Home
Mobile

ഇപ്പോൾ കിട്ടുന്ന ഓഫർ പിന്നെ കിട്ടില്ല: OnePlus 12Rന് ആമസോണിൽ വൻ ഡിസ്‌കൗണ്ട്‌

വൺപ്ലസ് പ്രേമികളെ കുളിരണിയിച്ച് വൺപ്ലസ് 12ആർ (OnePlus 12R) ഇന് മികച്ച ഡീലുമായി ആമസോൺ. ഈ വർഷത്തെ മീഡിയം ബജറ്റിൽ പുറത്തിറങ്ങിയ മികച്ചൊരു പ്രീമിയം ഫോണാണ് വൺപ്ലസിന്റെ 12 ആർ. വൺപ്ലസ് 12 ആറിന്റെ 8 ജിബി + 128 ജിബി വേരിയന്റിന് 39,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 45,999 രൂപയുമാണ് നിലവിലെ വില. എന്നാൽ ഇപ്പോൾ 8 ജിബി + 128 ജിബി വേരിയന്റ് വാങ്ങുകയാണെങ്കിൽ 10,000 രൂപയുടെ ഡിസ്‌കൗണ്ടോടെ 29,999 രൂപയ്ക്ക് സ്വന്തമാക്കാൻ സുവർണ്ണാവസരമൊരുക്കുകയാണ് ആമസോൺ. കൂടാതെ ഐസിഐസിഐ, എച്ച്ഡിഎഫ്സി കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് കിഴിവും ലഭിക്കും.

ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ അഞ്ച് ശതമാനം വരെ അധിക ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റും 5500 എംഎഎച്ച് ബാറ്ററിയും 50 എംപി ക്യാമറയുമായി കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിച്ചത്. 20 ഹെർട്സ് പ്രൊഫഷണൽ എക്സ്ട്രീം ഡൈനാമിക് റേഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്.

OnePlus 12Rന് ആമസോണിൽ വൻ ഡിസ്‌കൗണ്ട്‌

കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ പ്രീമിയം സ്മാർട്ട് ഫോൺ വരുന്നത്. ഈ സ്മാർട്ട് ഫോൺ നിലവിൽ ആമസോണിൽ കിഴിവോടെ ലഭ്യമാണ്. ഇതൊരു ഡിസ്‌കൗണ്ട് മാത്രമാണ്. സ്ഥിരമായ വിലക്കുറവല്ല. അതിനാൽ തന്നെ ഇപ്പോഴുള്ള മികച്ച ഡീൽ തന്നെയാണ് ഇത്.

6.78 ഇഞ്ച് ഓറിയന്റൽ AMOLED LTPO സ്‌ക്രീനാണ് ഇതിലുള്ളത്. ഈ ഫോണിന് 1264 x 2780 പിക്‌സൽ റെസല്യൂഷനുണ്ട്. കൂടാതെ 4,500 നിറ്റ്സ് ബ്രൈറ്റ്നെസ്സുള്ള സ്മാർട്ട് ഫോണാണിത്. 120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റാണ് വൺപ്ലസ് 12ആർ പുതിയ ഫോണിലുള്ളത്. ഇതിന് HDR ഡിസ്‌പ്ലേയും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 കോട്ടിങ്ങുമുണ്ട്.

ഈ സ്പെഷ്യൽ പ്രീമിയം ഫോണിലും സ്നാപ്ഡ്രാഗൺ 8 ജെൻ 2 സോക് ആണ് ചിപ്സെറ്റ്. UFS 4.0 ടെക്നോളജിയാണ് സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റമാണ് വൺപ്ലസ് 12 ആർ സ്പെഷ്യൽ വേർഷനിലുള്ളത്. ഇവയെല്ലാം ഇന്നത്തെ മുൻനിര സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്നവയാണ്. 5,500mAh ബാറ്ററിയും 100W SuperVOOC ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും ഫോണിലുണ്ട്.

OnePlus 12Rന് ആമസോണിൽ വൻ ഡിസ്‌കൗണ്ട്‌

നാലാം തലമുറ LTPO സാങ്കേതികവിദ്യയും ഈ ഡിസ്പ്ലേയ്ക്കായി വൺപ്ലസ് ഒരുക്കിയിരിക്കുന്നത്. 4500 നീറ്റ്സിന്റെ ഉയർന്ന തെളിച്ചവും വൺപ്ലസ് 12 ആറിന്റെ ഡിസ്പ്ലേയ്ക്ക് ഉണ്ട്. വളരെ അപൂർവ്വമായി മാത്രമെ ഇത്രയും നീറ്റ്സ് തെളിച്ചമുള്ള ഫോണുകൾ പുറത്തിറങ്ങാറുള്ളൂ. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി പ്രത്യേക കൂളിങ് സിസ്റ്റവും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. ഫോണിന്റെ ക്യാമറ സെക്ഷൻ പരിശോധിക്കുമ്പോൾ സോണി IMX890 സെൻസറുള്ള 50 എംപി ലെൻസാണ് മെയിൻ ക്യാമറ. ഐഒഎസ് പിന്തുണയും ഈ ലെൻസിന് ഉണ്ടായിരിക്കുന്നതാണ്.

ഇതിന് പുറമെ 8 എംപി അൾട്രാ വൈഡ് ക്യാമറ 2 എംപി മാക്രോ ക്യാമറ എന്നിവയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 16 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. ഓക്സിജൻ ഒഎസ് 14 ഉപയോഗിച്ച് ആൻഡ്രോയിഡ് 14ൽ ആണ് വൺപ്ലസ് 12ആർ പ്രവർത്തിക്കുന്നത്.

ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും വൺപ്ലസ് 12 ആറിൽ ഉള്ളതിനാൽ 26 മിനിറ്റിനുള്ളിൽ ചാർജ് പൂജ്യം ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലെത്തും. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ് ഡേറ്റുകളും ഈ ഫോണിന് ലഭിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The OnePlus 12R, launched in January 2024, is now available at its lowest-ever price on Amazon, with the 8GB/256GB variant priced at Rs 32,999, after a Rs 10,000 discount. Additional discounts, such as Rs 3,000 off with ICICI and HDFC cards, bring the effective price down to Rs 29,999. Buyers can also avail up to 5% cashback with an ICICI Amazon Pay credit card, making this an attractive deal for those looking for a mid-premium smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X