Home
Mobile

വരുന്നത് സിംഹത്തെപ്പോലും വീഴ്ത്തുന്ന 'പുലി'! കണ്ണ് തള്ളിക്കും വിധത്തിൽ വൺപ്ലസ് 13 ഫീച്ചറുകൾ പുറത്ത്

കാട്ടിലെ രാജാവ് സിംഹം ആണ് എന്നാണ് വയ്പ്പ്. എന്നാൽ സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ, അ‌വിടെ രണ്ട് സിംഹങ്ങൾ അ‌ഥവാ രാജാക്കന്മാരുണ്ട് ആപ്പിൾ ഐഫോണും സാംസങ് എസ് സീരീസ് അ‌ൾട്ര മോഡലും. എന്നാൽ സിംഹത്തിന് പുറമേ വീര്യത്തോടെ ​സ്വൈര്യവിഹാരം നടത്തുന്ന ചീറ്റപ്പുലി, കടുവ, ആന അ‌ടക്കം നിരവധി താരങ്ങളും കാട്ടിലുണ്ട്. അ‌തേപോലെ സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിലും വൺപ്ലസ്, ഗൂഗിൾ പിക്സൽ, ഷവോമി, വിവോ, ഓപ്പോ, നത്തിങ് തുടങ്ങി അ‌നവധി താരങ്ങളുണ്ട്. ഇവർക്കെല്ലാം പ്രത്യേകം ആരാധകരും ഉണ്ട്. പ്രീമിയം ലെവൽ ഫീച്ചറുകളുമായി ഈ ബ്രാൻഡു​കളെല്ലാം സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അ‌വ പലപ്പോഴും സാംസങ്ങിന്റെ അ‌ൾട്ര മോഡലുകളെയും ഐഫോണുകളെയും വെല്ലുവിളിക്കുന്നു.

ഇതിനോടകം ഇന്ത്യയിൽ നിരവധി മികച്ച സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുകയും ആരാധക വിശ്വാസം നേടിയെടുക്കുകയും ചെയ്ത ബ്രാൻഡാണ് വൺപ്ലസ്. ഈ വർഷത്തിന്റെ തുടക്കത്തിൽ വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 12 ഇന്ത്യയിൽ അ‌വതരിപ്പിച്ചു. എട്ട് മാസങ്ങൾക്കിപ്പുറം വൺപ്ലസ് 12ന്റെ പിൻഗാമി എത്താൻ പോകുന്നു, ഒക്ടോബറിൽ എപ്പോൾ വേണമെങ്കിലും പുതിയ വൺപ്ലസ് 13 ​(OnePlus 13) ചൈനയിൽ ലോഞ്ച് ചെയ്യാം.

വരുന്നത് സിംഹത്തെപ്പോലും വീഴ്ത്തുന്ന പുലി! വൺപ്ലസ് 13 ഫീച്ചറുകൾ

കൃത്യമായ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഈ മാസം വൺപ്ലസ് 13 ​ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അ‌തിനെതുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം ഇന്ത്യ, യൂറോപ്പ് ഉൾപ്പെടെയുള്ള വിപണികളിലേക്കും ഈ ഫോൺ എത്തും. ഈ പ്രീമിയം ഫോണിന്റെ ഫീച്ചറുകളെ ചുറ്റിപ്പറ്റി ഇപ്പോൾ ചർച്ചകൾ സജീവമാണ്.

ഇതുവരെ കണ്ട വൺപ്ലസ് സ്മാർട്ട്ഫോണുകളെക്കാളെല്ലാം കരുത്തിലാണ് വൺപ്ലസ് 13 എത്തുക എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കാരണം, 24ജിബി റാം, 6,000mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ് പിന്തുണ തുടങ്ങി മികച്ച ഫീച്ചറുകളുടെ ഒരു നിരതന്നെ ഈ വൺപ്ലസ് 13 മോഡലിൽ ഇടംപിടിച്ചിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വരുന്നത് സിംഹത്തെപ്പോലും വീഴ്ത്തുന്ന പുലി! വൺപ്ലസ് 13 ഫീച്ചറുകൾ

വയർലെസ് ചാർജിങ് ഫീച്ചർ സഹിതമാണ് വൺപ്ലസ് 13 എത്തുക എന്ന് ഏറ്റവും പുതിയതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നേരത്തെ ഈ പ്രീമിയം ഫോണിൽ വൺപ്ലസ് വയർലെസ് ചാർജിങ് ഉൾപ്പെടുത്തിയേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അ‌വയെല്ലാം തള്ളിക്കൊണ്ട് ഏറ്റവും പുതിയ ടീസർ വൺപ്ലസ് 13 5ജിയിൽ വയർലെസ് ചാർജിങ് പിന്തുണ സ്ഥിരീകരിച്ചു, കൂടാതെ ഇത് മാഗ്നറ്റിക് വയർലെസ് ചാർജിങ് അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

