Home
Mobile

വൺപ്ലസ് 12r ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാം; ആമസോണിൽ വമ്പൻ ഡിസ്കൗണ്ട്

വൺപ്ലസ് ആരാധകർക്കും സ്മാർട്ട്ഫോൺ ആരാധകർക്കും വൻ ഞെട്ടൽ സമ്മാനിച്ചുകൊണ്ട് വൺപ്ലസ് 12r ഇപ്പോൾ യഥാർഥ ലോഞ്ച് വിലയെക്കാൾ 10000 രൂപ വിലക്കുറവിൽ സ്വന്തമാക്കാം. വൺപ്ലസിന്റെ പ്രീമിയം മോഡലായി കഴിഞ്ഞ വർഷം തിളങ്ങിയ വൺപ്ലസ് 12ന്റെ അ‌ൽപ്പം വില കുറഞ്ഞ മോഡൽ ആണ് വൺപ്ലസ് 12r. വൺപ്ലസ് 12, വൺപ്ലസ് 12r എന്നിവ ഒന്നിച്ചാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന് വൺപ്ലസ് 12ന്റെ 8ജിബി റാം+ 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 39,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 42,999 രൂപയും 16ജിബി + 256ജിബി വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില.

എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വൺപ്ലസ് 13 മോഡലിനൊപ്പം വൺപ്ലസ് 13r മോഡലും ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അ‌തോടെ വൺപ്ലസ് 12rന്റെ വില കുറയുകയായിരുന്നു. ഇപ്പോൾ വിലക്കുറവിനും ഡയറക്ട് ഡിസ്കൗണ്ടിനും ശേഷം വെറും 32999 രൂപ വിലയിലാണ് വൺപ്ലസ് 12r ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വൺപ്ലസ് 12r ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാം

ബാങ്ക് ഓഫർ എന്ന നിലയിൽ വൺപ്ലസ് 12rന് 3000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാൽ വില 29999 രൂപ വിലയിലേക്ക് എത്തിക്കാനാകും. വൺപ്ലസ് 12rന് ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. പുതിയ വൺപ്ലസ് 13rന്റെ വരവ് വില കുറയുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ് വൺപ്ലസ് 12r, പ്രീമിയം മോഡലിന് സമാനമായ ഫീച്ചറുകൾ ലഭ്യമാകുകയും ചെയ്യും ഉയർന്ന വില നൽകേണ്ടതുമില്ല എന്നതാണ് വൺപ്ലസിന്റെ ഈ മോഡലുകളുടെ പ്രത്യേകത. വൺപ്ലസ് 12rന്റെ പാരമ്പര്യം വൺപ്ലസ് 13r മോഡലും പിന്തുടരുന്നു.

വൺപ്ലസ് 12r ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാം

വൺപ്ലസ് 13ന്റെ താങ്ങാനാകുന്ന വിലയിലുള്ള ഓപ്ഷൻ എന്ന് വൺപ്ലസ് 13rനെ വിശേഷിപ്പിക്കാം. എന്നാൽ ഇത് വാങ്ങണമെങ്കിൽ 42,999 രൂപ നൽകേണ്ടിവരും. എന്നാൽ വൺപ്ലസ് 12r തെരഞ്ഞെടുക്കുകയാണ് എങ്കിൽ വെറും 30000 രൂപയിൽ താഴെ മാത്രമേ ചെലവാകൂ. ഒരു വർഷം മുൻപ് ലോഞ്ച് ചെയ്ത മോഡൽ ആണെങ്കിലും പ്രീമിയം ലെവലിൽ അ‌വതരിപ്പിക്കപ്പെട്ടതിനാൽ ഇപ്പോഴും വൺപ്ലസ് 12rന് ഡിമാൻഡ് കൂടുതലാണ്.

വൺപ്ലസ് 12R 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അ‌മോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 740 ജിപിയു, LPDDR5x റാം, UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 12rൽ ഉള്ളത്. f/1.8 ലെൻസും OIS-ഉം ഉള്ള 50MP സോണി IMX890 പ്രൈമറി സെൻസർ, f/2.2 ലെൻസുള്ള 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, f/2.4 ലെൻസുള്ള 2MP മാക്രോ ക്യാമറ എന്നിവ അ‌തിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

വൺപ്ലസ് 12r ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാം

100W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് വൺപ്ലസ് 12R ന്റെ മറ്റൊരു കരുത്ത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഈ വൺപ്ലസ് 5ജി സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് ഈ കിടിലൻ ഫോൺ എത്തുന്നത്. കൂൾ ബ്ലൂ, അ‌യൺ ഗ്രേ, സൻസെറ്റ് ഡൂൺ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OnePlus 12R is now available on Amazon for Rs 29,999. After the price cut and direct discount, OnePlus 12R is listed on Amazon for just Rs 32,999. There is a bank offer of Rs 3,000 discount. If you take advantage of this, the price can be brought down to Rs 29,999. This is the lowest price available for OnePlus 12R so far.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X