Home
Mobile

ഒടുവിൽ വൺപ്ലസിന്റെ ദിവസം എത്തുന്നു; വൺപ്ലസ് 15, വൺപ്ലസ് എയ്സ് 6 ലോഞ്ച് ഒക്ടോബർ 27ന്

ലോകമെമ്പാടുമുള്ള വൺപ്ലസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, വൺപ്ലസ് തങ്ങളുടെ അ‌ടുത്ത പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 15 (OnePlus 15) 5ജിയും അ‌തിന്റെ വില കുറഞ്ഞ വേരിയന്റായ എയ്സ് 6 (OnePlus Ace 6) മോഡലും ഔദ്യോഗികമായി അ‌വതരിപ്പിക്കുന്ന തിയതി സ്ഥിരീകരിച്ചു. ഒക്ടോബർ 27ന് ഈ രണ്ട് സ്മാർട്ട്ഫോണുകളും വൺപ്ലസ് ​ചൈനയിൽ ലോഞ്ച് ചെയ്യും. പിന്നീട് ഇവ ആഗോള തലത്തിൽ അ‌വതരിപ്പിക്കും. വൺപ്ലസ് 15 5ജി ഇന്ത്യയിൽ ​ലോഞ്ച് ചെയ്യുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതോടൊപ്പം വൺപ്ലസ് 15r മോഡലും ഉണ്ടാകും.

ഒക്ടോബർ 27ന് ചൈനയിൽ ലോഞ്ച് ചെയ്യുന്ന എയ്സ് 6 ആണ് വൺപ്ലസ് 15r എന്ന പേരിൽ ​​ചൈനയ്ക്ക് പുറത്ത്, അ‌തായത് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോഞ്ചിന് മുൻപ് തന്നെ വൺപ്ലസ് 15 5ജിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വൺപ്ലസ് 15, വൺപ്ലസ് എയ്സ് 6 ലോഞ്ച് ഒക്ടോബർ 27ന്

വൺപ്ലസ് 15യുടെ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ

സാൻഡ് സ്റ്റോം, അബ്സൊല്യൂട്ട് ബ്ലാക്ക്, മിസ്റ്റി പർപ്പിൾ കളർ ഓപ്ഷനുകളിൽ വൺപ്ലസ് 15 5ജി ലഭ്യമാകുമെന്ന് ഇതിനകം പുറത്തുവന്ന ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ പ്രീമിയം വൺപ്ലസ് മോഡലിന് കരുത്ത് പകരുക.

ഓപ്പോയും ബിഒഇയും സംയുക്തമായി പുറത്തിറക്കിയ ഓറിയന്റൽ സ്‌ക്രീൻ 3.0 (മൂന്നാം തലമുറ ഓറിയന്റൽ സ്‌ക്രീൻ) ഘടിപ്പിച്ച ആദ്യ ഫോണായിരിക്കും വൺപ്ലസ് 15 എന്നതും ഇതിനകം സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അ‌ൾട്രാ- നാരോ 1.15 എംഎം ഫോർ-സൈഡഡ് ഫ്രെയിം നേടിക്കൊണ്ട്, എയ്‌റോസ്‌പേസ്- ഗ്രേഡ് നാനോ -സെറാമിക് മെറ്റൽ മിഡിൽ ഫ്രെയിം ഈ ഫോൺ ഉപയോഗിക്കും.

വൺപ്ലസ് 15, വൺപ്ലസ് എയ്സ് 6 ലോഞ്ച് ഒക്ടോബർ 27ന്

ലോകത്തിലെ ആദ്യത്തെ 165Hz ഹൈ-റെസല്യൂഷൻ സ്‌ക്രീൻ എന്ന പ്രത്യേകതയും വൺപ്ലസ് 15 5ജിക്ക് അവകാശപ്പെട്ടതായി മാറും. ട്രൂ ഹാർഡ്‌വെയർ 1nit ഡാർക്ക് നൈറ്റ് ഡിസ്‌പ്ലേ, LTPO2.0 അഡാപ്റ്റീവ് ഫ്രീക്വൻസി കൺവേർഷൻ, 1.15 എംഎം അൾട്രാ-നാരോ ഫോർ- സൈഡഡ് എന്നീ ഫീച്ചറുകളും വൺപ്ലസ് 15യിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വൺപ്ലസ് എയ്സ് 6

ക്വിക്ക്‌സിൽവർ, ഫ്ലാഷ് വൈറ്റ്, റേസിംഗ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് എയ്സ് 6 ലഭ്യമാകുക എന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാകും ഈ ഫോണിന് കരുത്ത് പകരുക. 7800mAh എന്ന വലിയ ബാറ്ററി ശേഷിയും 120W ഫാസ്റ്റ് ചാർജിങ്ങും ഈ മോഡലിന്റെ ​ഹൈ​ലൈറ്റായി എത്തും എന്ന് കരുതപ്പെടുന്നു.

വൺപ്ലസ് എയ്സ് 6 ഇന്ത്യയടക്കമുള്ള വിപണികളിൽ വൺപ്ലസ് 15r എന്ന മോഡലിൽ എത്തുമെങ്കിലും ബാറ്ററിയുടെയും മറ്റും കാര്യത്തിൽ ഇരു മോഡലുകളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. വൺപ്ലസ് 15 5ജിയുടെ വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയ്ക്കാകും വൺപ്ലസ് 15r മോഡൽ അ‌വതരിപ്പിക്കപ്പെടുക.

വൺപ്ലസ് 15, വൺപ്ലസ് എയ്സ് 6 ലോഞ്ച് ഒക്ടോബർ 27ന്

വൺപ്ലസ് 15, വൺപ്ലസ് എയ്സ് 6 എന്നിവയ്ക്ക് പുറമേ ഡൈമെൻസിറ്റി 9400+ ചിപ്സെറ്റും 3K 144Hz ഡിസ്‌പ്ലേയും ഉള്ള വൺപ്ലസ് പാഡ് 2 ടാബ്ലെറ്റും ഒക്ടോബർ 27ന് വൺപ്ലസ് അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച ഒപ്പോ പാഡ് 5 ന് സമാനമായ സ്പെസിഫിക്കേഷനുകൾ ആണ് ഈ വൺപ്ലസ് പാഡ് 2-ൽ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.

More from GizBot

Best Mobiles in India

English summary
OnePlus 15 and OnePlus Ace 6 will be launched on October 27. OnePlus 15 will be powered by Snapdragon 8 Elite Gen 5 mobile platform. OnePlus 15 will be available in Sand Storm, Absolute Black, and Misty Purple colors. OnePlus Ace 6 will be launched in the global market as OnePlus 15R. OnePlus Ace 6 will be available in Quicksilver, Flash White, and Racing Black color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X