വൺപ്ലസ് 12Rന് 4000 രൂപ ഡിസ്കൗണ്ടുമായി അടിച്ചുകയറി ആമസോൺ, പകച്ച് ഫ്ലിപ്പ്കാർട്ട്!
മികച്ച അവസരങ്ങൾ എപ്പോഴും ലഭ്യമായിക്കൊള്ളണം എന്നില്ല, അത് കിട്ടുമ്പോൾ വിനിയോഗിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അതേപോലെ തന്നെ ഒരു അവസരം നഷ്ടപ്പെട്ടു എന്നുകരുതി നിരാശപ്പെടുകയും ചെയ്യേണ്ടതില്ല, അതിനെക്കാൾ മികച്ച ഒരു അവസരം ചിലപ്പോൾ പിന്നീട് വന്നേക്കാം. പക്ഷേ അതും നഷ്ടപ്പെടുത്തിയാൽ ചിലപ്പോൾ ഭാവിയിൽ നിരാശപ്പെടേണ്ടി വന്നേക്കും. സ്മാർട്ട്ഫോൺ വാങ്ങുന്ന കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. മികച്ച ഡീലുകൾ എപ്പോഴും ലഭ്യമായിക്കൊള്ളണം എന്നില്ല. മികച്ച സ്മാർട്ട്ഫോണുകൾക്ക് ഇടയ്ക്കിടയ്ക്ക് ചില ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കപ്പെടുകയും കുറഞ്ഞ വിലയിൽ അവ വാങ്ങാൻ അവസരം ഒരുങ്ങുകയും ചെയ്യും. അപ്പോൾ അത് വിലയിരുത്തിയ ശേഷം പറ്റുന്നതാണെങ്കിൽ ആ ഡീലിന് കൈകൊടുക്കുകയാണ് വേണ്ടത്.
കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഒരു അവസരം തുറന്നുകിടപ്പുണ്ട്. വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ വൺപ്ലസ് 12r ഇപ്പോൾ 35000 രൂപ വിലയിൽ സ്വന്തമാക്കാം. വൺപ്ലസ് 12 കഴിഞ്ഞാൽ വൺപ്ലസ് സ്മാർട്ട്ഫോണുകളിലെ തലപ്പൊക്കമുള്ള ഫോൺ ആണ് വൺപ്ലസ് 12R.

കഴിഞ്ഞ മാസം വൺപ്ലസ് 12R ന് ഫ്ലിപ്പ്കാർട്ട് ഒരു ഡിസ്കൗണ്ട് ഡീൽ ലഭ്യമാക്കിയിരുന്നു. എന്നാൽ അതിനെക്കാൾ മികച്ച ഡീൽ ആണ് ഇപ്പോൾ എതിരാളിയായ ആമസോൺ ലഭ്യമായിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിലെക്കാൾ കുറഞ്ഞ വിലയിൽ വൺപ്ലസ് 12R ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാം. കഴിഞ്ഞ മാസം നേരേ തിരിച്ചായിരുന്നു അവസ്ഥ.
പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ-3 ചിപ്സെറ്റുമായി ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസിന്റെ ഈ വർഷത്തെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 12ന് ഒപ്പം തന്നെയാണ് ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തുമായി വൺപ്ലസ് 12r സ്മാർട്ട്ഫോണും ലോഞ്ച് ചെയ്തത്. വൺപ്ലസ് 12ന്റെ അൽപ്പം വില കുറഞ്ഞ മോഡൽ എന്ന് വൺപ്ലസ് 12Rനെ വിശേഷിപ്പിക്കാം.

വൺപ്ലസ് 12 അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 64,999 രൂപയാണ് പ്രാരംഭവില. എന്നാൽ അത്രയും തുക മുടക്കാൻ കഴിയാത്തവർക്ക് പരിഗണിക്കാനാകുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് വൺപ്ലസ് 12R. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12Rന്റെ അടിസ്ഥാന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത് 39,999 രൂപ വിലയിൽ ആയിരുന്നു.
ഇപ്പോൾ ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ വൺപ്ലസ് 12R 37,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ആമസോൺ ഈ ഫോണിന് നൽകിയിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. OneCard ക്രെഡിറ്റ് കാർഡ്, IDFC ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ്, BOBCARD എന്നിവ ഉപയോഗിച്ചാൽ 2,000 രൂപ ഡിസ്കൗണ്ട് ലഭിക്കും.
അതിനാൽ വൺപ്ലസ് 12R ഇപ്പോൾ 35,999 രൂപ വിലയിൽ ആമസോണിൽ നിന്ന് വാങ്ങാൻ കഴിയും. കഴിഞ്ഞ മാസം ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ച ഡീൽ പ്രകാരം 36,366 രൂപ പ്രാരംഭ വിലയിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നത്. അതിനെക്കാൾ വിലക്കുറവ് ഇപ്പോൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു.

വൺപ്ലസ് 12ൽ അവതരിപ്പിച്ചിരിക്കുന്ന പ്രീമിയം എക്സ്പീരിയൻസിനോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകൾ ഏതാണ്ട് അതിന്റെ പാതി വിലയിൽ എത്തുന്ന വൺപ്ലസ് 12R സ്മാർട്ട്ഫോണിലും ലഭ്യമാണ്. വൺപ്ലസ് 12R സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് അമോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ.
അഡ്രിനോ 740 ജിപിയു, LPDDR5x റാം, UFS 4.0 സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ (50MP സോണി IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








