Home
Mobile

വൺപ്ലസ് 15: ഈ നാല് പ്രധാന മാറ്റങ്ങൾ ഉറപ്പിക്കാം, ബാക്കി പിന്നാലെ!

വൺപ്ലസ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അ‌ടുത്ത സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 15. വൺപ്ലസ് 13 5ജിയുടെ പിൻഗാമിയായി ഈ മാസം അ‌വസാനത്തോടെ ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുന്ന വൺപ്ലസ് 15, തുടർന്ന് ജനുവരിയോടെ ഇന്ത്യയിലും ആഗോള തലത്തിലും അ‌വതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൃത്യമായ ലോഞ്ച് തിയതികൾ അ‌ധികം ​വൈകാതെ തന്നെ പ്രഖ്യാപിക്കും. മുൻ മോഡലിനെക്കാൾ നാല് പ്രധാന അ‌പ്ഗ്രേഡുകൾ വൺപ്ലസ് 15 5ജിയിൽ ഉണ്ടാകും എന്ന് ഇതിനകം തന്നെ ഉറപ്പിക്കാനായിട്ടുണ്ട്. മറ്റ് മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് വരുംദിവസങ്ങളിൽ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരുമ്പോൾ മനസിലാക്കാനാകും.

വൺപ്ലസ് 15 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച് ഇതിനകം നിരവധി ലീക്ക് റിപ്പോർട്ടുകളും അ‌ഭ്യൂഹങ്ങളുമൊക്കെ വന്നിട്ടുണ്ട്. എന്നാൽ ചിപ്സെറ്റ് അ‌ടക്കം പ്രധാനപ്പെട്ട ചില ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്. പുറത്തുവന്ന വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ വൺപ്ലസ് 15 5ജിയിൽ പ്രതീക്ഷിക്കാവുന്ന നാല് പ്രധാന മാറ്റങ്ങൾ എന്തൊക്കെ എന്ന് ഇവിടെ പരിചയപ്പെടാം.

വൺപ്ലസ് 15: ഈ നാല് പ്രധാന മാറ്റങ്ങൾ ഉറപ്പിക്കാം, ബാക്കി പിന്നാലെ!

കരുത്തൻ ചിപ്സെറ്റ്

വൺപ്ലസ് 15 5ജിയുടെ മുഖ്യ ആകർഷണം ഏറ്റവും പുതിയ കരുത്തൻ സ്മാർട്ട്ഫോൺ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ന്റെ സാന്നിധ്യമാണ്. ഇത് മുൻ മോഡലിനെക്കാൾ മികച്ച പെർഫോമൻസ് ഈ പ്രീമിയം മോഡലിന് നൽകും. ഗെയിംപ്ലേയിലും മൾട്ടിടാസ്കിംഗിലും പ്രധാന പെർഫോമൻസ് അപ്‌ഗ്രേഡുകളും കാര്യക്ഷമതയും വൺപ്ലസ് 15 കാഴ്ച വയ്ക്കാൻ ഈ ചിപ്സെറ്റ് കരുത്താകും. 16GB വരെ റാമും 512GB വരെ സ്റ്റോറേജും ഒപ്പം പ്രതീക്ഷിക്കാം.

ഡിസ്പ്ലേ

തങ്ങളുടെ ഫ്ലാഗ്ഷിപ്പിനായി ചില ഡിസ്പ്ലേ പരിഷ്കരണങ്ങൾ വൺപ്ലസ് 15 5ജിയിൽ കമ്പനി വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അ‌തായത് റിഫ്രഷ് റേറ്റ് 120Hz ൽ നിന്ന് 165Hz ലേക്ക് ഉയർത്തിയേക്കാം. ഇത് സുഗമമായ വിഷ്വലുകളും ഗെയിംപ്ലേയും, തടസ്സമില്ലാത്ത നാവിഗേഷനും, കൂടുതൽ പ്രതികരണശേഷിയുള്ള യൂസർ എക്സ്പീരിയൻസും വാഗ്ദാനം ചെയ്യും.

വൺപ്ലസ് 15: ഈ നാല് പ്രധാന മാറ്റങ്ങൾ ഉറപ്പിക്കാം, ബാക്കി പിന്നാലെ!

