Home
Mobile

ഈ സമയവും കടന്ന് പോകും, അതിന് മുന്നേ വാങ്ങൂ! വൺപ്ലസ് 12ന് ആമസോണിൽ വൻ വില കുറവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഇപ്പോഴും ലൈവ് ആണ്. വിവിധ പ്രോഡക്ട് വിഭാഗങ്ങളിൽ ഉടനീളം അവിശ്വസനീയമായ കിഴിവുകളും ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡീലുകളിൽ മൊബൈൽ ഫോണുകൾ ഒരു പ്രധാന ഹൈലൈറ്റാണ്. ഏറ്റവും ആവേശകരമായ ഓഫറുകളിൽ ഒന്നാണ് വൺപ്ലസ് 12ൻ്റെ (OnePlus 12) വിലയിൽ ഉള്ള ഗണ്യമായ കുറവ്. ഇത് പല ഫോൺ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചു. 64,999 രൂപ പ്രാരംഭ വിലയിൽ ഈ വർഷം ആദ്യം ലോഞ്ച് ചെയ്ത ഈ മുൻനിര ഉപകരണം ഇപ്പോൾ സെയിൽ സമയത്ത് 29,299 രൂപയ്ക്ക് ലഭ്യമാണ്.

നിങ്ങൾ വൺപ്ലസ് 12 വാങ്ങുവാൻ പരിഗണിക്കുന്നുണ്ട് എന്നാൽ അതിൻ്റെ ലോഞ്ച് വില കാരണം വാങ്ങാൻ സാധിക്കാത്ത അവസ്ഥയിൽ ആണെങ്കിൽ, ഈ ഫോൺ സ്വന്തമാക്കാൻ ഉള്ള നിങ്ങളുടെ മികച്ച അവസരമായിരിക്കും ഇത്. ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആണൊ ആലോചിക്കുന്നത്? എല്ലാ വിശദാംശങ്ങളും താഴെ നൽകിയിട്ടുണ്ട്.

ഈ സമയവും കടന്ന് പോകും, അതിന് മുന്നേ വാങ്ങൂ! Oneplus 12ന് വൻ വില കുറവ്

വൺപ്ലസ് 12 നിലവിൽ ആമസോണിൽ 61,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. വൺപ്ലസ് 12 വാങ്ങുമ്പോൾ പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിന് 25,700 രൂപ വരെ ആമസോൺ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നിങ്ങൾക്ക് ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ (Amazon Pay ICICI ക്രെഡിറ്റ് കാർഡ് ഒഴികെ) Credit Card Txnൽ 7,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. ഈ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് 29,299 രൂപയ്ക്ക് വൺപ്ലസ് 12 സ്വന്തമാക്കാം.

വൺപ്ലസ് 12-ൻ്റെ സവിശേഷതകളിലേക്ക് വരുമ്പോൾ, ഇതിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.82 ഇഞ്ച് QHD+ 2K OLED ഡിസ്‌പ്ലേ ഉണ്ട്. ഇതിന് ഒപ്പം നിങ്ങൾക്ക് 4,500 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ലഭിക്കും. ഈ ഹാൻഡ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ആണ് നൽകുന്നത്. സോഫ്റ്റ്‌വെയർ നോക്കുമ്പോൾ, ഇത് Android 14 അടിസ്ഥാനമാക്കി ഉള്ള OxygenOS 14ലാണ് പ്രവർത്തിക്കുന്നത്.

ഇനി ക്യാമറ ഭാഗത്തേക്ക് വരുമ്പോൾ, വൺപ്ലസ് 12ൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. ക്യാമറ സജ്ജീകരണത്തിൽ 50 എംപി പ്രൈമറി സെൻസർ, 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള 64 എംപി OV64B സെൻസർ, 48 എംപി IMX581 അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഫോണിന്റെ ഫ്രണ്ടിൽ, നിങ്ങൾക്ക് 32 എംപി സെൽഫി ഷൂട്ടർ ലഭിക്കും.

വൺപ്ലസ് 12 സ്മാർട്ട്‌ഫോൺ 5400mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. കൂടാതെ 100W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യും. ചുരുക്കി പറഞ്ഞാൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എന്തും കൈകാര്യം ചെയ്യാൻ കഴിയുന്ന മികച്ച പ്രകടനവും മികച്ച ക്യാമറകളും ബാറ്ററി ബാക്കപ്പും ഉള്ള ഒരു സമ്പൂർണ്ണ പാക്കേജാണ് ഈ ഫോൺ.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ലോഞ്ച് നടക്കുന്നുണ്ടെങ്കിലും, നിലവിൽ ആൻഡ്രോയിഡ് ഫോണുകളുടെ മുൻനിര ചിപ്‌സെറ്റായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3, വൺപ്ലസ് 12ൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിൽക്കാൻ പര്യാപ്തമാണ്. 2K OLED LTPO ഡിസ്‌പ്ലേ മീഡിയ ഉപഭോഗത്തിനോ ഗെയിമിംഗിനോ വേണ്ടി തികച്ചും പ്രയോജനപ്പെടുന്നത് ആണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
One of the most exciting offers among the Amazon Great Indian Festival 2024 deals is the significant reduction in the price of the OnePlus 12. It has attracted the attention of many phone enthusiasts. Launched earlier this year at a starting price of Rs 64,999, the flagship device is now available for Rs 29,299 during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X