Home
Mobile

വൺപ്ലസിന്റെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ! വൺപ്ലസ് 13s ഇന്ത്യയിൽ എത്തി; മത്സരം ഐക്യൂ 13യോട് തന്നെ

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസിന്റെ ഏറ്റവും പുതിയ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 13s (OnePlus 13s) ആണ് അ‌ത്. അൾട്രാ-നാരോ ബെസലുകളുള്ള 6.32 ഇഞ്ച് 1.5K 1-120Hz LTPO AMOLED സ്‌ക്രീനാണ് ഈ കോം‌പാക്റ്റ് പ്രീമിയം സ്മാർട്ട്ഫോണിന് ഉള്ളത്. വൺപ്ലസ് 13s വരുന്നു എന്ന വാർത്ത വന്നപ്പോൾ പ്രതീക്ഷിക്കപ്പെട്ടതുപോലെ തന്നെ
ഇന്ത്യൻ വിപണിയിൽ ഐക്യൂ 13 5ജിക്ക് വെല്ലുവിളി ഉയർത്തുന്ന വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് ​13S എത്തിയിരിക്കുന്നത്. ഇതേ ചിപ്സെറ്റ് കരുത്തുമായി വൺപ്ലസിന്റെ തന്നെ വൺപ്ലസ് 13 5ജി നേരത്തെ ഇന്ത്യയിൽ ലോഞ്ച് ചെയ്തതാണ്. എന്നാൽ അ‌തിന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് വില 69999 രൂപ ആയിരുന്നു.

വൺപ്ലസിന്റെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ! വൺപ്ലസ് 13s ഇന്ത്യയിൽ എത്തി

എന്നാൽ ഇതേ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തിയ ഐക്യൂ 13 5ജിയുടെ വില ആകട്ടെ 54999 രൂപയും. ഇത് ബാങ്ക് ഡിസ്കൗണ്ട് സഹിതം ഏതാണ്ട് 52999 രൂപ വിലയിൽ ലഭ്യമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വൺപ്ലസ് 13 കഴിഞ്ഞാൽ തൊട്ടടുത്ത വില കുറഞ്ഞ ഓപ്ഷനായ വൺപ്ലസ് പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 13S ഇപ്പോൾ എത്തിയിരിക്കുന്നത്.

ഇപ്പോൾ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഓപ്ഷൻ എന്ന ഐക്യു 13യുടെ സ്ഥാനത്തിന് പുതിയ വൺപ്ലസ് 13S വെല്ലുവിളി ഉയർത്തിയിരിക്കുന്നു. കൂടാതെ, ഉയർന്ന വില മൂലം വൺപ്ലസ് 13 വാങ്ങാൻ കഴിയാത്ത ആരാധകർക്ക് സ്വന്തമാക്കാൻ ഒരു മികച്ച ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13s ഇനി പരിഗണിക്കാനാകും.

മികച്ച പെർഫോമൻസ് തന്നെ വൺപ്ലസ് 13S വാഗ്ദാനം ചെയ്യുന്നുണ്ട്. 4,400mm2 3D ക്രയോ-വെലോസിറ്റി വേപ്പർ ചേമ്പറും ബാക്ക് കവറിൽ ഒരു കൂളിംഗ് ലെയറും സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇത് താപ വിസർജ്ജനം കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ, പുറമേ ചൂട് അ‌നുഭവപ്പെടുന്നത് കുറയ്ക്കാൻ ബാക്ക് കവറിൽ ഒരു ​ഹൈ പെർഫോമൻസ് ഗ്രാഫൈറ്റ് പാളി സംയോജിപ്പിച്ചിരിക്കുന്നു.

11-ആന്റിന ഓമ്‌നി-ഡയറക്ഷണൽ സിസ്റ്റമാണ് വൺപ്ലസ് 13S ന്റെ മറ്റൊരു പ്രത്യേകത. ഇതിൽ മൂന്ന് ഡെഡിക്കേറ്റഡ് ഹൈ-പെർഫോമൻസ് ആന്റിനകളും വ്യവസായത്തിലെ ആദ്യത്തെ ക്വാഡ്- മോഡ് അൾട്രാ- വൈഡ്‌ബാൻഡ് ലോ- ഫ്രീക്വൻസി ആന്റിനയും ഉൾപ്പെടുന്നു. മികച്ച വൈ- ഫൈ സ്ഥിരതയ്‌ക്കായി ഇൻഡസ്ട്രിയിലെ ആദ്യത്തെ കസ്റ്റം G1 വൈ-ഫൈ എൻഹാൻസ്‌മെന്റ് ചിപ്പും ഈ ഫോണിൽ ഉണ്ട്.

​കൈയിൽ സുഖമായി പിടിക്കാം എന്നതാണ് വൺപ്ലസ് 13S ആരാധകർക്ക് നൽകുന്ന മറ്റൊരു വാഗ്ദാനം. മെറ്റൽ ഫ്രെയിമും, 8.15mm കനവും, 185g ഭാരവുമാണ് ഈ ഫോണിനുള്ളത്. 50:50 ബാലൻസ്ഡ് വെയിറ്റ് ഡിസ്ട്രിബ്യൂഷനും മെച്ചപ്പെട്ട ഗ്രിപ്പിനായി ഫ്രണ്ടിലും ബായ്ക്കിലും കർവ്ഡ് 2.5D ഗ്ലാസും വൺപ്ലസ് നൽകിയിട്ടുണ്ട്.

