Home
Mobile

സംശയം ഒന്നും വേണ്ട! ഡിസ്പ്ലേയും ചിപ്സെറ്റും വെളിപ്പെടുത്തി വൺപ്ലസ് 12; സംഭവം കിടുക്കും!

വൺപ്ലസ് 12 (OnePlus 12) സ്മാർട്ട്ഫോൺ ഡിസ്പ്ലേകളുടെ കാര്യത്തിൽ പുത്തൻ വിപ്ലവം സൃഷ്ടിക്കും എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ചൈനയിൽ നടന്ന BOE കോൺഫറൻസ് ഇവന്റിൽ, ഉടൻ ലോഞ്ചിന് ഒരുങ്ങുന്ന വൺപ്ലസ് 12 പ്രീമിയം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ- ചിപ്സെറ്റ് വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ OLED സ്‌ക്രീൻ ടെക്നോളജിയുമായാണ് വൺപ്ലസ് 12 വിപണിയിൽ എത്തുക. ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിന്റെ ഡിസ്പ്ലേ ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനായി, ഏതാനും വൺപ്ലസ് 12 മോഡലുകൾ ഇവന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു കെയ്സ് സഹിതമാണ് ഈ ഫോണുകൾ പ്രദർശനത്തിന് വച്ചിരുന്നത്.

സംശയം ഒന്നും വേണ്ട! ഡിസ്പ്ലേയും ചിപ്സെറ്റും വെളിപ്പെടുത്തി വൺപ്ലസ് 12

കെയ്സ് ഉണ്ടായിരുന്നതിനാൽ ഫോണിന്റെ ഡി​സൈനെപ്പറ്റി അ‌ധികം വിവരങ്ങൾ ലഭ്യമായില്ല. പുതിയ ഫോണിന്റെ ഡി​സൈൻ ലോഞ്ച് വരെ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലാകാം വൺപ്ലസ് ഇത്തരമൊരു നീക്കം നടത്തിയത് എന്ന് കരുതപ്പെടുന്നു. എന്തായാലും മികച്ച ഡിസ്പ്ലേയും ഉഗ്രൻ പെർഫോമൻസ് നൽകുന്ന പുത്തൻ പ്രോസസർ സഹിതവുമാണ് വൺപ്ലസ് 12 എത്തുക എന്ന് ഇവന്റിൽ സ്ഥിരീകരിക്കപ്പെട്ടു.

ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് 12 ഇതാദ്യമായി ലോകത്തിലെ ഏറ്റവും മികച്ച 2K "X1 (ഓറിയന്റൽ) സ്‌ക്രീനുമായി" വരുന്നു. ഡിസ്‌പ്ലേമേറ്റ് A+ ലഭിക്കുന്ന ആദ്യത്തെ ആഭ്യന്തര 2K സ്‌ക്രീനാണ് ഇത്, 18 റെക്കോർഡുകൾ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഡിസ്‌പ്ലേ, തെളിച്ചം, ഈട്, നേത്ര സംരക്ഷണം എന്നിവങ്ങനെ നിരവധി കാര്യങ്ങളിൽ ഏറ്റവും മികവ് പുലർത്തിക്കൊണ്ടാണീ ഡിസ്പ്ലേ എത്തുന്നത്.

സംശയം ഒന്നും വേണ്ട! ഡിസ്പ്ലേയും ചിപ്സെറ്റും വെളിപ്പെടുത്തി വൺപ്ലസ് 12

വൺപ്ലസ് 12 ന്റെ ഡിസ്പ്ലേയിൽ ഓപ്പോയുടെ ഫസ്റ്റ് ജെൻ സെൽഫ് ഡെവലപ്പ്ഡ് ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പ് ഉണ്ട്. അത് മികച്ച ഇമേജ് ക്വാളിറ്റി, ഉയർന്ന ​ബ്രൈറ്റ്നസ്, 13% കുറഞ്ഞ ​വൈദ്യുതി ഉപയോഗം എന്നിവയ്ക്കായി 90% ​ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ അൽഗോരിതം വാഗ്ദാനം ചെയ്യുന്നു.

