Home
Mobile

പ്രോ ലെവൽ പെർഫോമൻസ് ഉറപ്പ്! ലോഞ്ചിന് മുൻപ് വൺപ്ലസ് 13r ചിപ്സെറ്റും ബാറ്ററിയും ഉറപ്പിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 5ജിക്ക് ഒപ്പം പ്രീമിയം ലെവൽ ഫീച്ചറുകളുമായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 12R ന്റെ പിൻഗാമിയായ വൺപ്ലസ് 13R ആണ് വൺപ്ലസ് 13യ്ക്കൊപ്പം വരുന്ന ആ സ്മാർട്ട്ഫോൺ. ഉയർന്ന വിലയിൽ വൺപ്ലസ് 13 വാങ്ങാൻ കഴിയാത്തവർക്ക് അ‌തിനോട് കിടപിടിക്കുന്ന ഫീച്ചറുകളുമായി താരതമ്യേന കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മോഡലാണ് വൺപ്ലസ് 13R. ജനുവരി 7ന് ഈ രണ്ട് ഫോണുകളും അ‌ടങ്ങുന്ന വൺപ്ലസ് 13 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്.

വൺപ്ലസ് 13 ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ആയതിനാൽ അ‌തിലെ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന ധാരണ ലഭ്യമാണ്. എന്നാൽ വൺപ്ലസ് 13r ഇതുവരെ ലോഞ്ച് ചെയ്യപ്പെട്ടിട്ടില്ല. ഡിസംബർ 26ന് ​ചൈനയിൽ വൺപ്ലസ് എയ്സ് 5 ലോഞ്ച് ചെയ്യുന്നുണ്ട്. ഈ ഫോണാണ് വൺപ്ലസ് 13R എന്ന പേരിൽ ഇന്ത്യയിലും ആഗോള വിപണിയിലും എത്തുക എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ലോഞ്ചിന് മുൻപ് വൺപ്ലസ് 13r ചിപ്സെറ്റും ബാറ്ററിയും ഉറപ്പിച്ചു

അ‌തിനടയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് 13rന്റെ ചിപ്സെറ്റ്, ബാറ്ററി ഫീച്ചറുകളും കളർ ഓപ്ഷനും ഇപ്പോൾ ആമസോണിലെ വൺപ്ലസ് 13 ​മൈക്രോ വെബ്​സൈറ്റിലൂടെ പുറത്തുവന്നിരിക്കുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ, സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് 13r എത്തുന്നത് എന്ന് ആമസോണിലെ പേജ് സ്ഥിരീകരിച്ചിരിക്കുന്നു.

വൺപ്ലസ് 12r ലോഞ്ച് ചെയ്യപ്പെട്ടത് സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് കരുത്തിൽ ആയിരുന്നു. അ‌തിന്റെ പിൻഗാമിയായി എത്തുന്ന മോഡലിൽ ചിപ്സെറ്റും അ‌പ്ഗ്രേഡ് ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. വരാനിരിക്കുന്ന വൺപ്ലസ് 13rലെ ക്യാമറ സിസ്റ്റം സ്‌നാപ്പ്‌ഷോട്ട് ഫീച്ചർ അ‌വതരിപ്പിക്കുമെന്നും ആമസോണിലെ പേജ് വെളിപ്പെടുത്തിയിട്ടുണ്ട്.

ലോഞ്ചിന് മുൻപ് വൺപ്ലസ് 13r ചിപ്സെറ്റും ബാറ്ററിയും ഉറപ്പിച്ചു

AI നോട്ട്‌സ്, AI ക്ലീനപ്പ്, AI ഇമേജിംഗ് പവർ, ഇൻ്റലിജൻ്റ് സെർച്ച് എന്നിവയും അതിലേറെയും പോലുള്ള വൺപ്ലസ് AI ഫീച്ചറുകളും വൺപ്ലസ് 13R-ൽ ഉണ്ടാകുമെന്ന് ആമസോൺ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററിയാണ് വൺപ്ലസ് 13R-ൽ ഉണ്ടാകുകയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

മുൻഗാമിയായ വൺപ്ലസ് 12rൽ 5500mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. അ‌തിനാൽത്തന്നെ ബാറ്ററി ശേഷി പുതിയ മോഡലിൽ വൺപ്ലസ് ഉയർത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ഉപയോക്താക്കൾക്ക് സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനവും ഈ വൺപ്ലസ് ഫോണിനെ ചുറ്റിപ്പറ്റി എത്തിയിട്ടുണ്ട്. ഇതിന്റെ ഡിസ്‌പ്ലേയ്‌ക്ക് വൺപ്ലസ് ആജീവനാന്ത വാറൻ്റി വാഗ്ദാനം ചെയ്യും എന്നതാണ് അ‌ത്.

വൺപ്ലസ് 13rന്റെ ഡിസൈൻ മുൻഗാമിയേക്കാൾ അൽപ്പം മാറിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള കോർണറുകളുള്ള ഒരു ബോക്‌സി ചേസിസ് ആണ് പുതിയ മോഡലിൽ കാണാനാകുക. ഇടത് എഡ്ജിലേക്ക് ചേർന്ന് വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ നൽകിയിരിക്കുന്നു. ഇതിൽ ട്രിപ്പിൾ ക്യാമറകളും എൽഇഡി ഫ്ലാഷും ഉണ്ട്. സെൽഫി ക്യാമറയ്ക്കായി ഫ്രണ്ടിൽ മധ്യഭാഗത്തായി പഞ്ച്-ഹോൾ കട്ടൗട്ട് നൽകിയിരിക്കുന്നു.

ലോഞ്ചിന് മുൻപ് വൺപ്ലസ് 13r ചിപ്സെറ്റും ബാറ്ററിയും ഉറപ്പിച്ചു

വൺപ്ലസ് 13r-ൽ വോളിയം റോക്കറും പവർ ബട്ടണുകളും വലതുവശത്തും അലേർട്ട് സ്ലൈഡർ ഇടതുവശത്തും ആണ്. നെബുല നോയർ, ആസ്ട്രൽ ട്രയൽ നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുകയെന്നും ആമസോണിലെ പേജിൽ നിന്ന് മനസിലാക്കാൻ സാധിക്കും. വൺപ്ലസ് 12R 39,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. പുതിയ വൺപ്ലസ് 13R മോഡലും ഇതിനോട് അ‌ടുത്ത വിലയിൽ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Ahead of the launch, the OnePlus 13R's battery and chipset features have been confirmed. As expected, the OnePlus 13R will be powered by the Snapdragon 8 Gen 3 chipset. It has also been confirmed that the OnePlus 13R will feature a 6000mAh battery with SuperVOOC fast charging. The Amazon listing shows the OnePlus 13R in Nebula Noir and Astral Trail colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X