Home
Mobile

പുതിയ മോഡൽ എത്താൻ ഇനി 11 ദിവസം ബാക്കി! ഈ വൺപ്ലസ് ഫോണിന് ഞെട്ടിക്കുന്ന ഡിസ്കൗണ്ട് നൽകി ഫ്ലിപ്പ്കാർട്ട്

വൺപ്ലസ് തങ്ങളുടെ അ‌ടുത്ത സ്മാർട്ട്ഫോൺ ലോഞ്ച് ഡിസംബർ 17ന് നടത്താനിരിക്കുകയാണ്. വൺപ്ലസ് 15 സീരീസിനോട് അ‌നുബന്ധമായി വൺപ്ലസ് 15R എന്ന മോഡലാണ് ഈ ദിവസം ലോഞ്ച് ചെയ്യാൻ പോകുന്നത്. കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് 13R മോഡലിന്റെ പിൻഗാമിയായാണ് വൺപ്ലസ് 15R-ന്റെ വരവ്. പുതിയ മോഡൽ എത്തുമ്പോൾ പഴയ മോഡലിന് വില കുറയുക ഒരു സ്വാഭാവികമായ കാര്യമായിരുന്നു എങ്കിലും ഇപ്പോൾ പൊതുവിൽ സ്മാർട്ട്ഫോണുകൾ മുൻ മോഡലുകളെക്കാൾ കൂടിയ വിലയിലാണ് എത്തുന്നത്. അ‌തിനാൽ പഴയ മോഡലിന് വില എത്രകണ്ട് കുറയും എന്ന് പറയാനാകാത്ത ഒരു സാഹചര്യമുണ്ട്.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ വൺപ്ലസിനെപ്പോലും ഞെട്ടിക്കുന്ന വിധത്തിൽ വൺപ്ലസ് 13R മോഡലിന് ഡിസ്കൗണ്ട് നൽകിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. യഥാർഥത്തിൽ വൺപ്ലസിന്റെ ഔ​​ദ്യോഗിക ഓൺ​ലൈൻ പാർട്നർ ആമസോൺ ആണ്. വൺപ്ലസ് ​വെബ്​സൈറ്റിലെ അ‌തേ വിലയും ബാങ്ക് ഡിസ്കൗണ്ടും തന്നെയാണ് ആമസോണും വൺപ്ലസ് 13R മോഡലിന് വാഗ്ദാനം ചെയ്യുന്നത്.

ഈ വൺപ്ലസ് ഫോണിന് ഞെട്ടിക്കുന്ന ഡിസ്കൗണ്ട് നൽകി ഫ്ലിപ്പ്കാർട്ട്

എന്നാൽ ഈ ഔ​​ദ്യോഗിക ചാനലുകളിലെക്കാൾ വിലക്കുറവിൽ വൺപ്ലസ് 13R ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ച ശേഷം താൽപര്യമുള്ള ഉപയോക്താക്കൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് യഥാർഥ വില.

വൺപ്ലസിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിൽ 13Rന്റെ 12GB + 256GB മോഡലിന് 39,999 രൂപയും 16GB + 512GB മോഡലിന് 44,999 രൂപയുമാണ് ഇപ്പോഴത്തെ വില. അ‌തായത് യഥാർഥ വിലയെക്കാൾ അ‌ടിസ്ഥാന മോഡലിന് 3000 രൂപയുടെയും ടോപ് മോഡലിന് 5000 രൂപയുടെയും ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

ഈ വൺപ്ലസ് ഫോണിന് ഞെട്ടിക്കുന്ന ഡിസ്കൗണ്ട് നൽകി ഫ്ലിപ്പ്കാർട്ട്

ഡയറക്ട് വിലക്കുറവിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും വൺപ്ലസ് 13Rന് ലഭ്യമാണ്. അ‌തിനാൽ യഥാക്രമം 37999 രൂപ, 43999 രൂപ വിലകളിൽ ഈ സ്മാർട്ട്ഫോൺ മോഡലുകൾ വാങ്ങാനാകും. ആമസോണിലും ഇതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ഫ്ലിപ്പ്കാർട്ട് 37,888 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.

ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള ഡീലുമായി മുന്നോട്ട് പോകാം. എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ മുൻ മോഡലിനെക്കാൾ ഒരുപാട് പുതിയ ഫീച്ചറുകളുമായാണ് പുതിയ വൺപ്ലസ് 15R എത്തുന്നത്. ബാറ്ററിയുടെ കാര്യമെടുത്താൽ ഇതുവരെ ഒരു വൺപ്ലസ് സ്മാർട്ട്ഫോണിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷി വൺപ്ലസ് 15R നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അ‌തേപോലെ ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് വൺപ്ലസ് 15R മോഡലിന് കരുത്ത് പകരുക. ഈ ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിങ്ങും വൺപ്ലസ് 15R-ൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വൺപ്ലസ് ഫോണിന് ഞെട്ടിക്കുന്ന ഡിസ്കൗണ്ട് നൽകി ഫ്ലിപ്പ്കാർട്ട്

ഇത്തരത്തിൽ മുൻ മോഡലിനെക്കാൾ ഒരുപാട് മികച്ച ഫീച്ചറുകൾ സഹിതമാണ് പുതിയ വൺപ്ലസ് 15R എത്തുന്നത്. ഇത് ലോഞ്ച് ചെയ്യാൻ ഇനി കഷ്ടിച്ച് 11 ദിവസം കൂടി മാത്രമാണ് അ‌വശേഷിക്കുന്നത്. അ‌തിനാൽ അ‌തുവരെ കാത്തിരുന്ന ശേഷം ഒരു പുതിയ സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുന്നതാകും മികച്ച തീരുമാനം.

More from GizBot

Best Mobiles in India

English summary
Ahead of the OnePlus 15R launch, Flipkart has listed the OnePlus 13R 5G at a discounted price. With the bank discount, these smartphone models can be purchased from the official website for Rs 37,999 and Rs 43,999 respectively. The same price and discount are also available on Amazon. However, Flipkart has listed the base model at Rs 37,888.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X