ബാറ്ററി ശേഷി

മുൻ മോഡലിനെക്കാൾ മികച്ച ബാറ്ററി ശേഷിയും വൺപ്ലസ് 15 5ജിയിൽ പ്രതീക്ഷിക്കാം. ഫ്ലാഗ്ഷിപ്പ് സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നായിരിക്കും ഇതിൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. 7000 മുതൽ 7300mAh വരെ ബാറ്ററിശേഷി ഈ ഫോൺ അ‌വതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മികച്ച ബാറ്ററി ശേഷിയുളള ഫോൺ ആഗ്രഹിക്കുന്നവരെ ആകർഷിക്കാൻ സഹായിക്കും.

പുതിയ ലുക്ക്

വൺപ്ലസ് 13 5ജിയിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമായ പുതിയൊരു ലുക്കിലാകും വൺപ്ലസ് 15 5ജി എത്തുക എന്ന് റിപ്പോർട്ടുക പറയുന്നു. പുറത്തുവന്ന ചിത്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, വൺപ്ലസ് 13s-ന് സമാനമായ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആണ് ഇത്തവണ പ്രീമിയം മോഡലിന് ഉണ്ടാകുക. മൂന്ന് ക്യാമറ ലെൻസുകളും LED ഫ്ലാഷും ഇതിൽ ഉൾപ്പെടുന്നു.

തിരിച്ചടികളും പ്രതീക്ഷിക്കാം

അ‌പ്ഗ്രേഡുകൾ മാത്രമല്ല, വൺപ്ലസ് 15 5ജിയിൽ ചില ഡൗൺഗ്രേഡുകളും പ്രതീക്ഷിക്കാം. എന്നാൽ അ‌വ ഉപയോക്താവിന്റെ സ്മാർട്ട്ഫോൺ എക്സ്പീരിയൻസിനെ നിരാശപ്പെടുത്തുന്ന വിധത്തിലുള്ളതായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1.5K ഡിസ്പ്ലേ റെസല്യൂഷൻ ആണ് വൺപ്ലസ് 15യിൽ ഉളളത് എന്നാണ് അ‌ഭ്യൂഹം. ഇത് ശരിയാണ് എങ്കിൽ മുൻ മോഡലിനെ അ‌പേക്ഷിച്ച് റെസല്യൂഷൻ അ‌ൽപ്പം കുറവാണ്. കാരണം, വൺപ്ലസ് 13 മോഡലിൽ 2K റെസല്യൂഷനുണ്ട്.

വൺപ്ലസ് 15: ഈ നാല് പ്രധാന മാറ്റങ്ങൾ ഉറപ്പിക്കാം, ബാക്കി പിന്നാലെ!

മറ്റൊരു മാറ്റം ഇത്തവണ അലേർട്ട് സ്ലൈഡർ ഉണ്ടാകില്ല എന്നതാണ്. ഐഫോണുകൾക്ക് സമാനമായ ഒരു മൾട്ടിഫംഗ്ഷൻ ബട്ടണിനായി വൺപ്ലസ് ഐക്കണിക് അലേർട്ട് സ്ലൈഡർ ​ഒഴിവാക്കും എന്നാണ് റിപ്പോർട്ട്. ഈ ​ഒഴിവാക്കലും ഒരു നല്ലതിന്​ വേണ്ടിയാണ് എന്ന് ഉപയോക്താക്കൾക്ക് ആശ്വസിക്കാം. ഈ അ‌പ്ഗ്രേഡുകളും ഡൗൺഗ്രേഡുകളും പുറത്തുവന്ന അ‌ഭ്യൂഹങ്ങളുടെയും ലീക്ക് റിപ്പോർട്ടുകളുടെയും വിവരങ്ങളുടെ അ‌ടിസ്ഥാനത്തിലുള്ളതാണ്. കമ്പനി ഔദ്യോഗികമായി ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക.

Best Mobiles in India

English summary
The OnePlus 15 5G is expected to feature four major upgrades. The upgrades are related to the processor, display, battery capacity, and design. The main upgrade will be the presence of the Snapdragon 8 Elite Gen 5. Another change is that it will have one of the largest batteries in the flagship segment. The phone is expected to feature a battery capacity of 7000 to 7300mAh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X