ബാറ്ററി കപ്പാസിറ്റിയെ സംബന്ധിച്ചിടത്തോളം, 6,000mAh ബാറ്ററി വൺപ്ലസ് 13യിൽ ഉണ്ടാകും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. വൺപ്ലസ് 12-ൽ 5,400mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. ലീക്ക് റിപ്പോർട്ട് ശരിയാണെങ്കിൽ ബാറ്ററിയുടെ കാര്യത്തിൽ കാര്യമായ നവീകരണം പുതിയ മോഡലിൽ ഉണ്ടായിരിക്കുന്നു. കൂടാതെ 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയാണ് ഈ പുതിയ പ്രീമിയം മോഡലിൽ ഉണ്ടാകുകയെന്നും റിപ്പോർട്ട് പറയുന്നു.

നിലവിലെ ഏറ്റവും മികച്ച ചിപ്സെറ്റ് ആയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാണ് വൺപ്ലസ് 12 എത്തിയത്. പുതിയ വൺപ്ലസ് 13 5ജിയിൽ ഉടൻ പുറത്തിറക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റ് ആണ് ഉണ്ടാകുക. അ‌തിനാൽ പതിവ് പോലെ വൺപ്ലസ് 13 മോഡലും ഏറ്റവും മികച്ച ചിപ്സെറ്റ് കരുത്തു തന്നെ വാഗ്ദാനം ചെയ്യും.

വരുന്നത് സിംഹത്തെപ്പോലും വീഴ്ത്തുന്ന പുലി! വൺപ്ലസ് 13 ഫീച്ചറുകൾ

ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റ് ഒക്ടോബറിൽ ലോഞ്ച് ചെയ്യും. ഇതിന് ശേഷമാകും വൺപ്ലസ് 13 ലോഞ്ച് ചെയ്യുക. ക്വാൽകോമിൻ്റെ ലോഞ്ച് ഇവൻ്റിന് ശേഷം ഈ പുതിയ കരുത്തൻ പ്രോസസർ ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണുകളിൽ ഒന്ന് വൺപ്ലസ് 13 ആയിരിക്കും.

ചിപ്സെറ്റിന്റെ കാര്യത്തിൽ മാത്രമല്ല, ഡിസ്പ്ലേയുടെ കാര്യത്തിലും വൺപ്ലസ് 13 മുൻഗാമിയെ കവച്ചുവയ്ക്കും. കർവ്ഡ് ഗ്ലാസുള്ള 6.8 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീൻ വൺപ്ലസ് 13യിൽ ഉണ്ടാകുമെന്നും ഇത് 120Hz റിഫ്രഷ് റേറ്റുള്ള 2K 10-ബിറ്റ് LTPO BOE X2 OLED ഡിസ്‌പ്ലേ ആയിരിക്കുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.

പെർഫോമൻസിന്റെയും ലുക്കിന്റെയും കാര്യത്തിൽ മാത്രമല്ല, ക്യാമറ മികവിലും വൺപ്ലസ് പ്രീമിയം മോഡൽ പിന്നോട്ട് പോകാറില്ല. വൺപ്ലസ് 13യിൽ 50-മെഗാപിക്‌സൽ Sony LYT-808 പ്രൈമറി സെൻസറും 50-മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസും 50-മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും അ‌ണിനിരക്കും എന്നാണ് വിവരം. കൂടാതെ 24 ജിബി വരെ റാമും വൺപ്ലസ് 13 വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്.

ഒരു സ്മാർട്ട്ഫോണിന്റെ മികച്ച പെർഫോമൻസിന് ഇന്റേണൽ സ്റ്റോറേജിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 1TB വരെ സ്റ്റോറേജ് ഓപ്ഷനും വൺപ്ലസ് 13 അ‌വതരിപ്പിക്കും. ഈ ഫീച്ചറുകളെല്ലാം കൂടിച്ചേർന്ന് വിപണിയിലെ ശക്തനായ ആൻഡ്രോയിഡ് സ്മാർട്ട്ഫോണായിട്ടായിരിക്കും വൺപ്ലസ് 13 എത്തുകയെന്ന് കരുതപ്പെടുന്നു. എന്നാൽ ഫീച്ചറുകൾ കൂടുതൽ മികച്ചതായി എന്നതോടൊപ്പം വൺപ്ലസ് 13ന്റെ വിലയും മുൻഗാമിയെക്കാൾ അ‌ൽപ്പം ഉയർന്നേക്കാം, 64,999 രൂപ വിലയിലാണ് വൺപ്ലസ് 12 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

More from GizBot

Best Mobiles in India

English summary
The successor to the OnePlus 12, the OnePlus 13 will be launched in China on October. In the latest teaser, OnePlus confirmed that the OnePlus 13 will support wireless charging. According to the latest online reports, this phone will have great features like 24GB RAM, 6,000mAh battery and 100W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X