Home
Mobile

തുടക്കം തന്നെ 5000 രൂപ ഡിസ്കൗണ്ട്! വൺപ്ലസ് 13s വിൽപ്പന തുടങ്ങിയത് ഏറ്റവും മികച്ച വിലയുമായി

ഏറ്റവും കരുത്തുറ്റ ഒരു സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായാൽ എങ്ങനെയുണ്ടാകും, സംഭവം വേറെ ലെവലിൽ ​വൈറലാകും എന്നതിൽ സംശയമില്ല, അ‌ത്തരമൊരു ബുദ്ധിപരമായ നീക്കവുമായി ഒരു പുതിയ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് വൺപ്ലസ്. കഴിഞ്ഞയാഴ്ചയാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുമായി വൺപ്ലസ് 13s (OnePlus 13s) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത് ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോഴ്‌സ്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയവ വഴിയാണ് ഈ ഫോൺ വാങ്ങാനാകുക.

വൺപ്ലസ് 13s വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി തന്നെ തിരിഞ്ഞുനോക്കുന്ന ഒരു നീക്കമാണ് വൺപ്ലസ് നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ ആണ് ഇത് വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്, അ‌തും ഉപയോക്താക്കൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വിലയുമായി.

വൺപ്ലസ് 13s വിൽപ്പന തുടങ്ങിയത് ഏറ്റവും മികച്ച വിലയുമായി

വൺപ്ലസ് 13s-ന്റെ 12GB + 256GB മോഡലിന് 54,999 രൂപയും 12GB + 512GB മോഡലിന് 59,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 12+256GB വേരിയന്റിന് 49,999 രൂപയും 12+ 512GB വേരിയന്റിന് 54,999 രൂപയും മാത്രമേ ചെലവാകൂ. സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് അ‌ടങ്ങുന്ന ഒരു സ്മാർട്ട്ഫോൺ ഇത്ര മികച്ച വിലയിൽ ഇതിന് മുൻപ് ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടില്ല. ഈ ചിപ്സെറ്റ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരുന്നത് ഐക്യൂ 13യിൽ ആയിരുന്നു. അ‌തിനെയും കടത്തിവെട്ടുന്ന കുറഞ്ഞ വിലയിലാണ് വൺപ്ലസ് 13s എത്തിയിരിക്കുന്നത്.

വൺപ്ലസ് 13s വിൽപ്പന തുടങ്ങിയത് ഏറ്റവും മികച്ച വിലയുമായി

ബാങ്ക് ഡിസ്കൗണ്ട് കൂടാതെ, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും മെയിൻലൈൻ സ്റ്റോറുകളിൽ കൺസ്യൂമർ ഫിനാൻസിൽ 15 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും വൺപ്ലസ് 13s വാങ്ങാൻ ലഭിക്കും. നിലവിലുള്ള വൺപ്ലസ് സ്മാർട്ട്ഫോണോ മറ്റ് തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകളോ എക്സ്ചേഞ്ച് ചെയ്തുകൊണ്ട് പുതിയ വൺപ്ലസ് 13s വാങ്ങിയാലും 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.

ഹാർഡ്‌വെയർ പ്രശ്‌നം ഉണ്ടായാൽ, വാങ്ങിയ ആദ്യ 180 ദിവസത്തിനുള്ളിൽ സൗജന്യമായി റീപ്ലേസ് അനുവദിക്കുന്ന 180 ദിവസത്തെ സൗജന്യ ഫോൺ റീപ്ലേസ്‌മെന്റ് പ്ലാൻ (2025 ജൂലൈ 1-ന് മുമ്പ് ഉപകരണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രം), ഗ്രീൻ ലൈൻ പ്രശ്‌നം നേരിട്ടാൽ സൗജന്യ ലൈഫ് ടൈം വാറന്റി എന്നിവയും വൺപ്ലസ് ​വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് കൂടാതെ 2025 ജൂലൈ 14-ന് മുമ്പ് റെഡ് കേബിൾ ക്ലബ് വഴി വൺപ്ലസ് 13s വാങ്ങുന്ന ഉപഭോക്താക്കൾക്ക് മൂന്ന് വർഷത്തെ ബാറ്ററി പ്രൊട്ടക്ഷൻ പ്ലാൻ ലഭ്യമാകും. മറ്റൊരു ഓഫർ വൺപ്ലസ് 13s വാങ്ങുന്ന പുതിയ ജിയോ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ 2250 രൂപ വരെ (15 മാസത്തേക്ക് 150 രൂപ വീതം) ഡിസ്കൗണ്ട് ലഭിക്കും.

വൺപ്ലസ് 13s വിൽപ്പന തുടങ്ങിയത് ഏറ്റവും മികച്ച വിലയുമായി

24 മാസത്തെ നോ-കോസ്റ്റ് EMI ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് OnePlus 13s സ്വന്തമാക്കാം. ഇതിനായി വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തണം. ഇത് ഈസി അപ്‌ഗ്രേഡ്‌സ് പ്രോഗ്രാം വഴി 35% അഷ്വേർഡ് ബൈബാക്ക് ഉറപ്പ് നൽകുന്നു. വൺപ്ലസ് 13sന്റെ ഫീച്ചറുകളെപ്പറ്റി വിശദമായി അ‌റിയാൻ OnePlus 13s എന്നതിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
OnePlus 13s goes on sale in India today with a bank discount of Rs 5,000. The original price of the OnePlus 13s is Rs 54,999 for the 12GB + 256GB model and Rs 59,999 for the 12GB + 512GB model. However, as part of the launch offer, you will get an instant bank discount of Rs 5,000. So, the 12+256GB variant will cost only Rs 49,999 and the 12+ 512GB variant will cost only Rs 54,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X