Home
Mobile

ആമസോൺ ​തെരഞ്ഞെടുത്ത ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ: അ‌ത് ഡിസ്കൗണ്ടുള്ള ഈ വൺപ്ലസ് ഫോണാണ്

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നിരവധി മികച്ച ഓപ്ഷനുകൾ ലഭ്യമായിരിക്കുന്ന സമയമാണ്. ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വകയായും സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ സ്വന്തം നിലയ്ക്കും ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നു. ഈ സാഹചര്യത്തിൽ മികച്ച സ്മാർട്ട്ഫോൺ കണ്ടുപിടിക്കുക എന്നത് ആണ് ഉപയോക്താവിന്റെ പ്രധാന ജോലി. മികച്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ഉപയോക്താവിനെ സഹായിക്കാൻ ആമസോൺ ചില സ്മാർട്ട്ഫോണുകളെ വിവിധ വിഭാഗങ്ങളിൽ മികച്ചത് എന്ന നിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ ഇപ്പോൾ ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നേട്ടത്തിന് അ‌ർഹമായിരിക്കുന്നത് ഒരു വൺപ്ലസ് സ്മാർട്ട്ഫോൺ ആണ്.

ഈ വർഷം ജൂണിൽ വൺപ്ലസ് ഇന്ത്യയിൽ അ‌വതരിപ്പിച്ച കോംപാക്ട് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13s (OnePlus 13s). വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13 സീരീസിനോട് അ‌നുബന്ധമായാണ് വൺപ്ലസ് 13s എത്തിയത്. സുഖമായി ​കൈയിൽ പിടിച്ച് കൊണ്ടുനടക്കാവുന്ന നിലയിലാണ് വൺപ്ലസ് ഈ സ്മാർട്ട്ഫോൺ ​ഡി​സൈൻ ചെയ്ത് അ‌വതരിപ്പിച്ചത്.

ആമസോൺ ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ ഈ വൺപ്ലസ് ഫോണാണ്

മെറ്റൽ ഫ്രെയിമും, 8.15mm കനവും, 185g ഭാരവുമാണ് ഈ ഫോണിനുള്ളത്. 50:50 ബാലൻസ്ഡ് വെയിറ്റ് ഡിസ്ട്രിബ്യൂഷനും മെച്ചപ്പെട്ട ഗ്രിപ്പിനായി ഫ്രണ്ടിലും ബായ്ക്കിലും കർവ്ഡ് 2.5D ഗ്ലാസും വൺപ്ലസ് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് എന്ന കരുത്തൻ ചിപ്സെറ്റ് സഹിതം ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ എന്നതും ഈ വൺപ്ലസ് 13s മോഡലിന്റെ പ്രത്യേകതയാണ്.

യഥാർഥ വില

ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ എന്ന വിഭാഗത്തിൽ മികച്ച സ്മാർട്ട്ഫോണായി ആമസോൺ തെരഞ്ഞെടുത്തിരിക്കുന്നത് ഈ വൺപ്ലസ് 13s മോഡലിനെ ആണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില.

ആമസോൺ ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ ഈ വൺപ്ലസ് ഫോണാണ്

ഫെസ്റ്റിവൽ സെയിൽ വില

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് 13s അ‌ടിസ്ഥാന മോഡൽ 50,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 49,749 രൂപ വിലയിൽ ഇപ്പോൾ ഇത് വാങ്ങാനാകും. കോംപാക്ട് ​സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്കും, നല്ലൊരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

6.32 -ഇഞ്ച് 1.5K LTPO AMOLED ഡിസ്പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോർമൽ ബ്രൈറ്റ്നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, 4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm പ്രോസസർ, 900MHz അഡ്രിനോ 830 GPU, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്.

ഡ്യുവൽ റിയർ ക്യാമറ (1/1.56″ LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 2x ടെലിഫോട്ടോ ക്യാമറ, 4k വരെ 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം), 1/3.1″ ഗാലക്‌സികോർ GC32E സെൻസറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ.

ആമസോൺ ബെസ്റ്റ് കോംപാക്ട് സ്മാർട്ട്ഫോൺ ഈ വൺപ്ലസ് ഫോണാണ്

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ​ഒഎസ്15 (4 OS അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും), IP65 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 4-മൈക്രോഫോണുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5,850mAh ബാറ്ററി. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് നിറങ്ങളിൽ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OnePlus 13s 5G is listed as the best compact smartphone on Amazon. At the time of its launch in India, its 12GB + 256GB base variant was priced at Rs 54,999 and the 12GB + 512GB variant was priced at Rs 59,999. During the Great Indian Festival Sale, the OnePlus 13s base model is listed at Rs 50,999. There is also a bank discount of Rs 1250 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X