Home
Mobile

'മരത്തടിയൻ' വൺപ്ലസ് 12! ക്യാമറയിലും ചിപ്പിലും ഡിസ്പ്ലേയിലും മാത്രമല്ല, ബാക്ക് പാനലിലും ഉണ്ട് വിസ്മയം

ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് അ‌വതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. ചിപ്സെറ്റ് മാത്രമല്ല, ഡിസ്പ്ലേ, ക്യാമറ തുടങ്ങി പല വിഭാഗങ്ങളിലും പല മികച്ച ഫീച്ചറുകളും വൺപ്ലസ് 12 അ‌വതരിപ്പിക്കും.

നേരത്തെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ വൺപ്ലസ് 12ന് മേലുള്ള പ്രതീക്ഷകൾ വൻതോതിൽ വർധിപ്പിച്ചിരുന്നു. ഡിസംബർ നാലിന് ​ചൈനയിൽ വൺപ്ലസ് 12 ലോഞ്ച് ചെയ്യും. പിന്നാലെ ജനുവരിയോടെ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും എത്തും. അ‌തായത്, ഫോൺ ​കൈയിൽ കിട്ടാനുള്ള കാത്തിരിപ്പ് ഇനി അ‌ധികനാൾ തുടരേണ്ടതില്ല.

 'മരത്തടിയൻ' വൺപ്ലസ് 12! ബാക്ക് പാനലിലും വിസ്മയം

വൺപ്ലസ് 12 ലോഞ്ചിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, ഇപ്പോൾ ഈ ഫോണിനെപ്പറ്റിയുള്ള ആകർഷകമായ മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നു. ചിപ്പിലും ക്യാമറയിലും ഡിസ്പ്ലേയിലും മാത്രമല്ല റിയർ പാനലിന്റെ കാര്യത്തിലും വൺപ്ലസ് 12 സസ്പെൻസും വ്യത്യസ്തതയും ഒളിപ്പിച്ചുകൊണ്ടാണ് എത്തുന്നത് എന്നതാണ് അ‌ത്.

തടി-ടെക്‌സ്ചർ ചെയ്ത ബാക്ക് ഡിസൈൻ ആണ് വൺപ്ലസ് 12 ന് ഉള്ളത് എന്ന് വെയ്ബോയിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഒരു ലീക്ക് ഇമേജ് വെളിപ്പെടുത്തി. ​ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയിൽ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) ആണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ''ക്ലാസിക് വുഡ് ഗ്രെയ്ൻ ഷെൽ'' എന്നും ഈ ചിത്രത്തോടൊപ്പം കുറിച്ചിരുന്നു.

 'മരത്തടിയൻ' വൺപ്ലസ് 12! ബാക്ക് പാനലിലും വിസ്മയം

വൺപ്ലസ് 12 ന്റെ റിയർ പാനൽ തടികൊണ്ടുള്ള ഡി​സൈനിലായിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനകം തന്നെ വിശ്വസനീയമായ ഒരുപാട് ലീക്ക് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുള്ള സ്രോതസ്സാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ. അ‌തിനാൽ പുതിയ വിവരവും ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മുൻപും വൺപ്ലസ് ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്നതും ഇത് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.

തങ്ങളുടെ വൺപ്ലസ് വൺ സ്മാർട്ട്‌ഫോണിനൊപ്പം കമ്പനി മുമ്പ് ഒരു 'Walnut Wood Edition' അവതരിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. മുൻപ് പുറത്തുവന്ന വിവരങ്ങൾക്കൊപ്പം പുതിയ വിവരവും വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. സോണിയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു പുതിയ Sony LYT-808 സെൻസർ വ​ൺപ്ലസ് 12ൽ ഉൾപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) സഹിതമുള്ള 50MP അൾട്രാ വൈഡ് ആംഗിൾ സോണി IMX581 സെൻസർ, 3x ഒപ്റ്റിക്കൽ സൂമും ഒഐഎസ് പിന്തുണയുമുള്ള 64MP ടെലിഫോട്ടോ ലെൻസ്, 50MP സോണി IMX966 സെൻസർ എന്നിവ വൺപ്ലസ് 12 ൽ ഉണ്ടാകുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 'മരത്തടിയൻ' വൺപ്ലസ് 12! ബാക്ക് പാനലിലും വിസ്മയം

വരാൻ പോകുന്ന വൺപ്ലസ് 12നെപ്പറ്റി പുറത്തുവന്നിട്ടുള്ള മറ്റ് പ്രധാന ലീക്ക് വിവരങ്ങൾ ഇവയാണ്- പ്രോസസർ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ്. ഡിസ്‌പ്ലേ: 6.82 ഇഞ്ച് 2K LTPO BOE X1 OLED ഡിസ്‌പ്ലേയിൽ OPPO P1 ഡിസ്‌പ്ലേ ചിപ്പ് സജ്ജീകരിച്ചിരിക്കുന്നു, അതിൽ പഞ്ച്-ഹോൾ കട്ടൗട്ടും BOE-യുടെ സിംഗിൾ-പിക്‌സൽ കാലിബ്രേറ്റിംഗ് ടെക്നോളജിയും ഉൾപ്പെടുന്നു.

റാമും സ്റ്റോറേജും: 24GB വരെ റാമും 1TB വരെ സ്റ്റോറേജ് കപ്പാസിറ്റിയും. ഒഎസ്: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ്. ബാറ്ററിയും ചാർജിംഗും: 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,400mAh ബാറ്ററി. (ഇവയെല്ലാം വിവിധ ഘട്ടങ്ങളിലായി പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിൽ വന്ന വിവരങ്ങളാണ്).

More from GizBot

Best Mobiles in India

English summary
A recent leaked image surfaced on Weibo has revealed that the OnePlus 12 will sport a wood-textured back design. This image was shared by Digital Chat Station (DCS) on Chinese social media Weibo. "Classic Wood Grain Shell" was also tagged with this image.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X