Home
Mobile

ഇത് വൻ 'പ്ലസ്' 15! 7300mAh ബാറ്ററിയുണ്ട്, 165Hz ഡിസ്പ്ലേയുണ്ട്, IP66, IP68, IP69, IP69K റേറ്റിങ്ങുണ്ട്

വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 15 (OnePlus 15) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സകല തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നു. നവംബർ 13ന് ഇന്ത്യയിലും ആഗോളതലത്തിലും ഈ ഫോൺ അ‌വതരിപ്പിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ച കാര്യമാണ്. ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി വരാൻ പോകുന്ന ​ഈ ഫോണിലെ പല ഫീച്ചറുകളും കമ്പനി വിശദീകരിച്ചുതുടങ്ങിയിട്ടുണ്ട്. വൺപ്ലസ് 15 ഇന്ത്യൻ വേരിയന്റിന്റെ ചില ഫീച്ചറുകൾ ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്നവ വരും ദിവസങ്ങളിൽ വ്യക്തമാക്കും എന്ന് കരുതപ്പെടുന്നു. ഇപ്പോൾ വൺപ്ലസ് ഇന്ത്യൻ ഉപയോക്താക്കൾക്കായി വെളിപ്പെടുത്തിയിരിക്കുന്ന വൺപ്ലസ് 15 ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

വൺപ്ലസ് 15 ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി ഇതിലെ ചില ഫീച്ചറുകൾ കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. അ‌തിൽ വിപ്ലവകരമായ ഒരു ട്രിപ്പിൾ- ചിപ്പ് ആർക്കിടെക്ചർ, അൾട്രാ-സ്മൂത്ത് 1.5K 165 Hz ഡിസ്പ്ലേ, ദീർഘകാലം നിലനിൽക്കുന്ന 7300mAh ബാറ്ററി എന്നിവ ഉണ്ട് എന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത് വൻ 'പ്ലസ്' 15!  7300mAh ബാറ്ററിയുണ്ട്, 165Hz ഡിസ്പ്ലേയുണ്ട്...

മുൻ മോഡലിനെ അ‌പേക്ഷിച്ച് നിരവധി അ‌പ്ഗ്രേഡുകളോടെയാണ് വൺപ്ലസ് 15 5ജി എത്തുന്നത്. ​ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ടതിനാൽ ഈ മോഡലിനെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം നമുക്ക് മുൻപിൽ ലഭ്യമായിരുന്നു. ഇപ്പോൾ വൺപ്ലസ് ചില ഫീച്ചറുകൾ സ്ഥിരീകരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വേരിയന്റിന്റെ ചിത്രം കൂടുതൽ വ്യക്തമാകുന്നുണ്ട്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച ഫീച്ചറുകൾ തന്നെ വൺപ്ലസ് 15 അ‌വതരിപ്പിക്കും. ഇതിനെ അ‌ൽപ്പം അ‌തിശയോക്തി പരമായി വൻ 'പ്ലസ്' എന്ന് വിളിച്ചാലും തെറ്റില്ല, കാരണം സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്ന മത്സരത്തിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ 'പ്ലസ്' ആകുന്ന 'വൻ' ഫീച്ചറുകൾ ഇതിലുണ്ട്. ഈ ഫോണിന്റെ ശക്തികേന്ദ്രം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ് തന്നെ.

ഇത് വൻ 'പ്ലസ്' 15!  7300mAh ബാറ്ററിയുണ്ട്, 165Hz ഡിസ്പ്ലേയുണ്ട്...

ഇപ്പോൾ വൺപ്ലസ് സ്ഥിരീകരിച്ചിരിക്കുന്നത് പ്രകാരം വൺപ്ലസ് 15 ഇന്ത്യൻ വേരിയന്റ് വ്യവസായത്തിലെ ആദ്യത്തെ 1.5K 165Hz LTPO സ്‌ക്രീൻ ഉപയോഗിച്ച് വൺപ്ലസ് ഡിസ്‌പ്ലേ മികവിന്റെ പാരമ്പര്യം തുടരുന്നു, റെറ്റിന ലെവൽ ക്ലാരിറ്റിയും ഡീറ്റെയിൽസും സംയോജിപ്പിച്ച് ഒരു പുതിയ തലത്തിലുള്ള ഫ്ലൂയിഡ് മോഷൻ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. പ്രമുഖ ഗെയിമുകളിൽ അൾട്രാ-സ്മൂത്ത് നേറ്റീവ് 165fps പിന്തുണ ആസ്വദിക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു.