ഇതിലെ സിംഗിൾ-പിക്സൽ കാലിബ്രേഷൻ ടെക്നോളജി ഓരോ ഉപ പിക്സലും സ്വതന്ത്രമായി കാലിബ്രേറ്റ് ചെയ്യുന്നു, അത് മികച്ച ഡിസ്പ്ലേ എഫക്ട് സമ്മാനിക്കുന്നു. ബെയ്ജിങ് ഓറിയന്റൽ ഇലക്ട്രോണിക്സ് എന്ന ബിഒഇയുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് പുതിയ ഡിസ്പ്ലേ സജ്ജമാക്കിയിരിക്കുന്നത്. വൺപ്ലസും ബിഒഇയും സംയുക്തമായി 5 പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും അ‌ത് പുതിയ ഫോൺ ഡിസ്പ്ലേയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 12 ന്റെ ഡിസ്‌പ്ലേ വലുപ്പം ഇപ്പോഴും അജ്ഞാതമാണെങ്കിലും, വൺപ്ലസ് 11-ന്റെ 6.7 ഇഞ്ച് LTPO സ്‌ക്രീൻ ഹാൻഡ്‌സെറ്റിന് നിലനിർത്താൻ കഴിയുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ മുൻനിര ഫോണുകളേക്കാൾ തിളക്കമുള്ള ഡിസ്‌പ്ലേ വൺപ്ലസ് 12-ന് ഉണ്ടായിരിക്കും. ഫോണുകളിലെ സാധാരണ ഡിസ്‌പ്ലേകളേക്കാൾ രണ്ടിരട്ടിയിലധികം ആയുസ്സ് സ്‌ക്രീനിന് ഉണ്ടാകുമെന്നു കമ്പനി അവകാശപ്പെടുന്നു.

സംശയം ഒന്നും വേണ്ട! ഡിസ്പ്ലേയും ചിപ്സെറ്റും വെളിപ്പെടുത്തി വൺപ്ലസ് 12

കണ്ണിന് ഏറ്റവുമധികം സംരക്ഷണവും കാഴ്ചാ സുഖവും പകരുന്നതായിരിക്കും വൺപ്ലസ് 12 ന്റെ ഡിസ്പ്ലേ എന്നും കമ്പനി അ‌വകാശപ്പെടുന്നു. ഈ ഫോണിന്റെ ഡിസ്പ്ലേ സംബന്ധിച്ച ഒട്ടനവധി വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. വൺപ്ലസ് 12 മായി ബന്ധപ്പെട്ട് സ്ഥീരീകരിക്കപ്പെട്ട മറ്റൊരു പ്രധാന ഫീച്ചർ അ‌തിലെ ചിപ്സെറ്റ് ആണ്.

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഇതിൽ ഉണ്ടാകുക. മികച്ച പെർഫോമൻസ് ഫോണായിരിക്കും വൺപ്ലസ് 12 എന്ന് ഇത് ഉറപ്പാക്കുന്നു. ഷവോമി 14 ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾ ഈ പുതിയ ചിപ്സെറ്റ് കരുത്തിൽ എത്താൻ തയാറെടുക്കുകയാണ്.

എന്നാൽ മറ്റ് ബ്രാൻഡുകൾ ഇതേ ചിപ്സെറ്റ് ഉപയോഗിക്കുമ്പോൾ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയ ഡിസ്പ്ലേ പ്രത്യേകതകളിലൂടെ വൺപ്ലസ് 12 അ‌ൽപ്പം ഉയർന്ന പ്രതീക്ഷകൾ നൽകുന്നുണ്ട്. ഈ ഫോണിന്റെ ലോഞ്ച് തീയതി അ‌ടക്കമുള്ള മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ചിനോട് അ‌ടുക്കുന്ന ഘട്ടത്തിൽ പ്രധാന ഫീച്ചറുകൾ പുറത്തുവരും. അ‌തിനായി കാത്തിരിക്കാം.

Image credit: Mukul Sharma, Twitter

More from GizBot

Best Mobiles in India

English summary
OnePlus 12 comes with the world's best 2K "X1 (Oriental) Screen" for the first time. It is the first domestic 2K screen to receive Displaymate A+, and the display has 18 records. The display comes with the best in terms of display, brightness, durability and eye protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X