ഐക്യുവിന്റെ കഞ്ഞിയിൽ ഇവൻ പാറ്റ ഇട്ടേക്കും! സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിൽ വൺപ്ലസ് 13T എത്തി
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം പകരും വിധത്തിൽ മികച്ച ഫീച്ചറുകളുമായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വൺപ്ലസ് 13 സീരീസിനോട് അനുബന്ധമായി വൺപ്ലസ് 13T എന്ന പുത്തൻ സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC കരുത്ത് സഹിതം എത്തിയിരിക്കുന്നത്. ഈ കരുത്തൺ ചിപ്സെറ്റ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് 13T ശ്രദ്ധ നേടാൻ സാധ്യതയുണ്ട്. നിലവിൽ ഐക്യൂ 13 ആണ് ഈ പ്രീമിയം ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിൽ ലഭ്യമാകുന്നത്.
വൺപ്ലസ് 13T ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് ഇവിടെ ലോഞ്ച് ചെയ്യാൻ വൺപ്ലസ് തീരുമാനിച്ചാൽ അത് ഏറ്റവുമധികം ബാധിക്കുക ഐക്യൂ 13 5ജിയെ ആണ്. അതോടൊപ്പം വൺപ്ലസ് 13 കഴിഞ്ഞാൽ തൊട്ടടുത്ത ഓപ്ഷനായ വൺപ്ലസ് 13R ന്റെ വില കുറയാനും സാധ്യതയുണ്ട്. വൺപ്ലസ് 13T ഇന്ത്യയിൽ എത്തുകയാണെങ്കിൽ ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു മോഡലായിട്ടാകും അവതരിപ്പിക്കപ്പെടുക.

