മനം കവരുമോ ഈ വീരൻ? വൺപ്ലസ് 13 സ്മാർട്ട്ഫോൺ ലോഞ്ച് ഒക്ടോബറിൽ?
ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് 12ൻ്റെ പിൻഗാമിയായി വൺപ്ലസ് 13 ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ഒരു മുതിർന്ന വൺപ്ലസ് ഉദ്യോഗസ്ഥൻ വരാനിരിക്കുന്ന മുൻനിര ഫോണിൻ്റെ ഫ്രണ്ട് ഡിസൈനിന്റെ ടീസർ പുറത്ത് വിട്ടു. നിലവിലുള്ള വൺപ്ലസ് 12ൽ 6.82 ഇഞ്ച് BOE X1 സ്‌ക്രീൻ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. മുൻ ലീക്കുകളും റിപ്പോർട്ടുകളും പ്രതീക്ഷിക്കുന്ന വൺപ്ലസ് 13ൻ്റെ മറ്റ് നിരവധി സവിശേഷതകൾ നിർദ്ദേശിച്ചിട്ടുണ്ട്. ഹാൻഡ്‌സെറ്റ് പുനർരൂപകൽപ്പന ചെയ്ത ക്യാമറ മൊഡ്യൂളിനൊപ്പം വരുമെന്നും ഒരു വീഗൻ ലെതർ ഫിനിഷ് ലഭിക്കുമെന്നും സൂചനയുണ്ട്.
വൺപ്ലസ് 13 പ്രതീക്ഷിക്കുന്ന ഡിസ്പ്ലേ, മറ്റ് സവിശേഷതകൾ എന്നിവയെ കുറിച്ച് നമുക്ക് പരിശോധിക്കാം. വൺപ്ലസ് ചൈന മേധാവി ലൂയിസ് ലീയുടെ വെയ്‌ബോ പോസ്റ്റിൽ വൺപ്ലസ്13 രണ്ടാം തലമുറ BOE "ഓറിയൻ്റൽ സ്‌ക്രീൻ" അല്ലെങ്കിൽ BOE X2 ഉപയോഗിച്ച് ടീസർ പുറത്ത് വിട്ടിട്ടുണ്ട്.

പുറത്ത് വിട്ട പോസ്റ്റിൽ, സ്‌ക്രീനിൻ്റെ ഔട്ട്‌ഡോർ ലൈറ്റിംഗ് ടെസ്റ്റ് പൂർത്തിയായതായും ഇത് നിലവിലുള്ള BOE X1 സ്‌ക്രീനിനെ മറികടക്കുമെന്നും ലീ അവകാശപ്പെടുന്നു. എക്സിക്യൂട്ടീവ് പങ്കിട്ട ചിത്രം, "ലോകത്തിലെ ആദ്യത്തെ രണ്ടാം തലമുറ ഓറിയൻ്റൽ സ്ക്രീൻ" എന്ന ടാഗോട് കൂടിയ ഫോണിൻ്റെ ഡിസ്പ്ലേ കാണിക്കുന്നു.
വൺപ്ലസ് 13ന് 6.82-ഇഞ്ച് 2K 10-ബിറ്റ് LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് OLED ഡിസ്‌പ്ലേ ഉണ്ടാകും. കൂടാതെ 120Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കുമെന്ന് നേരത്തെയുള്ള ലീക്ക് സൂചിപ്പിച്ചിരുന്നു. 24 ജിബി വരെ റാമും 1 ടിബി വരെ ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 Gen 4 SoC ഉപയോഗിച്ച് ഫോണിന് ഊർജം പകരാനാണ് സാധ്യത.
ഇത് റിവേഴ്സ് ചാർജിംഗ്, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് എന്നിവയെ പിന്തുണച്ചേക്കാം. കൂടാതെ 6,000mAh ബാറ്ററിയും ലഭിക്കും. ഒപ്റ്റിക്‌സിനായി, വൺപ്ലസ് 13ൽ f/1.6 അപ്പേർച്ചറുള്ള 50 മെഗാപിക്‌സൽ Sony LYT-808 പ്രൈമറി സെൻസറും അൾട്രാ-വൈഡ് ലെൻസുള്ള 50-മെഗാപിക്‌സൽ സെൻസറും 3x ഒപ്റ്റിക്കൽ സൂം ഉള്ള 50-മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടറും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുനർരൂപകൽപ്പന ചെയ്ത ക്യാമറ ഐലന്റിന് ഒപ്പം ആയിരിക്കും വൺപ്ലസ് 13 പുറത്തിറക്കുക. വൺപ്ലസ് 13 പ്രൊട്ടക്റ്റീവ് കേസിൻ്റെ ലീക്ക് ആയ ഡിസൈൻ ബാക്ക് ക്യാമറ യൂണിറ്റുകളുടെ അറഞ്ച്മെന്റ് കാണിച്ചിരുന്നു. എന്നിരുന്നാലും, ഈ റെൻഡറിൽ മൊഡ്യൂൾ ഷെയ്പ്പ് സജസ്റ്റ് ചെയ്തിട്ടില്ല. വീഗൻ ലെതർ ഫിനിഷോട് കൂടിയാണ് ഫോൺ വരുകയെന്ന് മറ്റൊരു ലീക്ക് റിപ്പോർട്ട് അവകാശപ്പെട്ടു. വൺപ്ലസ് 12ൽ വൃത്താകൃതിയിലുള്ള ബാക്ക് ക്യാമറ ഐലൻഡും ഗ്ലാസ് ഫിനിഷും ആണ് കൂടുതൽ ആകർഷിച്ചത്.
വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണിൽ നിന്ന് വളരെ കഴിവുള്ള ഒരു ക്യാമറ സിസ്റ്റം, IP റേറ്റിംഗ്, വയർലെസ് ചാർജിംഗ് എന്നിവയും വൺപ്ലസ് 12 വാങ്ങുവാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നു. എന്നാൽ വൺപ്ലസ് 12 മൗനം പാലിച്ച ഒരു മേഖല എഐ ആണ്. വരാനിരിക്കുന്ന വൺപ്ലസ് 13ലും എഐ സവിശേഷതകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








