Home
Mobile

പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ! വൺപ്ലസ് 12R വിൽപ്പന ആരംഭിക്കുന്നു, വിട്ടുകളയരുത്...

വൺപ്ലസ് കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 12R ( OnePlus 12R ) ​ന്റെ വിൽപ്പന നാളെ മുതൽ (ഫെബ്രുവരി 6) ആരംഭിക്കുകയാണ്. ഇതിനോടൊപ്പം ലോഞ്ച് ​ചെയ്ത വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോൺ ആയ വൺപ്ലസ് 12 ന്റെ വിൽപ്പന ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ എന്ന് വൺപ്ലസ് 12R സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കാം. കാരണം 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12 അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 64,999 രൂപ ആണ് പ്രാരംഭവില. വൺപ്ലസ് 12ന്റെ വിൽപ്പന ജനുവരി 30 മുതൽ തന്നെ ആരംഭിച്ചുകഴിഞ്ഞു.

പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ! വൺപ്ലസ് 12R  വിട്ടുകളയരുത്

എന്നാൽ ഇത്രയും വിലയിൽ ഈ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് വൺപ്ലസ് 12R പകരം ഓപ്ഷനായി മാറുന്നു. കാരണം വൺപ്ലസ് 12ൽ അ‌വതരിപ്പിച്ചിരിക്കുന്ന പ്രീമിയം എക്സ്പീരിയൻസിനോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകൾ ഏതാണ്ട് അ‌തിന്റെ പാതി വിലയിൽ എത്തുന്ന വൺപ്ലസ് 12R സ്മാർട്ട്ഫോണിലും ലഭ്യമാണ്.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12R അടിസ്ഥാന മോഡലിന്റെ ഇന്ത്യയിലെ വില 39,999 രൂപ ആണ്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12r വേരിയൻ്റിന് 45,999 രൂപയാണ് വില. ഫെബ്രുവരി 6 ന് ഉച്ചയ്ക്ക് 12 മണിമുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം.

പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ! വൺപ്ലസ് 12R  വിട്ടുകളയരുത്

ലോഞ്ചിൻ്റെ ഭാഗമായി ഐസിഐസിഐ ക്രെഡിറ്റ് കാർഡിനും വൺകാർഡ് ഉടമകൾക്കും 1,000 രൂപ ബാങ്ക് കിഴിവോടെ വൺപ്ലസ് 12ആർ ലഭ്യമാണ്. കൂടാതെ, വൺപ്ലസ് 12R വാങ്ങുന്നവർക്ക് ആറ് മാസത്തെ ഗൂഗിൾ വൺ (Google One) സബ്‌സ്‌ക്രിപ്‌ഷനും മൂന്ന് മാസത്തെ യൂട്യൂബ് (YouTube) പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആദ്യ 24 മണിക്കൂറിനുള്ളിൽ നടത്തുന്ന വൺപ്ലസ് 12R ഓർഡറുകൾക്ക്, ഒപ്പം സൗജന്യ ആക്‌സസറിയായി 4,999 രൂപ വിലയുള്ള ബഡ്‌സ് Z2 നൽകുന്നു. ഇന്ത്യയിൽ ഓപ്പോ റെനോ 11 പ്രോ, പിക്സൽ 7എ, ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ നിയോ 9 പ്രോ എന്നിവയൊക്കെയാണ് വൺപ്ലസ് 12rന്റെ പ്രധാന എതിരാളികൾ.

വൺപ്ലസ് 12R സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 1264 x 2780 പിക്സൽ റെസലൂഷനുള്ള 6.78 ഇഞ്ച് അ‌മോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 360Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 120Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ! വൺപ്ലസ് 12R  വിട്ടുകളയരുത്

ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB, 16GB LPDDR5x റാം ഓപ്‌ഷനുകളും ഒരു അഡ്രിനോ 740 ജിപിയുവും UFS 4.0 സാങ്കേതികവിദ്യ ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് ഓപ്‌ഷനുകളും വൺപ്ലസ് 12R വാഗ്ദാനം ചെയ്യുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ f/1.8 ലെൻസും OIS-ഉം ഉള്ള 50-മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ, f/2.2 ലെൻസുള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, f/2.4 ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഫ്രണ്ടിൽ 16 മെഗാപിക്സൽ സെൻസർ ഉണ്ട്.

100W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് വൺപ്ലസ് 12R ന്റെ മറ്റൊരു കരുത്ത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ വൺപ്ലസ് 5ജി സ്മാർട്ട്ഫോണിലുണ്ട്. അ‌തിനാൽത്തന്നെ പെർഫോമൻസ് മികവിന്റെ കാര്യത്തിൽ വൺപ്ലസ് 12R നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം.

Best Mobiles in India

English summary
OnePlus 12R, which was launched in India last month, will go on sale from tomorrow (February 6). The OnePlus 12R base model with 8GB RAM and 128GB storage is priced at Rs 39,999 in India. The OnePlus 12R smartphone is powered by an octa-core 4nm Snapdragon 8 Gen 2 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X