അവിടെയും ഇവിടെയും 2000 രൂപ ഡിസ്കൗണ്ട് ഉണ്ട്! വിലക്കുറവിൽ വാങ്ങാൻ ഒരു വൺപ്ലസ് ഫോൺ
ഹോളി ആഘോഷങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇപ്പോൾ വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ നല്ല സമയമാണ്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ വൺപ്ലസും തങ്ങളുടെ വിവിധ മോഡലുകൾക്ക് ഇപ്പോൾ വ്യത്യസ്തമായ ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ വൺപ്ലസ് 13r (OnePlus 13R) മോഡലിന് ലഭ്യമായ വിലയും നിലവിലെ ഡിസ്കൗണ്ടും ലഭ്യതയും ഇവിടെ പരിചയപ്പെടാം. വൺപ്ലസ് 13R ന്റെ പിൻഗാമിയായി പുതിയ വൺപ്ലസ് 15R ഇന്ത്യയിൽ ഇതിനകം തന്നെ ലോഞ്ച് ചെയ്യപ്പെടുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തിരുന്നു എന്നത് വേറെ കാര്യം.
കഴിഞ്ഞ വർഷത്തെ വൺപ്ലസ് പ്രീമിയം മോഡലായ വൺപ്ലസ് 13 5ജിയോട് അനുബന്ധമായി അവതരിപ്പിക്കപ്പെട്ട മോഡലാണ് വൺപ്ലസ് 13R. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 42,999 രൂപയും 16GB+ 512GB ഹൈ വേരിയന്റിന് 49999 രൂപയുമായിരുന്നു വില.

പതിവ് രീതിയനുസരിച്ചാണെങ്കിൽ പുതിയ വൺപ്ലസ് 15R എത്തിയതിന് പിന്നാലെ വൺപ്ലസ് 13Rന് കാര്യമായി വില കുറയേണ്ടതാണ്. എന്നാൽ സ്മാർട്ട്ഫോൺ ചെലവ് വർധിച്ചത് മൂലം പുതിയ മോഡലുകൾ ഉയർന്ന വിലയിൽ എത്തുന്നതിനാൽ മുൻ മോഡലുകൾക്കും കാര്യമായ വിലക്കുറവ് ലഭിക്കാറില്ല. വൺപ്ലസ് 13R ന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്.
വൺപ്ലസ് 13R നിലവിൽ ഔദ്യോഗിക വെബ്സൈറ്റിൽ യഥാക്രമം 41999 രൂപ, 48999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ 1000 രൂപ മാത്രമേ ഇതിന്റെ വില കുറഞ്ഞിട്ടുള്ളൂ. ഇപ്പോൾ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ മോഡലിന് ലഭ്യമാണ്. ആമസോണിലും വൺപ്ലസ് വെബ്സൈറ്റിലും ഈ ഡിസ്കൗണ്ട് ഉണ്ട്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 39999 രൂപ വിലയിൽ അടിസ്ഥാന മോഡൽ സ്വന്തമാക്കാനാകും. സ്മാർട്ട്ഫോണുകൾക്ക് വില കൂട്ടുന്ന നിലവിലെ സാഹചര്യത്തിൽ ഇത്രയെങ്കിലും വിലക്കുറവ് ലഭിച്ചത് വലിയകാര്യം എന്ന് കരുതിയാൽ മതി. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തുമായിട്ടാണ് ഈ വൺപ്ലസ് ഫോൺ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റാണ് വൺപ്ലസ് 13R ന്റെ കരുത്ത്. 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15ൽ ആണ് എത്തിയത് എങ്കിലും 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്.
1/1.56″ സോണി LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 1/2.75″ സോണി IMX355 സെൻസർ ഉള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), സാംസങ് JN5 സെൻസർ ഉള്ള 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ), എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സോണി IMX480 സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിലുണ്ട്.

6.78 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 750 ജിപിയു, 12GB/16GB LPDDR5X റാം, 256GB/ 512GB UFS 4.0 സ്റ്റോറേജ്, IP65 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ+നാനോ), 5G, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








