Home
Mobile

ഇത് പൊന്നപ്പൻ അല്ലടാ തങ്കപ്പൻ! വൺപ്ലസ് 13ൽ കിടിലൻ ഫീച്ചറുകൾ

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അടുത്ത വർഷം ആദ്യം വൺപ്ലസ് 13 അവതരിപ്പിക്കുമെന്ന് ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിൽ ഒരു പുതിയ ചിപ്‌സെറ്റ്, മികച്ച ഡിസ്‌പ്ലേ, കൂടുതൽ സ്പെസിഫിക്കേഷനുകൾ എന്നിവ പ്രതീക്ഷിക്കപ്പെടുമ്പോൾ, അതിലുമുപരിയായ മറ്റൊരു ഫീച്ചർശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൺപ്ലസ് 13 സാറ്റലൈറ്റ് കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഫീച്ചർ കൊണ്ടുവരാൻ പോകുന്നു.

വൺപ്ലസ് 13ൽ മാത്രമല്ല, വൺപ്ലസ് 12ന് പോലും സാറ്റലൈറ്റ് കണക്റ്റിവിറ്റിക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 12ലെ ആൻഡ്രോയിഡ് 15 ബീറ്റ 2, സെറ്റിംഗ്സ് ആപ്പിൽ 'സാറ്റലൈറ്റ് മൊബൈൽ ഫോൺ (Satellite Mobile Phone) എന്ന ഒരു ഓപ്‌ഷൻ കാണിക്കുന്നതായി ഒരു X ഉപയോക്താവ് ചൂണ്ടികാട്ടിയിരുന്നു.

ഇത് പൊന്നപ്പൻ അല്ലടാ തങ്കപ്പൻ! വൺപ്ലസ് 13ൽ കിടിലൻ ഫീച്ചറുകൾ

ഓപ്പോ ഫൈൻഡ് എൻ 3 (Oppo Find N3) സെറ്റിംഗ്സ് ആപ്പിലും സമാനമായ ഒരു കാര്യം കണ്ടെത്തിയിരുന്നു. വൺപ്ലസ് സാറ്റലൈറ്റ് പിന്തുണയോടെ വൺപ്ലസ് 12ൻ്റെ ഒരു പുതിയ വേർഷൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടോ അതോ ഓക്സിജൻ ഓഎസ് (OxygenOS) 15ന് വേണ്ടിയുള്ള പരീക്ഷണമാണോ എന്നും അറിയില്ല. എന്തായാലും, കമ്പനി പുതിയ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാൽ, സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന വൺപ്ലസ്സിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും വൺപ്ലസ് 13.

കഴിഞ്ഞ വർഷം ചൈനീസ് കമ്പനി ആയ വൺപ്ലസ് ഓപ്പൺ പുറത്തിറക്കിയത് പോലെ വൺപ്ലസ് മറ്റൊരു സ്മാർട്ട്‌ഫോൺ ഈ വർഷം അവസാനം പുറത്തിറക്കിയേക്കും. ഒരു പുതിയ വേർഷൻ ഉപയോഗിച്ച് വൺപ്ലസ് അത് എത്ര വേഗത്തിൽ പുതുക്കും എന്നത് നമ്മൾ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

വൺപ്ലസ് 12 നിലവിൽ വൺപ്ലസ്സിൽ നിന്നുള്ള മുൻനിര ഫോണാണ്. ഇത് ഇന്ത്യയിൽ 64,999 രൂപയിൽ ആരംഭിക്കുന്നു. ബാങ്ക് ഓഫറുകളും പഴയ ഫോൺ എക്സ്ചേഞ്ചുകളും കൂടിച്ചേർന്നാൽ വില ഗണ്യമായി കുറയുകയും ചെയ്യും. പകരമായി, വൺപ്ലസ് സ്റ്റോറിൽ നിന്ന് ഒരു കിഴിവിൽ വൺപ്ലസ് 12 ഓർഡർ ചെയ്യാൻ നിങ്ങൾക്ക് റെഡ് കേബിൾ ക്ലബ് വൗച്ചറുകൾ ഉപയോഗിക്കാം.

വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 12 സ്നാപ്ഡ്രാഗൺ 8 ജെൻ-3 ചിപ്സെറ്റിൽ ആണ് പുറത്ത് ഇറക്കിയത്. ക്യാമറ മികവിന്റെ കാര്യത്തിലും പെർഫോമൻസ് മികവിന്റെ കാര്യത്തിലും ഏറെ പേരുകേട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ്. ഈ സ്മാർട്ഫോണിൽ 12.6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ ആണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസും ഇതിലുണ്ട്.

വൺപ്ലസ് 12ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ, 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ, 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നത് കൊണ്ട് ഉപയോക്താക്കളുടെ ഫോട്ടോഗ്രാഫി കഴിവിനെ പുതിയ തലത്തിലേക്ക് ഇവ കൊണ്ടുപോകാൻ സാധ്യത ഉണ്ട്.

24 ജിബി വരെ LPDDR5X റാമും 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു . പെർഫോമൻസ്ക്യാമറ, എന്നിവ പോലെ തന്നെ വൺപ്ലസ് 12ന്റെ ഡിസ്പ്ലേയും ഏറെ മികച്ചതാണ്. കൂടുതൽ ബാറ്ററി ഉപയോഗിക്കാതെ മികച്ച ക്വാളിറ്റിയിൽ കണ്ടന്റുകൾ കാണാൻ വൺപ്ലസിന്റെ സ്വന്തം ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ് ഈ ഫോണിൽ നൽകിയിട്ടുണ്ട്.

സാറ്റലൈറ്റ് കണക്റ്റിവിറ്റി സപ്പോർട്ട് അതിൻ്റെ സ്വഭാവം കാരണം ഉപയോക്താക്കളെ കൂടുതൽ ആവേശം കൊള്ളിക്കാൻ സാധ്യത ഇല്ല. ഉപകരണം സാറ്റലൈറ്റ് കോളിംഗിനെയോ ഉയർന്ന വേഗതയുള്ള സാറ്റലൈറ്റ് ഡാറ്റയെയോ സപ്പോർട്ട് ചെയ്യുവാനും സാധ്യത ഇല്ല. ഐഫോണുകളുടെ കാര്യത്തിലെന്ന പോലെ സാറ്റലൈറ്റ് പിന്തുണ എസ്എംഎസ്സിനായി റിസർവ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
While the OnePlus 13 is expected to feature a new chipset, a better display and more specifications, one more feature has caught the eye. OnePlus 13 is going to bring a feature that supports satellite connectivity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X