കൊട് കൈ! ചുളുവിൽ ഒരു പ്രീമിയം ഫോൺ വാങ്ങാം; വൺപ്ലസ് 13R 5ജിക്ക് 6000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട്
വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ മികച്ച ഡീലുകൾ ലഭ്യമായിരിക്കുന്ന സമയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13 5ജിയോട് ചേർന്ന് നിൽക്കുന്ന വില കുറഞ്ഞ മോഡലായ വൺപ്ലസ് 13R ഇപ്പോൾ 6000 രൂപയിലധികം വിലക്കുറവിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം ഉണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രീമിയം ഫീച്ചറുകളോടെ വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13R (OnePlus 13R). വൺപ്ലസ് 13 5ജിയോട് ഒപ്പം തന്നെയാണ് 13R മോഡലും അവതരിപ്പിക്കപ്പെട്ടത്. വൺപ്ലസ് 13 5ജിയുടെ വില കുറഞ്ഞ ഓപ്ഷൻ എന്നതായിരുന്നു വൺപ്ലസ് 13R ന്റെ പ്രത്യേകത.
യഥാർഥ വില
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തുമായി വൺപ്ലസ് 13 എത്തിയപ്പോൾ, താങ്ങാനാകുന്ന വിലയിലുള്ള ബദൽ ഓപ്ഷൻ എന്ന നിലയിൽ, കരുത്തൻ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായിട്ടായിരുന്നു വൺപ്ലസ് 13Rന്റെ വരവ്. ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോൾ വൺപ്ലസ് 13Rന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 42,999 രൂപയും 16GB+ 512GB ഹൈ വേരിയന്റിന് 49999 രൂപയുമായിരുന്നു വില.

ഡിസ്കൗണ്ട്
മുൻപ് ലോഞ്ച് ഓഫറുകളുടെ ഭാഗമായ ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതം 39999 രൂപ വിലയിലാണ് വൺപ്ലസ് 13R വാങ്ങാൻ ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ലോഞ്ച് ഓഫർ ഇല്ലാതെ തന്നെ 3000 രൂപ ഡയറക്ട് വിലക്കുറവിന് ശേഷം 39999 രൂപ വിലയിലാണ് ഇതിന്റെ അടിസ്ഥാന വേരിയന്റ് ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് അടിസ്ഥാന വേരിയന്റ് ഇപ്പോൾ 39999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ 3250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 36,749 രൂപ പ്രാരംഭ വിലയിൽ വൺപ്ലസ് 13R ഇപ്പോൾ വാങ്ങാൻ സാധിക്കും.

ചുളുവിലയിൽ ഒരു കരുത്തൻ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. രണ്ട് വേരിയന്റിനും 3250 രൂപ തന്നെയാണ് പരമാവധി ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാകുക. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റ് കരുത്തിൽ എത്തിയിട്ടുള്ള വൺപ്ലസ് 13R ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
പ്രധാന ഫീച്ചറുകൾ
വൺപ്ലസ് 13Rൽ 6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേയാണ് ഉള്ളത്. ഇത് 120Hz വരെ റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു. അഡ്രിനോ 750 ജിപിയു, 12GB/ 16GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
വൺപ്ലസ് 13Rന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 1/2.75″ സോണി IMX355 സെൻസറുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, സാംസങ് JN5 സെൻസറുള്ള 50MP 2x ടെലിഫോട്ടോ ക്യാമറ, എൽഇഡി ഫ്ലാഷ്, എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

IP65 റേറ്റിങ്, ഓക്സിജൻഒഎസ് 15 (4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ),
5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








