Home
Mobile

ഡിസ്കൗണ്ട് അ‌ല്ല, വൺപ്ലസ് 13s 5ജിയുടെ വില കുറച്ചതാണ്, കൂടെ ഡിസ്കൗണ്ടും ഉണ്ട്; ബെസ്റ്റ് ഡീൽ ഫ്ലിപ്പ്കാർട്ടിൽ

വൺപ്ലസിന്റെ കോംപാക്ട് ഫ്ലാഗ്ഷിപ്പ് എന്ന നിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ശ്രദ്ധ നേടിയ സ്മാർട്ട്ഫോൺ മോഡലാണ് വൺപ്ലസ് 13s 5G (OnePlus 13s). കഴിഞ്ഞ വർഷം ജൂണിൽ ആണ് ഈ കോംപാക്ട് ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില. എന്നാൽ ലോഞ്ചിന് ശേഷം ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവ സഹിതം 50000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ പല തവണ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഏറ്റവുമൊടുവിൽ നടന്ന വാല​ന്റൈൻസ് ഡേ സെയിൽ സമയത്ത് 50999 രൂപ പ്രാരംഭ വിലയിലാണ് ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും വൺപ്ലസ് 13s ലിസ്റ്റ് ചെയ്തത്. ഇത് വാല​ന്റൈൻസ് ഡേ പ്രമാണിച്ചുള്ള ഡയറക്ട് ഡിസ്കൗണ്ട് ആണ് എന്നാണ് കരുതിയിരുന്നത്. ഇതോടൊപ്പം 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 47999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാൻ ലഭ്യമായിരുന്നു.

ഡിസ്കൗണ്ട് അ‌ല്ല, വൺപ്ലസ് 13s 5ജിയുടെ വില കുറച്ചതാണ്, കൂടെ ഡിസ്കൗണ്ടും

എന്നാൽ വാല​ന്റൈൻസ് ഡേ സെയിൽ അ‌വസാനിച്ചിട്ടും വൺപ്ലസ് 13s 50999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ ഈ വൺപ്ലസ് മോഡലിന്റെ വില 4000 രൂപ കുറച്ചതാണ് എന്ന നിലയിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നേരത്തെ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾക്ക് പോലും പൊതുവിൽ വില കൂട്ടുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിലകുറയ്ക്കൽ പ്ര​ത്യേകം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക ​വെബ്​സൈറ്റിലും 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം 47999 രൂപ വിലയിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ വൺപ്ലസ് മോഡലിന് ഇപ്പോൾ ഏറ്റവും ബെസ്റ്റ് ഡിസ്കൗണ്ട് കാണാനാകുക ഫ്ലിപ്പ്കാർട്ടിലാണ് എന്നതാണ് മറ്റൊരു കൗതുകം. വൺപ്ലസ് സ്മാർട്ട്ഫോൺ മോഡലുകളുടെ ഒഫീഷ്യൽ ഓൺ​ലൈൻ പാർട്നർ യഥാർഥത്തിൽ ആമസോൺ ആണ്.

ഡിസ്കൗണ്ട് അ‌ല്ല, വൺപ്ലസ് 13s 5ജിയുടെ വില കുറച്ചതാണ്, കൂടെ ഡിസ്കൗണ്ടും

വൺപ്ലസ് സ്റ്റോറിലും ആമസോണിലും ലഭ്യമാകുന്നതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഈ വൺപ്ലസ് 13s മോഡൽ വിൽക്കുന്നു എന്നതാണ് പുതിയ സംഭവങ്ങളിലൊന്ന്. ഫ്ലിപ്പ്കാർട്ടിൽ 49068 രൂപ വിലയിലാണ് വൺപ്ലസ് 13s ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2454 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 46614 രൂപ പ്രാരംഭ വിലയിൽ വൺപ്ലസ് 13s വാങ്ങാനാകുമെന്ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്. 4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് വൺപ്ലസ് 13S 5ജിയുടെ കരുത്ത്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5,850mAh ബാറ്ററി സഹിതമാണ് ഈ​ മോഡൽ എത്തിയിട്ടുള്ളത്.

6.32 -ഇഞ്ച് (2640x1216p പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോർമൽ ബ്രൈറ്റ്നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, 900MHz അഡ്രിനോ 830 GPU, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്.

ഡിസ്കൗണ്ട് അ‌ല്ല, വൺപ്ലസ് 13s 5ജിയുടെ വില കുറച്ചതാണ്, കൂടെ ഡിസ്കൗണ്ടും

1/1.56″ LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 2x ടെലിഫോട്ടോ ക്യാമറ ( f/2.0 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 1/3.1″ ഗാലക്‌സികോർ GC32E സെൻസറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും (ƒ/2.0 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) വൺപ്ലസ് 13s വാഗ്ദാനം ചെയ്യുന്നു.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ​ഒഎസ്15ൽ ആണ് പ്രവർത്തനം. 4 OS അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

Best Mobiles in India

English summary
OnePlus 13s 5G has received a price cut. It is now listed on Amazon and OnePlus Store at a price of Rs 50,999. It can be purchased at a lower price as it is currently available with bank discounts. The launch price of OnePlus 13s 5G was Rs 54,999 for the 12GB + 256GB base variant and Rs 59,999 for the 12GB + 512GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X