Home
Mobile

പായും പുലി! ആരാധകരെ കോരിത്തരിപ്പിച്ച് വൺപ്ലസ് 13ന്റെ ബാറ്ററി, ചാർജിങ് ഫീച്ചറുകളും പുറത്തുവന്നു

വൺപ്ലസ് തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നതിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദീപാവലിയുടെ അ‌ന്ന്, അ‌തായത് ഒക്ടോബർ 31 ന് ചൈനയിൽ നടക്കുന്ന ഇവന്റിൽ വച്ച് വൺപ്ലസ് 13 (OnePlus 13) ഔദ്യോഗികമായി ലോഞ്ച് ചെയ്യും. തുടർന്ന് ഇന്ത്യയിലും ഇത് അ‌ധികം ​വൈകാതെ ലോഞ്ച് ചെയ്യും. ഇപ്പോൾ ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൺപ്ലസ് 13യിലെ ഫീച്ചറുകൾ ഒന്നൊന്നായി വെളിയിൽ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 13 ഇതുവരെ ഒരു വൺപ്ലസ് ഫോണിന് ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി പിന്തുണയുമായാണ് എത്തുന്നത്.

​ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോയിലൂടെ വൺപ്ലസ് പുറത്തുവിട്ട പോസ്റ്ററുകൾ സ്ഥിരീകരിക്കുന്നത് പ്രകാരം, വൺപ്ലസ് 13യിൽ 6,000mAh ബാറ്ററി ഉണ്ടാകും. അ‌തായത് ഇതുവരെ ഒരു വൺപ്ലസ് ഫോണിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ളത് വൺപ്ലസ് 13യ്ക്ക് ആയിരിക്കും. കൂടാതെ ഈ ഫോണിന്റെ ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ സംബന്ധിച്ച പോസ്റ്ററുകളും വെളിയിൽ വന്നിട്ടുണ്ട്.

പായും പുലി! കോരിത്തരിപ്പിച്ച് വൺപ്ലസ് 13 ബാറ്ററി, ചാർജിങ്   ഫീച്ചറുകൾ

വൺപ്ലസ് 13യിൽ 100W വയർഡും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുമെന്ന് പോസ്റ്റർ സ്ഥിരീകരിക്കുന്നു. 100W SuperVOOC ചാർജിംഗ് ഉപയോഗിച്ച്, 36 മിനിറ്റിനുള്ളിൽ 0 മുതൽ 100 ​​ശതമാനം വരെ ഫോൺ ചാർജ് ചെയ്യാനാകും. മറ്റൊരു ശ്രദ്ധേയ നേട്ടം എന്തെന്നാൽ വൺപ്ലസ് 13 100W UFCS (യൂണിവേഴ്സൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റാൻഡേർഡ്) പ്രോട്ടോക്കോൾ പിന്തുണയോടെയാണ് എത്തുന്നത്.

യൂണിവേഴ്സൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പിന്തുണയ്ക്കുന്നതിനാൽ വൺപ്ലസ് 13 സ്മാർട്ട്ഫോൺ തേർഡ്പാർട്ടി അഡാപ്റ്ററുകൾ ഉപയോഗിച്ചും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. അ‌തായത് വൺപ്ലസ് ചാർജറുകൾ എപ്പോഴും കൂടെക്കരുതണമെന്നില്ല. SUPERVOOC S ചിപ്പ് സംയോജനത്തിലൂടെ, ഫോൺ 99.5% ഡിസ്ചാർജ് കാര്യക്ഷമത കൈവരിക്കുന്നു, ദീർഘവും കാര്യക്ഷമവുമായ ഉപയോഗത്തിനായി ബാറ്ററി ഔട്ട്പുട്ട് ഒപ്റ്റിമൈസ് ചെയ്യുന്നു.

പായും പുലി! കോരിത്തരിപ്പിച്ച് വൺപ്ലസ് 13 ബാറ്ററി, ചാർജിങ്   ഫീച്ചറുകൾ

ചിപ്സെറ്റ്, ക്യാമറ എന്നീ മേഖലകളിൽ മികച്ച പെർഫോമൻസ് ഉറപ്പാക്കിയാണ് വൺപ്ലസ് 13 എത്തുന്നത് എന്നത് ഇതിനകം തന്നെ പുറത്തുവന്ന കാര്യമാണ്. അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട പ്രീമിയം സ്മാർട്ട്ഫോൺ ചിപ്സെറ്റ് ആയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് ആണ് വൺപ്ലസ് 13യുടെ കരുത്ത്.

ബാറ്ററി, ചിപ്സെറ്റ് എന്നിവയുടെ കാര്യത്തിൽ വൺപ്ലസ് മുൻഗാമിയെക്കാൾ കരുത്തനായിട്ടാണ് എത്തുന്നത്. അ‌തേ മുന്നേറ്റം ക്യാമറ വിഭാഗത്തിലും നടത്തിയിട്ടുണ്ട്. വൺപ്ലസ് ​ചൈന പ്രസിഡന്റ് ലൂയിസ് ലീ വെയ്‌ബോയിലെ തന്റെ അ‌ക്കൗണ്ടിലൂടെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വൺപ്ലസ് 13യിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലെ മൂന്ന് ക്യാമറകളും 50എംപി ആയിരിക്കും. ഇത് വളരെ മികച്ച മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മുൻ വൺപ്ലസ് പ്രീമിയം മോഡലുകളിലേത് പോലെ തന്നെ ഹാസൽബ്ലാഡുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് 13യിലെ ക്യാമറകൾ അ‌വതരിപ്പിക്കുന്നത്. വൺപ്ലസ് 13യിലെ പ്രധാന റിയർ ക്യാമറ 50 മെഗാപിക്സൽ സോണി LYT-808 സെൻസർ കരുത്തിലാണ് എത്തുക. ഇതോടൊപ്പം രണ്ട് 50-മെഗാപിക്സൽ ക്യാമറകളും ജോടിയാക്കും, ഒന്ന് പെരിസ്കോപ്പ് ടെലിഫോട്ടോയും രണ്ടാമമേത്തത് അൾട്രാ വൈഡ് ലെൻസും.

പായും പുലി! കോരിത്തരിപ്പിച്ച് വൺപ്ലസ് 13 ബാറ്ററി, ചാർജിങ്   ഫീച്ചറുകൾ

വേഗത്തിലുള്ള ഡാറ്റാ കൈമാറ്റത്തിനായി ഐആർ ബ്ലാസ്റ്റർ, മൾട്ടി-ഫങ്ഷണൽ എൻഎഫ്‌സി, യുഎസ്ബി 3.2 ജെൻ യുഎസ്ബി-സി പോർട്ട് തുടങ്ങിയ സവിശേഷതകളോടെയാണ് വൺപ്ലസ് 13 വരുന്നത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആയിരിക്കും വൺപ്ലസ് 13 പ്രവർത്തിക്കുക എന്നതും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 6.82-ഇഞ്ച് 2K 120Hz OLED സ്‌ക്രീനാണ് ഈ ഫോണിൽ ഉണ്ടാകുക.

More from GizBot

Best Mobiles in India

English summary
According to posters released by OnePlus on Weibo, the OnePlus 13 will have a 6,000mAh battery. It also has 100W UFCS protocol support. The poster confirms that the OnePlus 13 will support 100W wired and 50W wireless charging. With 100W SuperVOOC charging, it can charge from 0 to 100 percent in 36 minutes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X