Home
Mobile

ഡിസ്കൗണ്ട് ആണ് നായകൻ! ഇപ്പോൾ വൺപ്ലസിന്റെ ഈ ബെസ്റ്റ് ഫോൺ വാങ്ങിയാൽ ലോട്ടറിയടിച്ച സന്തോഷം കിട്ടും

വൺപ്ലസിന്റെ നിലവിലെ ഏറ്റവും ബെസ്റ്റ് സ്മാർട്ട്ഫോണിന് വൻ ഡിസ്കൗണ്ടുമായി ആമസോൺ രംഗത്ത്. മുൻപ് പല ഓഫർ സെയിലുകളിൽ പോലും ലഭ്യമാകാതിരുന്ന ഡിസ്കൗണ്ട് ആണ് വൺപ്ലസിന്റെ ഇപ്പോഴുള്ളതിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ വൺപ്ലസ് 12ന് (OnePlus 12) ആമസോൺ ഒരുക്കിയിരിക്കുന്നത്. ഏതാണ്ട് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകൾ ഈ വർഷം പുറത്തിറങ്ങിയത് സ്നാപ്ഡ്രാഗൺ 8 ജെൻ-3​ പ്രോസസർ കരുത്തുമായിട്ടായിരുന്നു. വൺപ്ലസും ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്നാപ്ഡ്രാഗൺ 8 ജെൻ-3 ചിപ്സെറ്റ് കരുത്തുമായി വൺപ്ലസ് 12 ഇന്ത്യയിൽ അ‌വതരിപ്പിച്ചു.

മറ്റ് പല ബ്രാൻഡുകളുടെയും പ്രീമിയം സ്മാർട്ട്ഫോണുകൾ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ, എന്നാൽ എല്ലാ പ്രീമിയം ഫീച്ചറുകളോടെയും വാങ്ങാവുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 12 ഇന്ത്യയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി+ 512 ജിബി വേരിയന്റിന് 69,999 രൂപയുമാണ് യഥാർഥ വില.

ഇപ്പോൾ വൺപ്ലസിന്റെ ഈ ഫോൺ വാങ്ങിയാൽ ലോട്ടറിയടിച്ച സന്തോഷം കിട്ടും

ഏറെ കരുത്തുറ്റ ഈ സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഒരു അ‌വസരം ഇപ്പോൾ പ്രമുഖ ഇ-കൊമേഴസ് വെബ്​സൈറ്റ് ആയ ആമസോൺ ഒരുക്കിയിരിക്കുന്നു. വൺപ്ലസ് 12 അ‌ടിസ്ഥാന മോഡൽ ആമസോണിൽ ഇപ്പോൾ യഥാർഥ വിലയയാ 64,999 രൂപയ്ക്ക് തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കിടിലൻ ഒരു ബാങ്ക് ഓഫർ ഈ ഫോണിനായി ആമസോൺ ഒരുക്കിയിട്ടുണ്ട്.

വൺപ്ലസ് 12ന് ആമസോണിൽ ലഭ്യമായിരിക്കുന്ന ഓഫറുകൾ പരിശോധിച്ചാൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ (ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഒഴികെ) ഉപയോഗിക്കുന്നവർക്ക് 7000 രൂപ ഡിസ്കൗണ്ട് ലഭിക്കും എന്നത് കാണാൻ സാധിക്കും. ഈ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് 12ന്റെ വില 57,999 രൂപയായി കുറയും.

ഇപ്പോൾ വൺപ്ലസിന്റെ ഈ ഫോൺ വാങ്ങിയാൽ ലോട്ടറിയടിച്ച സന്തോഷം കിട്ടും

എന്നാൽ ആമസോൺ മാത്രമല്ല, മറ്റൊരു പ്രമുഖ ഇ-​കൊമേഴ്സ് സ്ഥാപനവും ആമസോണിന്റെ എതിരാളിയുമായ ഫ്ലിപ്പ്കാർട്ടും വൺപ്ലസ് 12ന് വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർഥ വിലയെക്കാൾ 9 ശതമാനം ഡിസ്കൗണ്ടിൽ 58,699 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് വൺപ്ലസ് 12 ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 57,199 രൂപ വിലയിൽ വൺപ്ലസ് 12 വാങ്ങാൻ സാധിക്കും. ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി തുടങ്ങി ഏത് ഘടകം പരിശോധിച്ചാലും അ‌വയിലെല്ലാം ഏറ്റവും മികച്ച ഫീച്ചറുകൾ വൺപ്ലസ് 12 വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന് കാണാൻ സാധിക്കും. ഈ കിടിലൻ ഫോൺ 7000 രൂപയിലേറെ വിലക്കുറവിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് ലാഭകരമാണ്.

വൺപ്ലസ് 12 ന്റെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസ്, 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ്, 24GB വരെ LPDDR5X റാം, 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജ്.

ഇപ്പോൾ വൺപ്ലസിന്റെ ഈ ഫോൺ വാങ്ങിയാൽ ലോട്ടറിയടിച്ച സന്തോഷം കിട്ടും

വൺപ്ലസ് ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ്, ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം, ട്രിപ്പിൾ റിയർ ക്യാമറ (സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ+ 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ+ 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ), 32എംപി സെൽഫി ക്യാമറ, ആൻഡ്രോയിഡ് 14 ഒഎസ്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ.

5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, NFC, GPS, യുഎസ്ബി സി പോർട്ട്, 100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നിവ സഹിതം 5,400mAh ബാറ്ററി, ഓപ്പോ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പ് എന്നിവയൊക്കെയാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
OnePlus 12 is now available at a discount of Rs 7000 on Amazon. The original price of the base model of OnePlus 12 is Rs 64,999. But now it can be bought for less than Rs 58000. Flipkart is also offering discounts on the OnePlus 12. Flipkart has listed the OnePlus 12 at Rs 58,699, a 9 percent discount over the original price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X