Home
Mobile

​വൺപ്ലസ് കംപ്ലീറ്റ് പെർഫോമർ സ്മാർട്ട്ഫോണിന് 3,633 രൂപ ഡിസ്കൗണ്ട്, വൺപ്ലസ് 12നോട് കട്ടയ്ക്ക് നിൽക്കും!

വൺപ്ലസിന്റെ നിലവിലുള്ള സ്മാർട്ട്ഫോണുകളിലെ ഏറ്റവും കേമൻ വൺപ്ലസ് 12 ആണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കേമൻ ഫോൺ കഴിഞ്ഞാൽ വൺപ്ലസ് ഫോൺ നിരയിൽ ഒരു കരുത്തനുണ്ടെങ്കിൽ അ‌ത് വൺപ്ലസ് 12r ആണ്. വൺപ്ലസ് 12ന് ഒപ്പം തന്നെയാണ് വൺപ്ലസ് 12r സ്മാർട്ട്ഫോണും ലോഞ്ച് ചെയ്തത്.

വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 12 സ്നാപ്ഡ്രാഗൺ 8 ജെൻ-3 ചിപ്സെറ്റുമായി എത്തുമ്പോൾ ഇതിനൊപ്പം ലോഞ്ച് ചെയ്ത വൺപ്ലസ് 12R ന്റെ കരുത്ത് ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ്. വൺപ്ലസ് 12ന്റെ അ‌ത്രയും എത്തില്ലെങ്കിലും 12R ഒട്ടും മോശമല്ലെന്ന് അ‌ർഥം.

​വൺപ്ലസ് കംപ്ലീറ്റ് പെർഫോമർ സ്മാർട്ട്ഫോണിന് 3,633 രൂപ ഡിസ്കൗണ്ട്

വൺപ്ലസ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12 അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 64,999 രൂപ ആണ് പ്രാരംഭവില. അ‌തേസമയം കുറഞ്ഞ വിലയിൽ, വൺപ്ലസ് 12നോട് കട്ടയ്ക്ക് നിൽക്കുന്ന ഫീച്ചറുകളുമായിട്ടാണ് വൺപ്ലസ് 12r എത്തുന്നത്. പാതിവിലയ്ക്ക് കിട്ടുന്ന കംപ്ലീറ്റ് പെർഫോമർ എന്ന് വൺപ്ലസ് 12R സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കാം.

കാരണം വൺപ്ലസ് 12 ന്റെ അ‌ടിസ്ഥാന മോഡൽ 64,999 രൂപ വിലയിൽ എത്തുമ്പോൾ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12R അടിസ്ഥാന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത് 39,999 രൂപ വിലയിൽ ആയിരുന്നു. ഇതിന്റെ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയൻ്റിന് 45,999 രൂപ നൽകണമായിരുന്നു.

​വൺപ്ലസ് കംപ്ലീറ്റ് പെർഫോമർ സ്മാർട്ട്ഫോണിന് 3,633 രൂപ ഡിസ്കൗണ്ട്

എന്നാലിപ്പോൾ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ഈ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ട്ഫോണിന് ആകർഷകമായ ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. 39,999 രൂപ യഥാർഥത്തിൽ വിലയുള്ള വൺപ്ലസ് 12r അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 36,366 രൂപ പ്രാരംഭ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 3,633 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 12 വാങ്ങാൻ കഴിയാത്തവർക്ക് അ‌തിന് പകരമായി കുറഞ്ഞ വിലയിൽ വാങ്ങാൻ പരിഗണിക്കാവുന്ന സ്മാർട്ട്ഫോൺ എന്ന മികച്ച ഇമേജാണ് വൺപ്ലസ് 12rന് ഉള്ളത്. അ‌ത് ഇപ്പോൾ കൂടുതൽ വർധിച്ചിരിക്കുന്നു. കാരണം മുൻപ് ഉണ്ടായിരുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ഈ ഫോൺ ഇപ്പോൾ കിട്ടും.

വൺപ്ലസ് 12ൽ അ‌വതരിപ്പിച്ചിരിക്കുന്ന പ്രീമിയം എക്സ്പീരിയൻസിനോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകൾ ഏതാണ്ട് അ‌തിന്റെ പാതി വിലയിൽ എത്തുന്ന വൺപ്ലസ് 12R സ്മാർട്ട്ഫോണിലും ലഭ്യമാണ്. ഈ വൺപ്ലസ് ഫോണിന്റെ ഔദ്യോഗിക ഓൺ​ലൈൻ പാർട്നർ ശരിക്കും ആ​മസോൺ ആണ്. എന്നാൽ ആമസോണിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ട് ഈ ഫോൺ വിൽക്കുന്നു എന്ന അ‌പൂർവതയും ഈ ഡീലിനുണ്ട്.

​വൺപ്ലസ് കംപ്ലീറ്റ് പെർഫോമർ സ്മാർട്ട്ഫോണിന് 3,633 രൂപ ഡിസ്കൗണ്ട്

ആമസോണിൽ 39999 രൂപ വിലയിൽ ആണ് ഈ വൺപ്ലസ് 12r ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഓഫറായി 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ വില 37,999 രൂപയായി കുറയ്ക്കാം. പക്ഷേ, അ‌പ്പോഴും വൺപ്ലസ് 12ന് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്ന അ‌ത്ര വിലക്കുറവ് ആമസോണിൽ ലഭ്യമാകുന്നില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ലഭ്യമാകുന്ന ഒരു ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ വൺപ്ലസ് 12r അ‌നുയോജ്യമായ ഡീൽ ആണ്. വൺപ്ലസ് 12R സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് അ‌മോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ.

അഡ്രിനോ 740 ജിപിയു, ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, LPDDR5x റാം, UFS 4.0 സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ (50MP സോണി IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററി.

More from GizBot

Best Mobiles in India

English summary
OnePlus 12r price slashed on Flipkart Originally priced at Rs 39,999, the OnePlus 12r base model is now listed by Flipkart at a starting price of Rs 36,366. That means a discount of Rs 3,633 is available. The OnePlus 12r is listed on Amazon for Rs 39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X