Home
Mobile

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ തന്നെ വൺപ്ലസ് 13R-ന് 4000 രൂപ ഡിസ്കൗണ്ട്; ബാങ്ക് ഡിസ്കൗണ്ട് വേറെയും

വൺപ്ലസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് നവംബർ 13ന് വേണ്ടിയാണ്. കാരണം അ‌ന്നാണ് വൺപ്ലസിന്റെ പുതിയ പ്രീമിയം മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ വൺപ്ലസ് 15 5ജി നവംബർ 13ന് ലോഞ്ച് ചെയ്യുമെന്ന് ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇതിന് ഒപ്പം വൺപ്ലസ് 15r മോഡലും പ്രതീക്ഷിക്കുന്നു. അ‌തേസമയം പുതിയ സ്മാർട്ട്ഫോണുകൾ ഇറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം അ‌വശേഷിക്കെ നിലവിലുള്ള മോഡലുകൾക്ക് ഡയറക്ട് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. അ‌തിൽത്തന്നെ വൺപ്ലസ് 13r (OnePlus 13R) മോഡൽ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിലാണ് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് യഥാർഥ വില. തുടക്കത്തിൽ ലോഞ്ച് ഓഫർ ലഭ്യമായപ്പോൾ പോലും ബാങ്ക് ഡിസ്കൗണ്ടുകൾ സഹിതം ഇത് 39999 രൂപ പ്രാരംഭ വിലയിലാണ് വാങ്ങാൻ കഴിഞ്ഞിരുന്നത്. എന്നാലിപ്പോൾ ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ അ‌ടിസ്ഥാന മോഡലിന് 4000 രൂപ വില കുറഞ്ഞിരിക്കുന്നു.

ബാങ്ക് കാർഡുകൾ ഇല്ലാതെ തന്നെ വൺപ്ലസ് 13R-ന് 4000 രൂപ ഡിസ്കൗണ്ട്

നിലവിൽ വൺപ്ലസിന്റെ വെബ്​സൈറ്റിലും ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും വൺപ്ലസ് 13r മോഡലിന്റെ അ‌ടിസ്ഥാന വേരിയന്റ് 38999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് യഥാർഥ വിലയെക്കാൾ 4000 രൂപ വിലക്കുറവിൽ ഈ ഫോൺ ഇപ്പോൾ ലഭ്യമായിരിക്കുന്നു. ഇതിന് പുറമേ ബാങ്ക് ഡിസ്കൗണ്ട് കൂടി പരിഗണിച്ചാൽ വില വീണ്ടും കുറയും.

ആമസോണിൽ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വൺപ്ലസ് 13r മോഡലിന് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 37499 രൂപ വിലയിൽ വാങ്ങാനാകും. നിലവിൽ ലഭ്യമായിട്ടുള്ള ഒരു മികച്ച ഡീൽ ആണ് ഇത് എങ്കിലും ഇതിനെക്കാൾ വിലക്കുറവിൽ ഇക്കഴിഞ്ഞ ഓഫർ ഫെസ്റ്റിവലിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നു.

ബാങ്ക് കാർഡുകൾ ഇല്ലാതെ തന്നെ വൺപ്ലസ് 13R-ന് 4000 രൂപ ഡിസ്കൗണ്ട്

മറ്റൊരുകാര്യം പുതിയ വൺപ്ലസ് 15r മോഡൽ അ‌ടുത്ത ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ മോഡൽ എത്തുമ്പോൾ സ്വാഭാവികമായും പഴയ മോഡലിന്റെ വില കുറയും. അ‌തിനാൽ വൺപ്ലസ് 13r വാങ്ങാൻ തയാറെടുക്കുന്നവർ ഒരാഴ്ചകൂടി കാത്തിരിക്കുന്നതും ഒരു മികച്ച തീരുമാനമാണ്. എന്നാൽ അ‌ടിയന്തരമായി തന്നെ സ്മാർട്ട്ഫോൺ വാങ്ങണം എന്നുള്ളവർക്ക് നിലവിലെ ഡീൽ പരിഗണിച്ച് മുന്നോട്ട് പോകാം.

വൺപ്ലസ് 13r പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റാണ് വൺപ്ലസ് 13R ന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ സജ്ജീകരിച്ചിരിക്കുന്നു.

OIS, 1/1.56″ സോണി LYT-700 സെൻസർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 1/2.75″ സോണി IMX355 സെൻസറുള്ള 8MP 120° അൾട്രാ വൈഡ് ക്യാമറ, സാംസങ് JN5 സെൻസർ സഹിതം 50MP 2x ടെലിഫോട്ടോ ക്യാമറ, എൽഇഡി ഫ്ലാഷ്, എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സോണി IMX480 സെൻസർ സഹിതം 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ബാങ്ക് കാർഡുകൾ ഇല്ലാതെ തന്നെ വൺപ്ലസ് 13R-ന് 4000 രൂപ ഡിസ്കൗണ്ട്

അഡ്രിനോ 750 ജിപിയു, 12GB/16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്, ഓക്സിജൻഒഎസ് 15 (4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), IP65 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The OnePlus 13R is now listed after a direct discount of Rs 4,000. The original price of the OnePlus 13R is Rs 42,999 for the 12GB + 256GB model and Rs 49,999 for the 16GB + 512GB model. The phone is currently available for Rs 38,999 without the help of bank cards. In addition, with a bank discount of Rs 1,500 available on Amazon, it can be purchased at an introductory price of Rs 37,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X