ദീർഘനേരം ഉപയോഗിച്ചാലും കണ്ണിന് പ്രശ്നമുണ്ടാകാതിരിക്കാൻ ഇതിലെ ഡിസ്‌പ്ലേ TÜV റൈൻലാൻഡ് ഇന്റലിജന്റ് ഐ കെയർ 5.0 സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്. ഇതിൽ ഇന്റലിജന്റ് ഐ കംഫർട്ട് റിമൈൻഡറും ഗെയിമിംഗിലെ ഐ കംഫർട്ട് മോഡും ഉൾപ്പെടുന്നു. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കുന്ന വിധത്തിൽ സൂക്ഷ്മമായി കളർ സാച്ചുറേഷൻ ക്രമീകരിക്കുന്നു.

വൺപ്ലസ് 15 യിലെ 6.78 ഇഞ്ച് ഡിസ്‌പ്ലേ ദൃശ്യ നിലവാരത്തിലും മികച്ചതാണ്, സൂര്യപ്രകാശത്തിൽ പോലും വ്യക്തമായ കാഴ്ചയ്ക്കായി 1800 നിറ്റ്സിന്റെ ​ഹൈ ബ്രൈറ്റ്‌നസ് മോഡ് (HBM), രാത്രിയിലെ കാഴ്ചയ്ക്കായി ഡിഫോൾട്ടായി 1 നിറ്റിന്റെ ഏറ്റവും കുറഞ്ഞ ​ബ്രൈറ്റ്നസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇത് വൻ 'പ്ലസ്' 15!  7300mAh ബാറ്ററിയുണ്ട്, 165Hz ഡിസ്പ്ലേയുണ്ട്...

ട്രിപ്പിൾ-ചിപ്പ് കരുത്താണ് വൺപ്ലസ് 15യുടെ സ്ഥിരീകരിച്ച ഫീച്ചറുകളിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഏത് കഠിന ടാസ്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ഓരോ ഘടകങ്ങളും യോജിപ്പിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നൂതന ട്രിപ്പിൾ-ചിപ്പ് ആർക്കിടെക്ചറാണ് ഇത്. 3200Hz ടച്ച് സാമ്പിൾ നൽകുന്ന ഒരു ഡെഡിക്കേറ്റഡ് ടച്ച് റെസ്‌പോൺസ് ചിപ്പും ഈ ഫോണിന് ഉണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഓക്‌സിജൻ ഒഎസ് 16 ന് ഒപ്പം ചേർന്ന് ഇതിലെ ട്രിപ്പിൾ-ചിപ്പ് കോൺഫിഗറേഷൻ തീവ്രമായ മൾട്ടിടാസ്കിംഗ് സമയത്ത് സുഗമമായ പെർഫോമൻസ് സാധ്യമാക്കുന്നു. മറ്റൊന്ന് ഇതിലെ 360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റമാണ്. ഇതിൽ കോർ ഹീറ്റ് ഡിസ്സിപ്പേഷനായി 5,731mm² 3D വേപ്പർ ചേമ്പർ, ഉപരിതല താപ വ്യാപനം കുറയ്ക്കുന്ന ഒരു എയ്‌റോസ്‌പേസ്- എയർജെൽ ഇൻസുലേഷൻ പാളി, ഏകീകൃത താപ വിതരണത്തിനായി ഒരു വെളുത്ത ഗ്രാഫൈറ്റ് ബാക്ക് കവർ എന്നിവ സംയോജിപ്പിച്ചിരിക്കുന്നു.

7300mAh സിലിക്കൺ നാനോസ്റ്റാക്ക് ബാറ്ററി വൺപ്ലസ് 15 അ‌വതരിപ്പിക്കും. വേഗത്തിലുള്ള ചാർജിങ്ങിനായി 120W SUPERVOOC വയർഡ് ചാർജിംഗിനെയും 50W AIRVOOC വയർലെസ് ചാർജിംഗിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം, വീഴ്ചകൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ 15 IP66, IP68, IP69, IP69K റേറ്റിങ്ങും ഇതിലുണ്ട്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ വൺപ്ലസ് സ്ഥിരീകരിക്കും.

Best Mobiles in India

English summary
The OnePlus 15 display, battery, and IP rating features have been confirmed ahead of its India launch on November 13. It features a triple-chip architecture, an ultra-smooth 1.5K 165 Hz display, and a long-lasting 7300mAh battery. The OnePlus 15 comes with a comprehensive set of IP66, IP68, IP69, and IP69K ratings for industry-leading protection against dust, water immersion, and high-pressure water jets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X