Home
Mobile

അ‌ങ്ങനെ വഴിക്ക് വാ! വൺപ്ലസ് 13 5ജി ഇപ്പോൾ 7500 രൂപ വിലക്കുറവിൽ കിട്ടും; വാങ്ങണോ വേണ്ടയോ?

വൺപ്ലസ് ആരാധകർ പലരും തങ്ങളുടെ ഇഷ്ട ബ്രാൻഡിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. നിലവിലുള്ള വൺപ്ലസ് 13 (OnePlus 13) 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് 15 (OnePlus 15) 5ജി നവംബർ 13ന് ലോഞ്ച് ചെയ്യും. അ‌തായത് പുതിയ മോഡൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അ‌വശേഷിക്കുന്നത്. ഈ സമയത്ത് വൺപ്ലസ് ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വിവരം കൂടി എത്തിയിട്ടുണ്ട്. വൺപ്ലസ് 15 ലോഞ്ചിന് മുൻപ് തന്നെ വൺപ്ലസ് 13 5ജിയുടെ വില കുറഞ്ഞിരിക്കുന്നു എന്നതാണ് അ‌ത്.

വൺപ്ലസ് 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. രണ്ട് ദിവസം മുൻപ് വ​രെ യഥാർഥ വിലയിൽ തന്നെയായിരുന്നു ഈ​ ഫോൺ ആമസോണിലും വൺപ്ലസ് വെബ്​സൈറ്റിലും ലിസ്റ്റ്ചെയ്തിരുന്നത്.

അ‌ങ്ങനെ വഴിക്ക് വാ! വൺപ്ലസ് 13 5ജി ഇപ്പോൾ 7500 രൂപ വിലക്കുറവിൽ

എന്നാലിപ്പോൾ പുതിയ വൺപ്ലസ് 15 ലോഞ്ച് അ‌ടുത്തിരിക്കെ വൺപ്ലസ് 13 5ജിക്ക് 6000 രൂപ ഡയറക്ട് വിലക്കുറവ് ലഭിച്ചിരിക്കുന്നു. അ‌തായത് നിലവിൽ 63999 രൂപ വിലയിലാണ് ഈ ഫോൺ ആമസോണിലും വൺപ്ലസ് വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി ലഭ്യമായതിനാൽ 62499 രൂപ വിലയിൽ ഇപ്പോൾ വൺപ്ലസ് 13 5ജി വാങ്ങാനാകും.

സാധാരണ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ വൺപ്ലസ് 13 ലഭ്യമാണ് എന്നത് ശരിയാണ്. എന്നാൽ അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിൽ 60000 രൂപയിൽ താഴെ വിലയിൽ പോലും വൺപ്ലസ് 13 വാങ്ങാൻ അ‌വസരം ഉണ്ടായിരുന്നു. മാത്രമല്ല, വൺപ്ലസ് 15 ലോഞ്ച് ചെയ്യുന്നതോടെ വൺപ്ലസ് 13 വില ഇനിയും കുറയാൻ സാധ്യതയുണ്ട്.

അ‌ങ്ങനെ വഴിക്ക് വാ! വൺപ്ലസ് 13 5ജി ഇപ്പോൾ 7500 രൂപ വിലക്കുറവിൽ

നിലവിൽ ഈ ഡിസ്കൗണ്ട് കണ്ട് വൺപ്ലസ് 13 വാങ്ങിയാൽ ഇതിലും മികച്ച ഫീച്ചറുകളുമായി എത്തുന്ന വൺപ്ലസ് 15 വാങ്ങാനുള്ള സാധ്യത കുറയുകയും ചെയ്യും. വൺപ്ലസ് 13 വാങ്ങുന്ന വിലയോടൊപ്പം ചെറിയ തുക കൂടി കൂടുതൽ നൽകിയാൽ പുതിയ വൺപ്ലസ് 15 തന്നെ വാങ്ങാൻ സാധിച്ചേക്കും.

അ‌തിനാൽ പുതിയ മോഡൽ ലോഞ്ച് ചെയ്യുന്ന നവംബർ 13 വരെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കുന്നത് നന്നായിരിക്കും. ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 കരുത്തിലാണ് വൺപ്ലസ് 15 എത്തുക. ഈ ചിപ്സെറ്റ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത വൺപ്ലസ് 15 സ്വന്തമാക്കും.

വൺപ്ലസ് 15 മാത്രമല്ല, ഒരുപിടി പുതിയ പ്രീമിയം ​സ്മാർട്ട്ഫോൺ മോഡലുകൾ ഇന്ത്യയിലേക്ക് ഈ മാസവും അ‌ടുത്ത മാസവുമായി എത്തുന്നുണ്ട്. റിയൽമിയുടെ ജിടി 8 പ്രോ മോഡൽ നവംബർ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അ‌തേപോലെ ഓപ്പോ ​ഫൈൻഡ് X9 സീരീസ് നവംബർ 18ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

അ‌ങ്ങനെ വഴിക്ക് വാ! വൺപ്ലസ് 13 5ജി ഇപ്പോൾ 7500 രൂപ വിലക്കുറവിൽ

കൂടാതെ വൺപ്ലസ് 15 5ജിയുടെ പ്രധാന എതിരാളിയാകും എന്ന് കരുതപ്പെടുന്ന ഐക്യൂ 15 5ജി നവംബർ 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വൺപ്ലസ് 15 5ജിയെക്കാൾ വിലക്കുറവിൽ ഐക്യൂ 15 5ജി സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Ahead of the OnePlus 15 launch, the OnePlus 13 5G is now available at a discount of Rs 7,500. Earlier, the base model was priced at Rs 69,999. However, this phone is now listed at Rs 63,999 on Amazon and the OnePlus website. With an additional Rs 1,500 bank discount available on Amazon, the OnePlus 13 5G can now be purchased at Rs 62,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X