Home
Mobile

ബഹുത്തച്ഛാ! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തുമായി വൺപ്ലസ് 13 എത്തി

പറഞ്ഞ വാക്ക് വൺപ്ലസ് പാലിച്ചിരിക്കുന്നു, ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റുമായി വൺപ്ലസിന്റെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ വൺപ്ലസ് 13 ​(OnePlus 13) ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനായി ലോകത്തിലെ ആദ്യത്തെ DisplayMate A++ റേറ്റിങ് ലഭിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് വൺപ്ലസ് 13 എത്തിയിരിക്കുന്നത്. AnTuTu-യിൽ 3.18 ദശലക്ഷം പോയിൻ്റുകൾ നേടിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ പ്രധാന കരുത്ത്.

24GB വരെ LPDDR5X റാം, 1TB UFS 4.0 സ്റ്റോറേജ് പിന്തുണ, 9925mm² VC ഹീറ്റ് ഡിസ്‌സിപ്പേഷൻ ഏരിയ, AAC CSA+ 0916 X-axis ലീനിയർ മോട്ടോർ (വോളിയം 602mm³) (ഇതിനെ കമ്പനി ബയോണിക് വൈബ്രേഷൻ മോട്ടോർ ടർബോ എന്ന് വിളിക്കുന്നു) എന്നിവയും വൺപ്ലസ് 13യിൽ ഉണ്ട്.

ബഹുത്തച്ഛാ! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തുമായി വൺപ്ലസ് 13 എത്തി

വൺപ്ലസ് 13യുടെ പ്രധാന ഫീച്ചറുകൾ: 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ LTPO AMOLED ഡിസ്‌പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ നോർമൽ ​ബ്രൈറ്റ്നസ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 2160Hz ഹൈ-ഫ്രീക്വൻസി PWM ഷിമ്മിംഗ്, CWM സൂപ്പർ ഷിബൽ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്‌ഫോം കരുത്തിന് അ‌കമ്പടിയായി 900MHz Adreno 830 ജിപിയു, 12GB / 16GB / 24GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഈ വൺപ്ലസ് ഫോൺ വാഗ്ദാനം ചെയ്യുന്നു.

ബഹുത്തച്ഛാ! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തുമായി വൺപ്ലസ് 13 എത്തി

കരുത്തുറ്റ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിന്റെ മറ്റൊരു ആകർഷണം. f/1.6 അപ്പേർച്ചർ, OIS, 1/1.4″ സോണി LYT-808 സെൻസർ എന്നിവയോടു കൂടിയ 50MP മെയിൻ ക്യാമറ, 1/1.27″ Samsung JN1 സെൻസർ, f/2.2 അപ്പേർച്ചർ, 3.5cm മാക്രോ എന്നിവയുള്ള 50MP 114° അൾട്രാ വൈഡ് ക്യാമറ എന്നിവ ഇതിലുണ്ട്.

റിയർ പാനലിൽ മൂന്നാമതുള്ളത് 1/1.95″ LYT600, f/2.6 അപ്പേർച്ചർ, OIS, 3x ഒപ്റ്റിക്കൽ സൂം, 6x ഇൻ-സെൻസർ സൂം, 120x ഡിജിറ്റൽ വരെ സൂം എന്നിവയുള്ള 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയാണ്, Hasselblad ക്യാമറ സിസ്റ്റം, 4k 60fps വരെ, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയും വൺപ്ലസ് 13യുടെ പ്രത്യേകതകളാണ്.

സോണി IMX615 സെൻസറോട് കൂടിയ 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, ƒ/2.4 അപ്പേർച്ചർ, 4k വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണകളോടെ എത്തുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ​ഒഎസ് 15 (ചൈനയിൽ) / ഓക്സിജൻഒഎസ് 15 (ഗ്ലോബൽ) എന്നിവയിലാണ് പ്രവർത്തനം.

ബഹുത്തച്ഛാ! സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് കരുത്തുമായി വൺപ്ലസ് 13 എത്തി

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, ജല പ്രതിരോധം (IP68 + IP69 റേറ്റിങ്), സ്റ്റീരിയോ സ്പീക്കറുകൾ, 4-മൈക്രോഫോണുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.

5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 ax 2X2 MIMO, ബ്ലൂടൂത്ത് 5.4, GPS (L1+L5 ഡ്യുവൽ ബാൻഡ്) + GLONASS, USB Type-C 3.2 Gen1, NFC എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 6000mAh ബാറ്ററിയാണ് ഇതിൽ എത്തുന്നത്.

വിലയും ലഭ്യതയും: വൺപ്ലസ് 13​ ന്റെ 12GB+ 256GB മോഡലിന് 4499 യുവാൻ (ഏകദേശം 53,150 രൂപ), 12GB+ 256GB മോഡലിന് 4899 യുവാൻ (ഏകദേശം 57,875 രൂപ), 12GB+ 512 മോഡലിന് 5299 യുവാൻ (ഏകദേശം 62,590 രൂപ), ടോപ്പ് എൻഡ് 24GB+ 1TB മോഡലിന് 5999 യുവാൻ (ഏകദേശം 70,860 രൂപ) ആണ് വില. ഇത് നവംബർ 1 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തും.

More from GizBot

Best Mobiles in India

English summary
OnePlus 13 smartphone launched in China. This phone is powered by the latest Snapdragon 8 Elite chipset. Its 12GB+ 256GB model is priced at 4499 Yuan (approx. Rs. 53,150), the 12GB+ 256GB model is priced at 4899 Yuan (approx. Rs. 57,875), the 12GB+ 512 model is priced at 5299 Yuan (approx. Rs. 62,590), and the top-end 24GB+ 1TB model is priced at 5999 Yuan (approx 70,860 Rs.)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X