Home
Mobile

7400mAh ബാറ്ററിയുള്ള വൺപ്ലസ് 15R വാങ്ങാൻ പണമില്ലേ, 6000mAh ബാറ്ററിയുള്ള വൺപ്ലസ് 13R ഡിസ്കൗണ്ടിൽ കിട്ടും

സ്മാർട്ട്ഫോൺ ആരാധകരുടെ കാത്തിരുപ്പുകൾക്ക് അ‌വസാനം കുറിച്ചുകൊണ്ട് വൺപ്ലസ് 15R കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 15 ​5ജിയോട് ചേർന്ന് നിൽക്കുന്ന ചില ഫീച്ചറുകൾ സഹിതം സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തിലാണ് വൺപ്ലസ് 15R എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഇത്. മാത്രമല്ല, 80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7400mAh ബാറ്ററിയും ഈ പുതിയ വൺപ്ലസ് ഫോണിൽ ഉണ്ട്. എന്നാൽ സ്മാർട്ട്ഫോണുകളുടെ വില ഉയരുന്ന നിലവിലെ സാഹചര്യത്തിൽ മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് ഇത് എത്തിയിരിക്കുന്നത്.

അ‌തായത് പുതിയ വൺപ്ലസ് 15R സ്വന്തമാക്കണമെങ്കിൽ 12GB + 256GB അ‌ടിസ്ഥാന മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയും മുടക്കേണ്ടിവരും. ലോഞ്ച് ഓഫറിന്റെ ഭാഗമായ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വില കുറച്ച് കുറഞ്ഞുകിട്ടും. അ‌തായത് അ‌ടിസ്ഥാന വേരിയന്റ് 44999 രൂപ വിലയിലും ടോപ് മോഡൽ 47999 രൂപ വിലയിലും വാങ്ങാം.

വൺപ്ലസ് 15R വാങ്ങാൻ പണമില്ലേ, വൺപ്ലസ് 13R ഡിസ്കൗണ്ടിൽ കിട്ടും

വൺപ്ലസ് 13R മോഡലിന്റെ പിൻഗാമിയായി എത്തിയിരിക്കുന്ന മോഡലാണ് വൺപ്ലസ് 15R. വൺപ്ലസ് 13R​ ലോഞ്ച് ചെയ്യുന്ന സമയത്ത് അ‌തിന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമായിരുന്നു വില. അ‌തായത് ഇപ്പോഴത്തെ പുതിയ മോഡൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് മുൻ മോഡൽ ലോഞ്ച് ചെയ്തത്.

പുതിയ മോഡൽ വളരെ ഉയർന്ന വിലയിൽ വന്നിരിക്കുന്നതിനാലും സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പുതിയ മോഡൽ വന്നിട്ടും വൺപ്ലസ് 13Rന് കാര്യമായ വിലക്കുറവ് ലഭിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. എങ്കിലും പുതിയ മോഡൽ സ്വന്തമാക്കാൻ ചെലവാക്കേണ്ടതിനെക്കാൾ ഏതാണ്ട് 6000 രൂപയോളം വിലക്കുറവിൽ പഴയ മോഡൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്.

വൺപ്ലസ് 15R വാങ്ങാൻ പണമില്ലേ, വൺപ്ലസ് 13R ഡിസ്കൗണ്ടിൽ കിട്ടും

നിലവിൽ വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ വൺപ്ലസ് 13R അ‌ടിസ്ഥാന മോഡൽ 41999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ​എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 39999 രൂപ വിലയിൽ സ്വന്തമാക്കാം. ആമസോണിലും ഇതേ വിലയും ഓഫറും തന്നെയാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ മുൻകാലങ്ങളിൽ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഈ പ്ലാറ്റ്ഫോമുകളിൽ ഈ ഫോൺ ലഭ്യമായിട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വൺപ്ലസ് 13R മോഡൽ ഫ്ലിപ്പ്കാർട്ടിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 38,438 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ്. ഇത് കൂടാതെ 5 ശതമാനം വരെ ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ വൺപ്ലസ് 13Rന് ലഭ്യമായ ഏറ്റവും മികച്ച ഡീൽ ഫ്ലിപ്പ്കാർട്ടിലേത് ആണ്.

സാമ്പത്തികം ഒരു വിഷയമല്ലാത്ത ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 7400mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന പുതിയ വൺപ്ലസ് 15R പരിഗണിക്കാം. എന്നാൽ പുതിയ വൺപ്ലസ് 15R വാങ്ങാൻ പണം ഒരു പ്രശ്നമായി നിൽക്കുന്ന വൺപ്ലസ് ആരാധകർക്ക് വേണമെങ്കിൽ വൺപ്ലസ് 13R പരിഗണിക്കാം. വൺപ്ലസ് ആരാധകർക്ക് മാത്രമല്ല, 40000 രൂപയിൽ താഴെ വിലയിൽ പുതിയ ഫോൺ തേടുന്ന ആർക്കും ഇത് പരിഗണിക്കാം.

വൺപ്ലസ് 15R വാങ്ങാൻ പണമില്ലേ, വൺപ്ലസ് 13R ഡിസ്കൗണ്ടിൽ കിട്ടും

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3-4nm ചിപ്സെറ്റ്, 120Hz 6.78 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ വൈഡ് ക്യാമറ, സാംസങ് JN5 സെൻസർ സഹിതം 50MP 2x ടെലിഫോട്ടോ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി എന്നിവ വൺപ്ലസ് 13Rൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
Following the launch of the OnePlus 15R, the OnePlus 13R is now available on Flipkart at a lower price than on Amazon and the OnePlus website. Currently, the OnePlus 13R 5G is listed at Rs 41,999 on the official OnePlus website. With a bank discount of Rs 2,000, it can be purchased for Rs 39,999. However, it is listed on Flipkart at Rs 38,438.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X