തൊട്ട ഫീച്ചറുകളെല്ലാം പൊന്നാക്കിയാണോ വന്നിരിക്കുന്നത്! വൺപ്ലസ് 15 5G ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോൺ ആരാധകരുടെ ആകാംക്ഷയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡൽ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 13 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് 15 (OnePlus 15) 5ജി ആണ് ചൈനയിൽ നടന്ന ഇവന്റിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻ മോഡലിനെക്കാൾ മികവിലാകും വൺപ്ലസ് 15 എത്തുക എന്ന് ആരാധകർക്ക് ഉറപ്പാണ് എങ്കിലും തൊട്ട ഫീച്ചറുകളെല്ലാം പൊന്നാക്കിയാണോ പുതിയ മോഡൽ എത്തിയിരിക്കുന്നത് എന്നറിയാൻ പലരും ആഗ്രഹിക്കുന്നുണ്ടാകും. അവർക്കായി വൺപ്ലസ് 15 5ജിയുടെ ഫീച്ചറുകൾ ഇവിടെ പരിചയപ്പെടാം.
അടുത്ത മാസം ഇന്ത്യയിൽ വൺപ്ലസ് 15 ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ചൈനയിൽ ഇപ്പോൾ ലോഞ്ച് ചെയ്യപ്പെട്ട മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാകും ഇന്ത്യയിലും വൺപ്ലസ് 15 അവതരിപ്പിക്കപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേയിൽ അടക്കം വൻ നിലവാരം പുലർത്തിയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത് എന്നാണ് ലോഞ്ചിന് പിന്നാലെ ലഭ്യമായിരിക്കുന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്.

അൾട്രാ-നാരോ 1.15mm ഇക്വിലാറ്ററൽ ബെസലുകളും സ്ലിം ചിന്നും ഉള്ള ഒരു ഡിസ്‌പ്ലേയാണ് വൺപ്ലസ് 15 5ജിയിലുള്ളത്. ലോകത്തിലെ ആദ്യത്തെ തേർഡ് ജനറേഷൻ ഓറിയന്റൽ സ്‌ക്രീനാണ് ഇതിലുള്ളത്. അൾട്രാ-ഹൈ ഡിസ്‌പ്ലേ പുതിയൊരു ഡിസ്പ്ലേ എക്സ്പീരിയൻസ് തന്നെ വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. ഉയർന്ന റിഫ്രഷ് നിരക്കിൽ വീചാറ്റ്, QQ, Xiaohongshu, വെയ്ബോ എന്നിവയെ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ 165Hz ഹൈ-റെസല്യൂഷൻ സ്‌ക്രീനാണിതിൽ എത്തിയിരിക്കുന്നത്.
ഡിസ്‌പ്ലേമേറ്റ് A++ മാനദണ്ഡങ്ങൾക്കപ്പുറമുള്ള കോർ ഡിസ്‌പ്ലേ സ്പെസിഫിക്കേഷനുകൾ ഇതിൽ ഉണ്ടെന്ന് വൺപ്ലസ് പറഞ്ഞു. "True Hardware 1nit Dark Night Display", 0.12-ൽ താഴെയുള്ള SVM; ഹാർഡ്‌വെയർ-ലെവൽ ലോ ബ്ലൂ ലൈറ്റ്; ലോകത്തിലെ ആദ്യത്തെ "ലിറ്റിൽ ഗോൾഡ് ലേബൽ" ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷൻ എന്നിവയും ഇതിലെ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് വൺപ്ലസ് 15 5ജി എത്തിയിരിക്കുന്നത്. വ്യവസായത്തിലെ ആദ്യത്തെ അൾട്രാ-നാരോ "കൈകൊണ്ട് കീറാവുന്ന സ്റ്റീൽ" മെറ്റീരിയലായ പുതിയ ഗ്ലേസിയർ കൂളിംഗ് സിസ്റ്റം ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വ്യവസായത്തിലെ ആദ്യത്തെ എയ്‌റോസ്‌പേസ്-ഗ്രേഡ് "സൂപ്പർക്രിട്ടിക്കൽ എയർജെൽ" ഇതിൽ ഉപയോഗിക്കുന്നു.
ആദ്യത്തെ G2 ഗെയിമിംഗ് നെറ്റ്‌വർക്ക് ചിപ്പ്, ആൻഡ്രോയിഡിന്റെ ആദ്യ "ടച്ച് ഡിസ്‌പ്ലേ സിങ്ക്'', "ഡ്യൂൺ ഈസ്തെറ്റിക്" ഉൾക്കൊള്ളുന്ന ഒരു പുതിയ അൾട്രാ-ഹൈ-എൻഡ് ഫ്ലാഗ്ഷിപ്പ് ഡിസൈൻ, IP66/68/69/69K റേറ്റിങ്, "120W സൂപ്പർ ഫ്ലാഷ് ചാർജ്" + "50W വയർലെസ് ഫ്ലാഷ് ചാർജ്" കോമ്പിനേഷൻ സഹിതം പല വിഭാഗങ്ങളിലും വളരെയധികം മികച്ച ഫീച്ചറുകളുമായാണ് വൺപ്ലസ് 15 എത്തിയിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
120Hz ഇന്റലിജന്റ് സ്വിച്ചിംഗ്, 165Hz വരെ റിഫ്രഷ് റേറ്റ് എന്നിവ സഹിതം 6.78-ഇഞ്ച് (2772×1272 പിക്സലുകൾ) 1.5K AMOLED LTPO ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB/16GB LPDDR5X റാം, 256GB/ 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

1/1.56″ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 50MP 116° അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേർച്ചർ, OIS), 4K 120fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, 8K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം വൺപ്ലസ് 15 5ജിയിലുണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർOS 16 എന്നിവ ഇതിലുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C USB 3.2 Gen 1, 120W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7300mAh ബാറ്ററി, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിലുണ്ട്.

"120W സൂപ്പർ ഫ്ലാഷ് ചാർജ്" + "50W വയർലെസ് ഫ്ലാഷ് ചാർജ്" കോമ്പിനേഷനുള്ള ഈ വർഷത്തെ ഒരേയൊരു ഫ്ലാഗ്ഷിപ്പ് ഫോണാണിതെന്ന് വൺപ്ലസ് പറയുന്നു. ഇതിന് 30 മിനിറ്റിനുള്ളിൽ 1604mAh അധികമായി ചാർജ് ചെയ്യാൻ കഴിയും. വെറും 5 മിനിറ്റ് ചാർജ് ചെയ്യുന്നതിലൂടെ 6 മണിക്കൂർ സ്ട്രീമിംഗ് ആസ്വദിക്കാൻ കഴിയും.
വിലയും ലഭ്യതയും
വൺപ്ലസ് 15 5ജിയുടെ 12GB+256GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 49,540 രൂപ) ആണ് വില. 16GB+256GB വേരിയന്റിന് 4299 യുവാൻ (ഏകദേശം 53,255 രൂപ), 12GB+512GB വേരിയന്റിന് 4599 യുവാൻ (ഏകദേശം 56,970 രൂപ), 16GB+512GB വേരിയന്റിന് 4899 യുവാൻ (ഏകദേശം 60,700 രൂപ), 16GB+1TB വേരിയന്റിന് 5399 യുവാൻ (ഏകദേശം 66,890 രൂപ) എന്നിങ്ങനെയാണ് വില. സാൻഡ് ഡ്യൂൺ, ബ്ലാക്ക്, പർപ്പിൾ കളർഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications








