Home
Mobile

കാത്തിരുന്ന നിമിഷമെത്തി, വൺപ്ലസ് 12 വിൽപ്പന ഇന്നുമുതൽ; വാങ്ങാൻ 4 കാരണം, വാങ്ങാതിരിക്കാൻ ഒറ്റക്കാരണം!

ഇനിയുള്ള നല്ല നിമിഷങ്ങൾ ഒരു കിടിലൻ സ്മാർട്ട്ഫോണിനൊപ്പം ആസ്വദിച്ച് മുന്നോട്ട് പോകാൻ താൽപര്യമുള്ളവർക്ക് ഇന്നുമുതൽ അത് സാധ്യമാകും. കാരണം, ഏറ്റവും മികച്ച ഫീച്ചറുകളുമായി മാന്യമായ വിലയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച വൺപ്ലസ് 12 (OnePlus 12) ന്റെ ഓപ്പൺ സെയിൽ ഇന്ന് മുതൽ ആരംഭിക്കുകയാണ്!

520000 രൂപ വിലയിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി എത്തിയ ഐക്യൂ 12 മുതൽ ഒരുലക്ഷത്തിന് മുകളിൽ വിലയിൽ എത്തിയ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര വരെയുള്ള വമ്പന്മാരുമായാണ് അ‌തേ ചിപ്സെറ്റുമായി വിപണിയിൽ എത്തിയ വൺപ്ലസ് 12 ന് ഏറ്റുമുട്ടേണ്ടത്.

കാത്തിരുന്ന നിമിഷമെത്തി, വൺപ്ലസ് 12 വിൽപ്പന ഇന്നുമുതൽ; വാങ്ങാൻ 4 കാരണം

എന്നാൽ എതിരാളികൾ എത്ര പ്രബലമാണെങ്കിലും ദൗർബല്യങ്ങളില്ലാത്ത പോരാളിയായി അ‌വതരിപ്പിച്ചിരിക്കുന്ന വൺപ്ലസ് 12 ന്റെ കാര്യത്തിൽ കമ്പനി വലിയ ആത്മവിശ്വാസം പുലർത്തുന്നു. വൺപ്ലസ് 12ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപ ആണ് പ്രാരംഭവില. 16ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.

ആമസോൺ, വൺപ്ലസ് ഓൺലൈൻ-ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവവഴി വൺപ്ലസ് 12 ലഭ്യമാണ്. ലോഞ്ചിനോട് അ‌നുബന്ധിച്ച് ആകർഷകമായ ഡിസ്കൗണ്ടുകളും ഈ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഒട്ടേറെ ഓപ്ഷനുകൾ ലഭ്യമായിരിക്കെ എന്തുകൊണ്ട് വൺപ്ലസ് 12 തിരഞ്ഞെടുക്കണം എന്ന ചോദ്യം ചിലർക്ക് ഉണ്ടായേക്കാം. ഈ വർഷം കൂടെക്കൂട്ടാൻ വൺപ്ലസ് 12നെ യോഗ്യമാക്കുന്ന നാല് കാരണങ്ങളുണ്ട്, ഒപ്പം ഒഴിവാക്കാനും ഒരുകാരണമുണ്ട്. അ‌വ പരിചയപ്പെടാം.

മികച്ച ഡിസ്പ്ലേ: വൺപ്ലസ് 12-ലേക്ക് നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുക അ‌തിന്റെ തിളക്കമുള്ള ഡിസ്പ്ലേയാണ്. വൺപ്ലസ് 12-ൻ്റെ ഡിസ്‌പ്ലേ ഡ്രോപ്പ്-ഡെഡ് ഗംഭീരമാണ്. LTPO3 ടെക്നോളജിയുള്ള 6.82 ഇഞ്ച് AMOLED പാനലാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും DC ഡിമ്മിങ്ങും 2,160Hz PWM ഡിമ്മിങ്ങും ഉണ്ട്. അ‌തിനെല്ലാമപ്പുറം 4,500 nits-ൻ്റെ ഏറ്റവും ഉയർന്ന ​ബ്രൈറ്റ്നസും ഉണ്ട്.

കൂടാതെ നനവ് ഉണ്ടെങ്കിലും സ്ക്രീൻ സാധാരണപോലെ ഉപയോഗിക്കാൻ അ‌നുവദിക്കുന്ന അ‌ക്വാടച്ച് ടെക്നോളജിയും ഈ സ്ക്രീനിലുണ്ട്. ടാപ്പുകളും സ്പർശനങ്ങളും 90 ശതമാനവും കൃത്യമായി രജിസ്റ്റർ ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. കണ്ടന്റുകൾ മികച്ച രീതിയിൽ ദൃശ്യമാക്കാൻ ആവശ്യമായ എല്ലാ ടെക്നോളജികളും വൺപ്ലസ് ഈ ഡിസ്പ്ലേയിൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ആകർഷകമാണ്.

വിശ്വസിക്കാവുന്ന ക്യാമറ: വൺപ്ലസ് 12 നെ ആകർഷകമാക്കുന്ന രണ്ടാമത്തെ ഘടകം വിശ്വസനീയമായ ക്യാമറകളുടെ സാന്നിധ്യമാണ്. ഹാസൽബ്ലാഡുമായുള്ള സഹകരണത്തിലൂടെ വൺപ്ലസ് തങ്ങളുടെ ഈ പ്രീമിയം സ്മാർട്ട്ഫോണിലെ ക്യാമറകളിൽ ഏറെ മികവ് പുലർത്തുന്നു. മുൻ മോഡലിനെക്കാൾ നവീകരിക്കപ്പെട്ട ക്യാമറ യൂണിറ്റുമായാണ് വൺപ്ലസ് 12 എത്തിയിരിക്കുന്നത്.

കാത്തിരുന്ന നിമിഷമെത്തി, വൺപ്ലസ് 12 വിൽപ്പന ഇന്നുമുതൽ; വാങ്ങാൻ 4 കാരണം

സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 12ൽ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയുമുണ്ട്.

ഇതിലെ 3x ഒപ്റ്റിക്കൽ സൂം ഉള്ള 64MP പെരിസ്‌കോപ്പ് ലെൻസ് പ്രത്യേക ശ്രദ്ധപിടിച്ചുപറ്റുന്നു. വിവിധ ലൈറ്റിംഗ് കണ്ടീഷനുകളിൽ മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കാൻ സാധിക്കുന്നതിനാൽത്തന്നെ വൺപ്ലസ് 12 ക്യാമറകൾ വിശ്വാസ്യത നേടുന്നു. കൂടാതെ ഇപ്പോൾ ഫ്രണ്ട് ക്യാമറയിലേക്ക് 4K വീഡിയോ റെക്കോർഡിംഗ് ശേഷിയും വൺപ്ലസ് ചേർത്തിരിക്കുന്നതിനാൽ ഇതിലെ ക്യാമറ സജ്ജീകരണം ഇരട്ടിമധുരമായി മാറുന്നു.

കരുത്തൻ ചിപ്​സെറ്റ് നൽകുന്ന മികച്ച പെർഫോമൻസ്: വൺപ്ലസ് 12 വാങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിന്റെ സാന്നിധ്യമാണ്. ഇതിനൊപ്പം 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജും കൂടിയാകുമ്പോൾ മികവ് കൂടുന്നു.

കാത്തിരുന്ന നിമിഷമെത്തി, വൺപ്ലസ് 12 വിൽപ്പന ഇന്നുമുതൽ; വാങ്ങാൻ 4 കാരണം

ശക്തമായ പ്രോസസറിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ചുറുചുറുക്കോടെ കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്ന ആൻഡ്രോയിഡ്-14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ്14 വൺപ്ലസ് 12ൽ ഉണ്ട്. ഇത് പെർഫോമൻസിന് കൂടുതൽ മികവ് സമ്മാനിക്കുന്നു. ഇതിനെല്ലാം പുറമേ, പെർഫോമൻസ് മികവ് നിലനിർത്താൻ ഒരു വലിയ വേപർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിൽ നൽകിയിട്ടുണ്ട്. എത്ര തീവ്രമായ ഉപയോഗത്തിലും കൂളിങ് നിലനിർത്താൻ ഇത് സഹായിക്കുന്നു.

മികച്ച ബാറ്ററി: എന്തൊക്കെ ഫീച്ചറുകൾ ഉണ്ടെന്ന് പറഞ്ഞാലും ശക്തമായ ഒരു ബാറ്ററി ഇല്ലെങ്കിൽ ഫോൺ ചാർജ് ചെയ്യാനേ നേരം കാണൂ. എന്നാൽ ഇവിടെ വൺപ്ലസ് 12 അ‌ക്കാര്യത്തിലും മികവ് പുലർത്തുന്നു. 5,400mAh ബാറ്ററിയാണ് വൺപ്ലസ് 12ൽ നൽകിയിരിക്കുന്നത്. ഇത് കൂടാതെ 100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

വൺപ്ലസ് 12-ന്റെ SUPERVOOC ചാർജർ വെറും 11 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് 50% ആയി ഉയർത്തുകയും 26 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യുകയും ചെയ്യും. കൂടാതെ AIRVOOC ഉപയോഗിച്ച്, വൺപ്ലസ് 12 ന് അതിന്റെ ബാറ്ററി പാക്ക് 23 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനാകും. 10W റിവേഴ്സ് വയർലെസ് ചാർജിങ് ഫീച്ചറും ഇതിലുണ്ട്.

കാത്തിരുന്ന നിമിഷമെത്തി, വൺപ്ലസ് 12 വിൽപ്പന ഇന്നുമുതൽ; വാങ്ങാൻ 4 കാരണം

ഒഴിവാക്കാനുള്ള കാരണം: ഏറ്റവും പുതിയ ഫീച്ചറുകൾ ന്യായമായ വിലയിൽ അ‌വതരിപ്പിക്കുന്ന വൺപ്ലസ് 12 വാങ്ങാതിരിക്കാൻ തക്ക ശക്തമായ കാരണ​ങ്ങളൊന്നും നിലവിലില്ല. എങ്കിലും ഈ ഫോൺ വാങ്ങുന്നതിൽനിന്ന് വൺപ്ലസ് ആരാധകരെ പിന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊരു ഘടകം ഉണ്ടെങ്കിൽ അ‌ത് വൺപ്ലസ് 12ആർ ആണ്.

വൺപ്ലസ് 12ന് ഒപ്പം തന്നെയാണ് വൺപ്ലസ് 12R സ്മാർട്ട്ഫോണും കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. വൺപ്ലസ് 12ൽ നൽകിയിരിക്കുന്നതിന്റെ അ‌ത്രയും എത്തില്ലെങ്കിലും സമാന നിലവാരത്തിലുള്ള ഫീച്ചറുകൾ 40000 രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് വൺപ്ലസ് 12ആർ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ വൺപ്ലസ് 12ആർ ഒരു ഫ്ലാഗ്ഷിപ്പ് കില്ലറായി മാറുന്നു.

വൺപ്ലസ് 12 വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് പരിഗണിക്കാൻ പറ്റിയ മികച്ച ചോയ്സ് എന്നതും വൺപ്ലസ് 12r ന്റെ പ്രത്യേകതയാണ്. 65,000 മുതൽ 70,000 രൂപ വരെ ബജറ്റ് ഉണ്ടെങ്കിൽ വൺപ്ലസ് 12 തന്നെ വാങ്ങാം. എന്നാൽ അ‌ത്രയും തുക മുടക്കാൻ കഴിയുന്നില്ലെങ്കിൽ വൺപ്ലസ് 12ആർ വിൽപ്പന തുടങ്ങുന്ന ഫെബ്രുവരി 6 വരെ കാത്തിരിക്കുക.

More from GizBot

Best Mobiles in India

English summary
Launched in India with Snapdragon 8 Gen 3 chipset, OnePlus 12 went on open sale today. The OnePlus 12 starts at Rs 64,999 for the base model with 12GB RAM and 256GB storage. The 16GB RAM and 512GB storage variant is priced at Rs 69,999. But attractive launch offers are available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X