Home
Mobile

ടെക് ഭീമന്മാർക്ക് ചിലപ്പോൾ പണിയാകും! ബിസിനസ് തന്ത്രം മാറ്റാനൊരുങ്ങി വൺപ്ലസ്‌

വലുപ്പം കുറവുള്ള സ്മാർട്ട് ഫോണുകളിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാൻ ഒരുങ്ങി വൺപ്ലസ്. വൺപ്ലസ് 13-ടി എന്നായിരിക്കും പുതിയ ഫോണിന്റെ പേരെന്നാണ് സൂചന. ആപ്പിൾ ഐഫോൺ 16, സാംസങ് ഗാലക്‌സി എസ് 25 പോലുള്ള വിപണി കേമൻമാരോട് മുട്ടാൻ പറ്റുന്ന തരത്തിലായിരിക്കും പുതിയ ഫോണിന്റെ സ്പെസിഫിക്കേഷൻ എന്നാണ് വിലയിരുത്തൽ.
സ്റ്റാൻഡേർഡ് വൺപ്ലസ് 13നെ അപേക്ഷിച്ച് ഒതുക്കമുള്ള രൂപകൽപ്പനയോടെ വൺപ്ലസ് 13 മിനി ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. 2024 ഒക്ടോബറിൽ 6.82 ഇഞ്ച് അമോലെഡ് സ്‌ക്രീനോട് കൂടിയാണ് ചൈനയിൽ സ്റ്റാൻഡേർഡ് വൺപ്ലസ് 13നെ അവതരിപ്പിച്ചത്.

ഇതിന്റെ തുടർച്ചയായി ഈ വർഷം ഏപ്രിലിൽ വൺപ്ലസ് 13 മിനി ഫോൺ അനാച്ഛാദനം ചെയ്യുമെന്നാണ് വിലയിരുത്തൽ. 'ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ' എന്ന ടിപ്സ്റ്റർ ചൈനീസ് സോഷ്യൽ മീഡിയ വെബ്‌സൈറ്റായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെ വൺപ്ലസ് 13 മിനിയുടെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പുറത്തു വിട്ട ഫോണിന്റെ ഡിസൈനാണ് ഇപ്പോൾ ചർച്ചയാവുന്നത്.

ടെക് ഭീമന്മാർക്ക് ചിലപ്പോൾ പണിയാകും!

പുറത്തുവിട്ട ഡിസൈനിൽ സിംഗിൾ/ഡ്യുവൽ എൽഇഡി ഫ്ലാഷ് മൊഡ്യൂളുകൾക്കൊപ്പം പിൻ സെൻസറുകൾ ലംബമായും തിരശ്ചീനമായുമാണ് കാണുന്നത്. ഫോണിന്റെ പിന്നിൽ ഇരട്ട ക്യാമറ സെൻസറുകൾ ഉള്ളതായാണ് ചിത്രങ്ങളിൽ പൊതുവായി കാണുന്ന കാര്യം. ചതുരാകൃതിയിലുള്ള ബോർഡിലാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.

വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണും കാണാൻ കഴിയും. ഇടതുവശത്ത് അലേർട്ട് സ്ലൈഡറോ പുതിയ സ്മാർട്ട് ആക്ഷൻ ബട്ടണോ ആകാനാണ് സാധ്യത. മധ്യഭാഗത്ത് വൺപ്ലസ് ലോഗോയും നൽകിയിട്ടുണ്ട്. ലീക്കായ ഫോട്ടോയിൽ ഫോൺ വെള്ള നിറത്തിലാണ് കാണിക്കുന്നത്. പക്ഷേ ലോഞ്ചിന് ശേഷം ലഭ്യമാകുന്ന യഥാർത്ഥ നിറങ്ങൾ വ്യത്യസ്തമായിരിക്കാമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ടെക് ഭീമന്മാർക്ക് ചിലപ്പോൾ പണിയാകും!

ചില വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 13 മിനി ഒരു കോംപാക്റ്റ് ഡിസൈനിൽ തന്നെ വിപണിയിലെത്തിയേക്കാം എന്നാണ് സൂചന. 4,000mAh ബാറ്ററിയുള്ള ഗാലക്‌സി ട25ന്റെ കപ്പാസിറ്റിയെ മറികടന്ന് 6,000mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാവാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്.

തിരഞ്ഞെടുത്ത വിപണികളിൽ വൺപ്ലസ് 13 ടി (OnePlus 13T) എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 13 മിനി 6.31 ഇഞ്ച് 1.5K LTPO ഒഎൽഇഡി ഫ്ലാറ്റ് സ്‌ക്രീനുമായി, യൂണിഫോം, സ്ലിം ബെസലുകളോടുകൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഒരു സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ് നൽകുന്നതെന്നും സുരക്ഷയ്ക്കായി ഒരു ഷോർട്ട്-ഫോക്കസ് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

മെറ്റൽ മിഡിൽ ഫ്രെയിമുള്ള ഒരു ഗ്ലാസ് ബോഡി ഫോണിനുണ്ടാകുമെന്നാണ് സൂചന. വൺപ്ലസ് 13 മിനിയിൽ 50-മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും, 2x സൂം പിന്തുണയുള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉണ്ടായിരിക്കും. ഈ ഹാൻഡ്‌സെറ്റിന് സോണി ഐഎംഎക്സ്906 പ്രധാന സെൻസറും മൂന്നാമത്തെ 8-മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ടെക് ഭീമന്മാർക്ക് ചിലപ്പോൾ പണിയാകും!

ഫോണിന്റെ വിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും വില ആകർഷകമായി തന്നെ നിലനിർത്താൻ വൺപ്ലസ്
ചില മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ-8 എലൈറ്റ് ചിപ്‌സെറ്റുള്ളതും എന്നാൽ വിലയിൽ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിൽ ഒന്നായിരിക്കാം വരാനിരിക്കുന്ന വൺപ്ലസ് 13-മിനി കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ എന്നാണ് പുറത്തിറങ്ങിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിലനിർണ്ണയം മറ്റു കമ്പനികളുമായി വിപണിയിൽ കടുത്ത മത്സരം നൽകുമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടൽ.

FAQs
ഏത് വർഷമാണ് വൺപ്ലസ് ആദ്യമായി ഫോൺ പുറത്തിറക്കിയത്

2014, എപ്രിലിൽ

വൺപ്ലസിന്റെ ആദ്യ സ്മാർട്ട് ഫോണിന്റെ പേര് ഓർക്കുന്നുണ്ടോ

വൺപ്ലസ് വൺ

GizBot Technology

More from GizBot

Best Mobiles in India

English summary
The OnePlus 13T/13 Mini is expected to launch soon as a compact flagship featuring the new Snapdragon 8 Elite chipset. Recent leaks and design renders shared on Weibo suggest the phone will have various rear panel designs, with both vertical and horizontal camera sensor arrangements. The upcoming phone is rumored to be the cheapest performance flagship in its category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X