വൺപ്ലസ് 13S ഗ്രീൻ സിൽക്ക് വേരിയന്റിലും ലഭ്യമാകും. ഇത് ഒലിവ് മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വൺപ്ലസിന്റെ സിഗ്നേച്ചർ ഗ്രീൻ നിറങ്ങളുടെ തുടർച്ചയെ പ്രതിനിധീകരിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. ഗ്രീൻ, പിങ്ക് മോഡലുകൾക്ക് മൃദുവും മിനുസമാർന്നതുമായ ടെക്സ്ചർ ഉള്ള ഒരു പുതിയ വെൽവെറ്റ് ഗ്ലാസ് ഫിനിഷും നൽകിയിട്ടുണ്ട്.

പ്ലസ് കീ ആണ് വൺപ്ലസ് 13S നെ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രത്യേകത. അലേർട്ട് സ്ലൈഡറിന്റെ പരിണാമമായി പ്ലസ് കീ എന്ന പുതിയ ഫീച്ചർ ഈ ഫോണിൽ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നു. സൗണ്ട് പ്രൊഫൈലുകൾ (സൗണ്ട്, വൈബ്രേഷൻ, ഡു നോട്ട് ഡിസ്റ്റേർബ്), AI ടൂൾസ്, മറ്റ് യൂസർ -ഡി​ഫൈൻഡ് ഫങ്ഷൻസ് എന്നിവയിലേക്ക് ക്വിക്ക് ആക്‌സസ് നൽകുന്നതിനാണ് ഈ കസ്റ്റ​മൈസബിൾ ബട്ടൺ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

വൺപ്ലസ് 13s 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.32 -ഇഞ്ച് (2640x1216p പിക്സലുകൾ) 1.5K LTPO AMOLED ഡിസ്പ്ലേ, 1-120Hz റിഫ്രഷ് റേറ്റ്, 800 nits വരെ നോർമൽ ബ്രൈറ്റ്നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

വൺപ്ലസിന്റെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ! വൺപ്ലസ് 13s ഇന്ത്യയിൽ എത്തി

4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് വൺപ്ലസ് 13S 5ജിയുടെ കരുത്ത്. ഗ്രാഫിക്സിനായി 900MHz അഡ്രിനോ 830 GPU ഇതോടൊപ്പം എത്തുന്നു. പെർഫോമൻസിന് കൂടുതൽ കരുത്തുപകരാൻ, 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഉണ്ട്.

ശക്തമായ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 13s വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ 1/1.56″ LYT-700 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 2x ടെലിഫോട്ടോ ക്യാമറ ( f/2.0 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്നു. ഇത് 4k വരെ 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് പിന്തുണ സഹിതം എത്തുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/3.1″ ഗാലക്‌സികോർ GC32E സെൻസറുള്ള 32MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് (ƒ/2.0 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) വൺപ്ലസ് 13s വാഗ്ദാനം ചെയ്യുന്നത്. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ തുടങ്ങിയ ഫീച്ചറുകളും ഈ ഫോണിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ​ഒഎസ്15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 4 OS അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വൺപ്ലസ് ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP65 റേറ്റിങ്ങും USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 4-മൈക്രോഫോണുകൾ തുടങ്ങിയ ഫീച്ചറുകളും വൺപ്ലസ് 13s സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

വൺപ്ലസിന്റെ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ! വൺപ്ലസ് 13s ഇന്ത്യയിൽ എത്തി

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n26/n28/n38/n40/n41/n48/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be 2X2 MIMO, ബ്ലൂടൂത്ത് 6.0, ഡ്യുവൽ ബാൻഡ്: BeiDou:B1I + B1C + B2a, GPS:L1+L5, GLONASS:G1, Galileo(E1+E5a), QZSS(L1+L5), NavIC:(N5), USB Type-C 2.0, NFC, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5,850mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വൺപ്ലസ് 13s ന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 54,999 രൂപയും 12GB + 512GB വേരിയന്റിന് 59,999 രൂപയുമാണ് വില. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഗ്രീൻ സിൽക്ക് നിറങ്ങളിൽ ലഭ്യമാണ്. പ്രീ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ സെയിൽ ജൂൺ 12ന് ആണ് തുടങ്ങുക.

ആമസോൺ, വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോഴ്‌സ്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. 1999 രൂപ വിലയിൽ പ്രീ ബുക്ക് ചെയ്യാൻ അ‌വസരം ഉണ്ട്.

പ്രീ-ബുക്ക് ഓഫറുകൾ: എസ്‌ബി‌ഐ കാർഡ് ഉപയോഗിച്ച് 5000 രൂപ ഡിസ്കൗണ്ട് / 5000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 15 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 180 ദിവസത്തെ ഫോൺ റീപ്ലേസ്‌മെന്റ് പ്ലാൻ, 3 വർഷത്തെ ബാറ്ററി പ്രൊട്ടക്ഷൻ പ്ലാൻ, 2099 രൂപ വിലയുള്ള നോർഡ് ബഡ്‌സ് 3 സൗജന്യം.

Best Mobiles in India

English summary
OnePlus 13s has been launched in India. Its 12GB + 256GB base variant is priced at Rs 54,999 and the 12GB + 512GB variant is priced at Rs 59,999. The price is Rs. It is available in Black Velvet, Pink Satin, and India-exclusive Green Silk colors. Pre-bookings have started today. The open sale will start on June 12. It can be purchased via Amazon and OnePlus' official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X