AnTuTu-യിൽ 3 ദശലക്ഷത്തിലധികം പോയിന്റുകൾ ഈ ഫോൺ നേടി. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഇതിലുണ്ട്. 1.5K അൾട്രാ-ക്ലിയർ പിക്ചർ ക്വാളിറ്റി + നേറ്റീവ് 120 ഫ്രെയിംസ് ഇത് വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് 13T-യിൽ വൈ-ഫൈ ചിപ്പ് G1 ഉണ്ട്, കൂടാതെ 3 ഗോൾഡ് ഇ-സ്‌പോർട്‌സ് ആന്റിനകൾ ഉൾപ്പെടെ ഫോണിനെ 360° സറൗണ്ട് ചെയ്യുന്ന 11 ആന്റിനകളും സജ്ജീകരിച്ചിരിക്കുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത P2 സ്‌ക്രീൻ ഡിസ്‌പ്ലേ ചിപ്പുള്ള 6.32 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണ് വൺപ്ലസ് 13T യുടെ മറ്റൊരു പ്രത്യേകത. 4400mm² VC കൂളിംഗ് ഏരിയ ഇതിലുണ്ട്. മൊത്തം താപ വിസർജ്ജന ഏരിയ 37,000mm² ആണ്. പ്രത്യേക നാനോ ഐസ് ക്രിസ്റ്റൽ കൂളന്റ് ചേർക്കുന്നത് താപ വിസർജ്ജന ശേഷി കൂടുതൽ ശക്തമാക്കുമെന്ന് വൺപ്ലസ് പറയുന്നു.
വൺപ്ലസ് 13T 5ജിയുടെ ബാക്ക് ഡെക്കോയ്ക്ക് ഒരു പുതിയ മെറ്റൽ ക്യൂബ് ഡിസൈൻ ഉണ്ട്. ഗോൾഡൻ ആർ ആംഗിളും അൾട്രാ-നാരോ മെറ്റൽ മിഡിൽ ഫ്രെയിമും ഉള്ള ഈ സ്മാർട്ട്ഫോൺ കൂടുതൽ സുഖകരമായി പിടിക്കാൻ സാധിക്കും. വെറും 185 ഗ്രാം ആണ്. അതിനാൽ ദീർഘനേരം ഉപയോഗിക്കുമ്പോൾ പോലും ഉപയോക്താക്കൾക്ക് ഒരു മടുപ്പ് തോന്നില്ല എന്ന് വൺപ്ലസ് പറഞ്ഞു.
വൺപ്ലസ് 13T യുടെ മറ്റൊരു പ്രത്യേകത ഇതിൽ 0809 എക്സ്-ആക്സിസ് ലീനിയർ മോട്ടോർ ഉണ്ട് എന്നതാണ്. കൂടാതെ അലേർട്ട് സ്ലൈഡറിന് പകരം ഒരു കസ്റ്റമൈസ്ഡ് ബട്ടൺ ഉപയോഗിച്ച് ഒരു സൈലന്റ്/വൈബ്രേഷൻ/റിംഗിംഗ് സ്വിച്ച് ആയി പ്രവർത്തിക്കാൻ കഴിയും, അല്ലെങ്കിൽ നിരവധി പ്രവർത്തനങ്ങളിൽ ഓപ്ഷനുകൾക്കിടയിൽ എളുപ്പത്തിൽ മാറുന്നതിന് ഇത് ഉപയോഗിക്കാം.
80W SuperVOOC ഫാസ്റ്റ് ചാർജിംഗും ഉള്ള 6260mAh സിലിക്കൺ-കാർബൺ ബാറ്ററിയും വൺപ്ലസ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. 10% വരെ സിലിക്കൺ-കാർബൺ കണ്ടന്റും 851Wh/L എന്ന അൾട്രാ-ഹൈ ബാറ്ററി എനർജി ഡെൻസിറ്റിയും വൺപ്ലസ് 13T 5ജിയിലുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ കിടിലൻ ഫീച്ചറുകൾ തന്നെയാണ് ഈ മോഡലിൽ വൺപ്ലസ് ഒരുക്കിയിരിക്കുന്നത്.
വൺപ്ലസ് 13T 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.32 ഇഞ്ച് (2640x1216p പിക്സലുകൾ) 1.5K 8T LTPO AMOLED ഡിസ്പ്ലേ, 800 nits വരെ നോർമൽ ബ്രൈറ്റ്നസ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
4.32GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ വൺപ്ലസ് 13T യുടെ പ്രവർത്തനങ്ങളുടെ ശക്തി കേന്ദ്രം. 900MHz അഡ്രിനോ 830 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
ആകർഷകവും വേറിട്ടതുമായ ഡിസൈനിലുള്ള ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ ആണ് വൺപ്ലസ് 13T 5ജിയിൽ ഉള്ളത്. 1/1.56″ IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേർച്ചർ, OIS, വരെ 4k 60fps വീഡിയോ റെക്കോർഡിംഗ്) എന്നിവ ഇതിൽ അടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ƒ/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും വൺപ്ലസ് 13T യിൽ ഉണ്ട്. ഇത് 1080p 30 fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തണയോടെയാണ് എത്തുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് ഈ വൺപ്ലസ് ഫോണിന്റെ പ്രവർത്തനം.
ഡ്യുവൽ സിം ( നാനോ + നാനോ) , ഇൻ -ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP65 റേറ്റിങ്, USB ടൈപ്പ്- സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 4- മൈക്രോഫോണുകൾ, USB ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നിവയും ഇതിൽ ഉണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be 2X2 MIMO, ബ്ലൂടൂത്ത് 5.4, Beidou (B1I+B1C+B2a), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), USB ടൈപ്പ്-സി 2.0, NFC, 80W ഉള്ള 6260mAh ബാറ്ററി SuperVOOC ഫാസ്റ്റ് ചാർജിംഗ് എന്നീ ഫീച്ചറുകളും വൺപ്ലസ് 13t 5ജിയിൽ ഉണ്ട്.
150.81×71.70×8.15mm വലിപ്പവും 185 ഗ്രാം ഭാരവുമാണ് വൺപ്ലസ് 13t 5ജിയിൽ ഉള്ളത്. മോണിംഗ് മിസ്റ്റ് ഗ്രേ, ഹാർട്ട്-പൗണ്ടിംഗ് പിങ്ക്, ക്ലൗഡി ഇങ്ക് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ വൺപ്ലസ് ഫോൺ വാങ്ങാനാകുക. ഏപ്രിൽ 30 മുതൽ ഈ സ്മാർട്ട്ഫോൺ ചൈനയിൽ വിൽപ്പനയ്ക്ക് എത്തും.

വൺപ്ലസ് 13T 5ജിയുടെ വില: 12GB + 256GB അടിസ്ഥാന വേരിയന്റിന് 3399 യുവാൻ (USD 446 / ഏകദേശം 39,805 രൂപ) ആണ് വില. ഇതിന്റെ 16GB + 256GB വേരിയന്റിന് 3599 യുവാനും (USD 493 / ഏകദേശം 42,150 രൂപ), 12GB + 512GB വേരിയന്റിന് 3799 യുവാനും (USD 521 / ഏകദേശം 44,490 രൂപ ) വില നൽകണം.
ഇവ കൂടാതെ വൺപ്ലസ് 13T 5ജിയുടെ 16GB + 512GB വേരിയന്റ് 3999 യുവാൻ (USD 548 /ഏകദേശം 46,835 രൂപ) വിലയിലും 16GB + 1TB വേരിയന്റ് 4499 യുവാൻ (USD 617 / ഏകദേശം 52,690 രൂപ) വിലയിലും വാങ്ങാൻ ലഭ്യമാകും.
വൺപ്ലസ് 13t 5ജിയുടെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഇന്ത്യയിൽ വൺപ്ലസ് 13 സീരീസിൽ രണ്ട് സ്മാർട്ട്ഫോണുകൾ ഇതിനകം എത്തിയിട്ടുണ്ട്. പ്രീമിയം മോഡലായ വൺപ്ലസ് 13 5ജി, ഇതിന്റെ വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ വൺപ്ലസ് 13r എന്നിവയാണ് ലഭ്യമായിട്ടുള്ളത്.


Click it and Unblock the Notifications








