ്ങണം എന്നതിൽ വില വലിയൊരു നിർണായക ഘടകമായി മാറും. വൺപ്ലസ് 12R ന്റെ പ്രാരംഭ വില ഏകദേശം 35,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 12 ന്റെ പ്രാരംഭ വില 65,000 രൂപയിൽ തുടങ്ങുകയും ഉയർന്ന വേരിയന്റിന്റെ വില 75,000 രൂപ വരെ എത്തിയേക്കുമെന്നുമാണ് കരുതപ്പെടുന്നത്.

 ആമസോൺ തിടുക്കം ചതിച്ചു! വൺപ്ലസ് 12ന്റെ  ഇന്ത്യയിലെ വില പുറത്തായി

വൺപ്ലസ് 12ന്റെ പ്രധാന ഫീച്ചറുകൾ: 1Hz - 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസുമുള്ള 6.82-ഇഞ്ച് LTPO OLED സ്‌ക്രീനാണ് ഇതിലുള്ളത്. ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ഹൃദയം. കരുത്തൻ ചിപ്സെറ്റിനു പിന്തുണയ്ക്കായി 24GB വരെ റാമും 1TB വരെ സ്‌റ്റോറേജും ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് ഇതിൽ നൽകിയിരിക്കുന്നത്. 50MP സോണി LYT-808 മെയിൻ ക്യാമറ, 48MP സോണി IMX581 അൾട്രാവൈഡ് സ്‌നാപ്പർ, 64MP പെരിസ്‌കോപ്പ് സൂം മൊഡ്യൂൾ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ ഉൾപ്പെടുന്നത്. സെൽഫിക്കും മറ്റുമായി 32എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14ൽ ആണ് പ്രവർത്തനം.

100W സൂപ്പർവൂക്ക് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 5,400mAh ബാറ്ററിയും വൺപ്ലസ് 12 പായ്ക്ക് ചെയ്യുന്നു. ചൈനയിൽ വൺപ്ലസ് 12ന്റെ 12ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 50,650 രൂപയാണ് വില.

More from GizBot

Best Mobiles in India

English summary
OnePlus 12 price in India accidentally leaked via Amazon Amazon was mistakenly listing the 12GB + 256GB variant of the OnePlus 12 with the starting price. The screenshot was taken by tipster Ishan Aggarwal and shared on his Twitter account. As per this screenshot, the entry-level 12GB + 256GB variant is priced at Rs 69,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X