Home
Mobile

സമയം വച്ചുള്ള ഡീലാണ് വേഗം വാങ്ങണം! വൺപ്ലസ് 13 5G 12000 രൂപ വിലക്കുറവിൽ വാങ്ങാൻ അ‌വസരം

വൺപ്ലസ് ആരാധകരെ തേടി ഒരു വ്യത്യസ്ത ഡിസ്കൗണ്ട് ഡീൽ എത്തിയിരിക്കുന്നു, വൺപ്ലസ് 13 5ജി (OnePlus 13) മോഡലിന് പ്രത്യേക ഡിസ്കൗണ്ടും ബാങ്ക് ഓഫറും ലഭ്യമായിരിക്കുന്നു, ഇതിലൂടെ ലോഞ്ച് വിലയെക്കാൾ 12000 രൂപ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. പുതിയ വൺപ്ലസ് 15 5ജിയുടെ മുൻഗാമിയാണ് വൺപ്ലസ് 13. പുതിയ മോഡൽ എത്തിയിട്ടും വൺപ്ലസ് 13 5ജിക്ക് കാര്യമായ വിലക്കുറവ് ലഭിച്ചിരുന്നില്ല, പുതിയ മോഡൽ കൂടിയ വിലയിലാണ് എത്തിയത് എന്നതായിരുന്നു അ‌തിന് കാരണം. എന്നാലിപ്പോൾ ഒരു ദിവസത്തേക്ക് വൺപ്ലസ് 13 5ജിക്ക് ആമസോണിലും ഔദ്യോഗിക ​വെബ്​സൈറ്റിലും പ്രത്യേകം ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വൺപ്ലസ് 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു വില. പുതിയ വൺപ്ലസ് 15 5ജിയുടെ ലോഞ്ചിന് ശേഷം 65999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും വൺപ്ലസ് വെബ്​സൈറ്റിലും ഈ ഫോൺ ലഭ്യമായിരുന്നത്.

സമയം വച്ചുള്ള ഡീലാണ് വേഗം വാങ്ങണം! 12000 രൂപ വിലക്കുറവിൽ വൺപ്ലസ് 13 5G

എന്നാലിപ്പോൾ ഒരു ദിവസത്തേക്കുള്ള പ്രത്യേക ഡിസ്കൗണ്ടിന്റെ ഭാഗമായി 61000 രൂപ പ്രാരംഭ വിലയിൽ വൺപ്ലസ് 13 5ജി ആമസോണിലും ഔ​ദ്യോഗിക ​വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അ‌തിനാൽ 57999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും.

അ‌ടുത്തിടെ നടന്ന റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് സെയിലിൽ പോലും ഇത്ര മികച്ച ഡിസ്കൗണ്ട് ഈ വൺപ്ലസ് ഫോണിന് ലഭിച്ചിരുന്നില്ല. നിലവിൽ 2026 ജനുവരി 31-ലെ ഡിസ്കൗണ്ട് എന്ന നിലയിൽ ആണ് ഈ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഇത് തുടരുമോയെന്ന് വ്യക്തമല്ല, അ‌തിനാൽ താൽപര്യമുള്ളവർക്ക് ഇന്നുതന്നെ ഈ ഡീൽ പ്രയോജനപ്പെടുത്താവുന്നതാണ്.

സമയം വച്ചുള്ള ഡീലാണ് വേഗം വാങ്ങണം! 12000 രൂപ വിലക്കുറവിൽ വൺപ്ലസ് 13 5G

പ്രധാന ഫീച്ചറുകൾ

4.32GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm ചിപ്സെറ്റാണ് വൺപ്ലസ് 13യുടെ കരുത്ത്. 1/1.4″ സോണി LYT-808 സെൻസറുള്ള 50MP മെയിൻ ക്യാമറ, 1/1.27″ സാംസങ് JN1 സെൻസർ, 3.5cm മാക്രോ എന്നിവയുള്ള 50MP 114° അൾട്രാവൈഡ് ക്യാമറ, 1/1.95″ LYT600 സെൻസർ, 3x ഒപ്റ്റിക്കൽ സൂം, 120xവരെ ഡിജിറ്റൽ സൂം എന്നിവയുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

Hasselblad ക്യാമറ സിസ്റ്റം, 4k 60fps വരെ, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയും വൺപ്ലസ് 13യുടെ റിയർ ക്യാമറയുടെ പ്രത്യേകതകളാണ്. സെൽഫിക്കും മറ്റുമായി സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 6000mAh ബാറ്ററിയാണ് വൺപ്ലസ് 13 5ജിയിൽ ഉള്ളത്.

120Hz വരെ റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ LTPO AMOLED ഡിസ്‌പ്ലേ, 1600 nits വരെ നോർമൽ ​ബ്രൈറ്റ്നസ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഷിമ്മിംഗ്, CWM സൂപ്പർ ഷിബൽ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ, 900MHz Adreno 830 ജിപിയു, 12GB/ 16GB/ 24GB LPDDR5X റാം, 256GB/ 512GB/ 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

സമയം വച്ചുള്ള ഡീലാണ് വേഗം വാങ്ങണം! 12000 രൂപ വിലക്കുറവിൽ വൺപ്ലസ് 13 5G

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, ആൻഡ്രോയിഡ് 15 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 4 ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും കിട്ടും. മിഡ്​നൈറ്റ് ഓഷ്യൻ, ബ്ലാക് എക്ലിപ്സ്, ആർട്ടിക് ഡൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് 13 ഇന്ത്യയിൽ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
OnePlus 13 5G is now available at a special deal of Rs 57,999. It is now listed at a starting price of Rs 61,999 after the direct discount and there is also a bank discount of Rs 4,000. So, you can buy it now at a price of Rs 57,999. These discounts are available as a special deal for one day only. This deal is available on Amazon and OnePlus' official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X