Home
Mobile

തൽപ്പരകക്ഷികൾക്ക് വാങ്ങാം! വൺപ്ലസ് 12R 5ജിക്ക് ഡിസ്കൗണ്ട് വിലയിൽ വിൽപ്പനയ്ക്ക്

പ്രീമിയം ലെവലിലുള്ള സ്മാർട്ട്ഫോണുകൾ ലോഞ്ചുകൾ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും പുതുമ നിലനിർത്താറുണ്ട്. അ‌വയ്ക്ക് പിന്നാലെ നിരവധി സ്മാർട്ട്ഫോണുകൾ വന്നാലും അ‌ടുത്ത സീരീസ് ഇറങ്ങും വരെ വിപണിയിലെ ശക്തനായ മത്സരാർഥിയായി ഇത്തരം സ്മാർട്ട്ഫോണുകൾ തുടരാറുണ്ട്. വൺപ്ലസ് ആരാധകരെ സംബന്ധിച്ചിടത്തോളം നിലവിലെ ഏറെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ് 12. എന്നാൽ വൺപ്ലസ് 12 വാങ്ങണമെങ്കിൽ 64,999 രൂപ പ്രാരംഭവില നൽകേണ്ടിവരും. ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ ചിലപ്പോൾ ഇത് 60000 രൂപയിലേക്ക് എത്തിയേക്കും. എങ്കിലും അ‌പ്പോഴും അ‌ത് പലർക്കും ഒരു ഉയർന്ന തുക തന്നെയാണ്.

എന്നാൽ വൺപ്ലസ് 12 വാങ്ങാൻ കഴിയാത്ത ആളുകൾക്കായി കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ സഹിതം എത്തുന്ന ഒരു സ്മാർട്ട്ഫോണും വൺപ്ലസ് ലോഞ്ച് ചെയ്തിരുന്നു, അ‌താണ് വൺപ്ലസ് 12R (OnePlus 12R). ഇന്ത്യയിൽ 40000 രൂപയിൽ താഴെ വിലയിൽ ആണ് വൺപ്ലസ് 12R ലോഞ്ച് ചെയ്യപ്പെട്ടത്.

തൽപ്പരകക്ഷികൾക്ക് വാങ്ങാം! വൺപ്ലസ് 12R 5ജിക്ക് ഡിസ്കൗണ്ട് വില

കൃത്യമായി പറഞ്ഞാൽ വൺപ്ലസ് 12R 5ജിയുടെ 8ജിബി റാം+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയാണ് വില. അ‌തേപോലെ 8ജിബി+ 256ജിബി, 16ജിബി+ 256ജിബി വേരിയന്റുകളിലും വൺപ്ലസ് 12r എത്തുന്നു. വൺപ്ലസ് 12ന്റെ വില കുറഞ്ഞ ബദലായി പരിഗണിക്കാവുന്ന ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ 2000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്.

വൺപ്ലസ് 12R അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ 2000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. എന്നാൽ പരിമിതമായ സമയത്തേക്ക് മാത്രമായിരിക്കും ഈ ഡീൽ ലഭ്യമാകുക എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്ക് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 37,998 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

തൽപ്പരകക്ഷികൾക്ക് വാങ്ങാം! വൺപ്ലസ് 12R 5ജിക്ക് ഡിസ്കൗണ്ട് വില

വൺപ്ലസ് 12R 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തുമായി വൺപ്ലസ് 12r എത്തിയത്. 6.78 ഇഞ്ച് അ‌മോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 740 ജിപിയു, LPDDR5x റാം, UFS 4.0 സ്റ്റോറേജ് എന്നിവ മികച്ച പെർഫോമൻസ് ഉറപ്പാക്കാൻ ഇതിൽ നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ല് 12ആർ വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 50MP സോണി IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു.

സെൽഫിക്കും വീഡിയോകോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും വൺപ്ലസ് 12R 5ജിയിൽ ഉണ്ട്. പുതിയ ട്രിനിറ്റി എഞ്ചിന്റെ സഹായത്തോടെ അ‌ൾട്രാ- ഫാസ്റ്റ്, സ്മൂത്ത എക്സ്പീരിയൻസ് ഈ വൺപ്ലസ് ഫോൺ സമ്മാനിക്കും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.

തൽപ്പരകക്ഷികൾക്ക് വാങ്ങാം! വൺപ്ലസ് 12R 5ജിക്ക് ഡിസ്കൗണ്ട് വില

വൺപ്ലസ് 12R 5ജിയുടെ വൺപ്ലസ് 13R ഉടൻ ലോഞ്ച് ചെയ്യില്ല. അ‌തിനാൽ തന്നെ ഈ ഫോണിന് ഉടൻ വില കുറയാനും സാധ്യതയില്ല. എങ്കിലും പ്രധാന ഓഫർ സെയിലുകളിൽ ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ വൺപ്ലസ് 12R ലഭ്യമായിട്ടുണ്ട്. അ‌തിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഡിസ്കൗണ്ട് പോര എന്ന് തോന്നുന്നവർക്ക് അൽപ്പം കാത്തിരിക്കാം. താൽപര്യമുള്ളവർക്ക് ഉടൻ ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുകയുമാകാം.

Best Mobiles in India

English summary
The OnePlus 12R is now available for purchase on Amazon at a discount of Rs 2,000. Its base 8GB+128GB storage variant is originally priced at Rs 39,999. But if you take advantage of the bank discount available on Amazon, this phone will be available for Rs 37,999. This discount is available for a limited period only. Qualcomm Snapdragon 8 Gen 2 chipset is the strength of this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X