പുതിയ മോഡൽ എത്താറായി, എന്നിട്ടും ഇത്ര ഗമയോ! വൺപ്ലസ് 12 5ജിയെക്കാൾ ലാഭം വൺപ്ലസ് 13 തന്നെ
പുതിയ വൺപ്ലസ് പ്രീമിയം മോഡലായ വൺപ്ലസ് 15 5ജി നാളെ (ഒക്ടോബർ 27) ചൈനയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ചൈനയിലെ ലോഞ്ചിന് പിന്നാലെ നവംബറിൽ വൺപ്ലസ് 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് വൺപ്ലസ് 15 5ജിയുടെ ഇന്ത്യൻ ലോഞ്ച് പടിവാതിലിൽ എത്തി നിൽക്കുന്നു. എന്നാൽ പുതിയ മോഡൽ എത്താറായിട്ടും പഴയ വൺപ്ലസ് 12 (OnePlus 12) 5ജി 60000 രൂപയ്ക്ക് മുകളിൽ വിലയിലാണ് വൺപ്ലസ് വെബ്സൈറ്റിൽ വിൽക്കുന്നത് എന്നത് ആരാധകരെ അമ്പരപ്പിക്കുന്നു.
നിലവിലെ വൺപ്ലസ് വെബ്സൈറ്റിലെ വില വച്ച് നോക്കിയാൽ വൺപ്ലസ് 12 വാങ്ങുന്നതിനെക്കാൾ ലാഭം അതിനെക്കാൾ പുതിയ മോഡലായ വൺപ്ലസ് 13 വാങ്ങുന്നതാണ്. കാരണം, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12 ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില.

ഇപ്പോഴും പഴയ വിലയിൽ തന്നെയാണ് വൺപ്ലസ് 12 മോഡൽ വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നതാണ് കൗതുകകരം. സാധാരണയായി പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ പഴയ മോഡലുകളുടെ വില കുറയും. തുടർന്നങ്ങോട്ട് പുതിയ മോഡലുകൾ ഇറങ്ങും തോറും പഴക്കം വർധിക്കുന്നതിനാൽ പഴയ മോഡലിന്റെ വില കുറഞ്ഞുകൊണ്ടിരിക്കും.
എന്നാലിവിടെ വൺപ്ലസ് 13 പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷം ഇപ്പോൾ വൺപ്ലസ് 15 പുറത്തിറങ്ങാൻ പോകുന്നു. ഈ അവസരത്തിലും മുൻ മോഡലായ വൺപ്ലസ് 12 ഉയർന്ന വിലയിൽ തന്നെ വൺപ്ലസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിതിക്കുന്നത് കൗതുകകരമാണ്. ഇടക്കാലത്ത് വൺപ്ലസ് 12ന്റെ വില 56999 രൂപയായി കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ കാണുന്ന വില 64999 രൂപയാണ്.

നിലവിലെ വൺപ്ലസ് വെബ്സൈറ്റിലെ വില വച്ച് നോക്കിയാൽ വൺപ്ലസ് 12 വാങ്ങുന്നതിനെക്കാൾ ലാഭം വൺപ്ലസ് 13 വാങ്ങുന്നതാണ്. കാരണം വൺപ്ലസ് 13 5ജിയുടെ അടിസ്ഥാന മോഡൽ വൺപ്ലസ് വെബ്സൈറ്റിൽ 69999 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 4250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 65,749 രൂപ വിലയിൽ വാങ്ങാനാകും.
ഇരുമോഡലുകളുടെയും പഴക്കം പരിഗണിക്കുമ്പോൾ വൺപ്ലസ് 13 5ജിയാണ് നല്ലത്. മറ്റൊരുകാര്യം എന്തെന്നാൽ അടുത്തമാസം പുതിയ വൺപ്ലസ് 15 5ജി എത്തുന്നതോടെ നിലവിലുള്ളതിനെക്കാൾ കുറഞ്ഞ വിലയിൽ വൺപ്ലസ് 13 5ജി വാങ്ങാൻ ലഭ്യമാകും എന്നതാണ്. അതിനാൽ ഉടൻ ഒരു ഫോൺ വാങ്ങുന്നതിലും നല്ലത് വൺപ്ലസ് 15 5ജിയുടെ ഇന്ത്യൻ ലോഞ്ച് വരെ കാത്തിരിക്കുന്നതാണ്.
വൺപ്ലസ് പ്രീമിയം മോഡൽ വാങ്ങാൻ തയാറെടുക്കുന്ന ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട മറ്റൊരുകാര്യം ആമസോണിൽ ഈ പറഞ്ഞ വിലകളെക്കാൾ കുറഞ്ഞ വിലകളിൽ വൺപ്ലസ് 12, 13 മോഡലുകൾ വാങ്ങാൻ ലഭ്യമാണ് എന്നതാണ്. വൺപ്ലസ് 12 5ജി നിലവിൽ 56,440 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 54,940 രൂപ വിലയിൽ വാങ്ങാനാകും.

അതായത് വൺപ്ലസ് വെബ്സൈറ്റിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ഏതാണ്ട് പതിനായിരം രൂപയോടടുത്ത് വിലക്കുറവിൽ ആമസോണിൽ നിന്ന് വൺപ്ലസ് 12 5ജി വാങ്ങാനാകും. വൺപ്ലസ് 13 5ജിക്ക് വൺപ്ലസ് വെബ്സൈറ്റിൽ ലഭ്യമായ അതേ വിലയും ഡിസ്കൗണ്ടും തന്നെയാണ് ആമസോണിലും ലഭ്യമായിരിക്കുന്നത്. ഇതിൽനിന്ന് ഉപയോക്താവ് മനസിലാക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്.
വൺപ്ലസ് 12 ഏറ്റവും വിലക്കുറവിൽ ലഭിക്കുക ആമസോണിലാണ്, വൺപ്ലസ് 13 5ജിക്ക് ആമസോണിലും ഔദ്യോഗിക സൈറ്റിലും ഒരേവിലയാണ്, വൺപ്ലസ് 15 അടുത്തമാസം ലോഞ്ച് ചെയ്യുന്നതിനാൽ നിലവിലുള്ളതിനെക്കാൾ വിലക്കുറവിൽ അടുത്തമാസം വൺപ്ലസ് 13 5ജി വാങ്ങാനാകും. ഇവയാണ് ഉപയോക്താവ് ഇപ്പോൾ അറിഞ്ഞിരിക്കേണ്ട ആ മൂന്ന് കാര്യങ്ങൾ.


Click it and Unblock the Notifications








