Home
Mobile

ഇനി വരുന്നത് വൺപ്ലസ് വിളയാട്ടമോ! കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി; വൺപ്ലസ് 13s വില പുറത്ത്

വൺപ്ലസ് അ‌ടുത്തതായി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നത് വൺപ്ലസ് 13s എന്ന സ്മാർട്ട്ഫോൺ ആണ് എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് കരുത്തുപകരുന്ന സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത് എന്നതും വൺപ്ലസ് സ്ഥിരീകരിച്ചിരുന്നു. അ‌തോടെ എന്ത് വിലയിലാകും ഇത് അ‌വതരിപ്പിക്കപ്പെടുക എന്ന ആകാംക്ഷ ഏവരിലും നിറഞ്ഞു. കാരണം നിലവിൽ വൺപ്ലസിന്റെ ഏറ്റവും പ്രീമിയം മോഡലായി വിപണിയിലുള്ള വൺപ്ലസ് 13യിലും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉള്ളത്. വൺപ്ലസ് 13യെക്കാൾ വില കുറഞ്ഞ മോഡലായിട്ടാകും വൺപ്ലസ് 13s എത്തുക എന്ന് ഉറപ്പായിരുന്നു.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലീക്ക് റിപ്പോർട്ടുകളും ആ നിലയ്ക്ക് തന്നെയാണ് വിവരങ്ങൾ നൽകുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, ഇന്ത്യ, യുഎസ്എ, യുഎഇ എന്നിവയുൾപ്പെടെ പ്രധാന ആഗോള വിപണികളിലുടനീളം വൺപ്ലസ് 13s ന് പ്രതീക്ഷിക്കുന്ന വിലയാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. ഇത് പ്രകാരം വൺപ്ലസ് 13s ഇന്ത്യയിൽ ഏകദേശം 50,000 രൂപ വിലയിൽ എത്തും.

ഇനി വൺപ്ലസ് വിളയാട്ടമോ! കാത്തിരുന്ന വൺപ്ലസ് 13s വില പുറത്ത്

അ‌മേരിക്കയിൽ 649 ഡോളർ വിലയിലും യുഎഇയിൽ, AED 2,100 വിലയിലും വൺപ്ലസ് 13s വിൽപ്പനയ്ക്ക് എത്തം എന്ന് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു പ്രീമിയം മിഡ്-റേഞ്ച് പൊസിഷനിലാണ് വൺപ്ലസ് ഈ സ്നാപ്ഡ്രാഗൺ 8 എ​​ലൈറ്റ് കരുത്തുള്ള സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നത് എന്ന് ഈ റിപ്പോർട്ടുകൾ സൂചന നൽകുന്നു.

കുറഞ്ഞ വിലയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ തിരയുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ച് ഇറക്കുന്ന വൺപ്ലസ് 13s ന്റെ സ്ഥാനം വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ്13യ്ക്കും അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന വൺപ്ലസ് 13R നും ഇടയിലാണ്. ഈ മാസം അ‌വസാനത്തോടെ വൺപ്ലസ് 13s ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്, ഔദ്യോഗികമായി ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇനി വൺപ്ലസ് വിളയാട്ടമോ! കാത്തിരുന്ന വൺപ്ലസ് 13s വില പുറത്ത്

അ‌തേസമയം വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ വൺപ്ലസ് 13s ന്റെ ​മൈക്രോ​സൈറ്റ് ഇതിനകം വന്നിട്ടുണ്ട്. ഫോണിന്റെ കളർ ഓപ്ഷനുകൾ ഇതിലൂടെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആദ്യ ടീസറിൽ, ഫോണിന്റെ ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ നിറങ്ങൾ മാത്രമേ ഇത് വെളിപ്പെടുത്തിയിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസം വന്ന ടീസർ പച്ച നിറത്തിലും ഇത് വിപണിയിലെത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

വൺപ്ലസ് 13s നെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളി​ലൊന്ന് അ‌തിൽ വരാൻ പോകുന്ന "പ്ലസ് കീ" എന്ന പുതിയ ഫിസിക്കൽ കൺട്രോൾ ആയിരിക്കും. പ്ലസ് കീ തങ്ങളുടെ ഡി​വൈസുകളിൽ അവതരിപ്പിക്കുമെന്ന് വൺപ്ലസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വൺപ്ലസ് 13s ന്റെ അ‌ധികം ഫീച്ചറുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആഴ്ചകൾക്ക് മുൻപ് ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ്13T യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും ആഗോള തലത്തിൽ വൺപ്ലസ് 13s ആയി അ‌വതരിപ്പിക്കപ്പെടുക എന്നാണ് ഓൺ​ലൈൻ റിപ്പോർട്ട്.

Take a Poll

വൺപ്ലസ് 13s 50000 രൂപ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തിയാൽ അ‌ത് ഏറെ തിരിച്ചടിയാകുക ഐക്യൂവിന്റെ പ്രീമിയം സ്മാർട്ട്ഫോൺ ആയ ഐക്യൂ 13 5ജിക്ക് ആയിരിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് സഹിതം ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ഐക്യൂ 13 ആണ്. ഏകദേശം 53000 രൂപ വിലയിലാണ് വരുന്നത് എങ്കിലും ഓഫർ സെയിലുകളിൽ ഡിസ്കൗണ്ട് സഹിതം ഇത് 50000 രൂപയ്ക്ക് ലഭ്യമാകാറുണ്ട്.

ഇനി വൺപ്ലസ് വിളയാട്ടമോ! കാത്തിരുന്ന വൺപ്ലസ് 13s വില പുറത്ത്

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിന് പുറമേ, 6.32 ഇഞ്ച് സ്‌ക്രീനും വൺപ്ലസ് 13sൽ ഉണ്ട് എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിന് ശേഷം പതിവുപോലെ, വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് വഴിയും ആമസോൺ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വൺപ്ലസ് 13s വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് തീയതി ഉൾപ്പെടെയുള്ള കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
The OnePlus 13s price in India has been leaked. The new teaser also reveals its color options. Leaked reports suggest that the OnePlus 13s will be priced around Rs 50,000 in India. The latest teaser reveals that the OnePlus 13s will be available in Green color in addition to Black Velvet and Pink Satin.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X