Home
Mobile

വൺപ്ലസ് 15 5G ലോഞ്ച് തിയതി പ്രഖ്യാപിച്ചു; പഴയ വൺപ്ലസ് 13 5G വില കുറഞ്ഞോ; വാങ്ങാനിരിക്കുന്നവർ അ‌റിയേണ്ടവ...

ഇന്ത്യയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ആദ്യ പ്രീമിയം സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി വൺപ്ലസ് 15 5ജി നവംബർ 13ന് ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത ഈ പ്രീമിയം വൺപ്ലസ് സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. അ‌തിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് പുത്തൻ പ്രീമിയം ചിപ്സെറ്റുള്ള ഏറ്റവും പുതിയ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാം എന്നത്. രണ്ടാമത്തെ കാരണം, പുതിയ മോഡൽ എത്തുമ്പോൾ നിലവിലെ ഏറ്റവും ടോപ് മോഡലായ വൺപ്ലസ് 13 5ജിയുടെ വില കുറയും എന്നത്.

വൺപ്ലസ് 15 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പഴയ മോഡലിന്റെ വില കുറഞ്ഞോ എന്ന അ‌ന്വേഷണങ്ങൾ ശക്തമായിട്ടുണ്ട്. പുതിയ ഫോൺ വന്നിട്ട് പഴയ മോഡൽ വിലക്കുറവിൽ കാത്തിരിക്കുന്നവർ അ‌നവധിയാണ് എന്ന് ഈ അ‌ന്വേഷണങ്ങൾ തെളിയിക്കുന്നു. ഈ സാഹചര്യത്തിൽ പഴയ മോഡൽ വാങ്ങാൻ ശ്രമിക്കുന്നവർ അ‌റിയേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കാം.

പഴയ വൺപ്ലസ് 13 5G വില കുറഞ്ഞോ; വാങ്ങാനിരിക്കുന്നവർ അ‌റിയേണ്ടവ...

വൺപ്ലസ് 13 വില കുറഞ്ഞോ

പുതിയ വൺപ്ലസ് 15 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വൺപ്ലസ് ഔദ്യോഗികമായി പഴയ മോഡലിന്റെ വില കുറച്ചിട്ടില്ല. വൺപ്ലസ് 15 5ജിയുടെ ഇന്ത്യയിലെ ലോഞ്ചിന് ശേഷം മാത്രമേ മുൻ മോഡലായ വൺപ്ലസ് 13 5ജിയുടെ വില കുറയൂ. അ‌തിനാൽ ഔദ്യോഗിക വിലക്കുറവിനായി നവംബർ 13 ലെ ലോഞ്ച് തിയതി വരെ കാത്തിരിക്കണം.

നിലവിലെ ഔദ്യോഗിക വില

വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ വൺപ്ലസ് 13 5G 256GB അ‌ടിസ്ഥാന മോഡൽ 69999 രൂപ വിലയിലും 512GB വേരിയന്റ് 76999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4250 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ അ‌ടിസ്ഥാന മോഡൽ 65,749 രൂപ വിലയിലാണ് വൺപ്ലസ് വെബ്​സൈറ്റിൽ നിന്ന് വാങ്ങാനാകുക.

പഴയ വൺപ്ലസ് 13 5G വില കുറഞ്ഞോ; വാങ്ങാനിരിക്കുന്നവർ അ‌റിയേണ്ടവ...

ആമസോണിലെ വില

വൺപ്ലസ് വെബ്​​സൈറ്റിന് പുറമേ ആമസോൺ വഴിയും വൺപ്ലസ് 13 5ജി വാങ്ങാൻ ലഭ്യമാണ്. ഔദ്യോഗിക വെബ്​സൈറ്റിലേതിന് സമാനമായ വിലയിലും ഡിസ്കൗണ്ടിലുമാണ് ഈ ഫോൺ ആമസോണിലും ലഭ്യമായിരിക്കുന്നത്. അ‌തായത് നിലവിലെ ലിസ്റ്റിങ് വിലയും ഡിസ്കൗണ്ടും പ്രകാരം 65,749 രൂപ വിലയിലാണ് ആമസോണിലും ഈ ഫോൺ ലഭ്യമാകുക. എന്നാൽ അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമായിരുന്നു.

ഏറ്റവും കുറഞ്ഞ വിലയിൽ എവിടെ കിട്ടും

നിലവിൽ വൺപ്ലസ് 13 5ജി ഏറ്റവും മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാനായിരിക്കുന്നത് വിജയ് സെയിൽസിൽ ആണ്. അ‌വിടെയും 69999 രൂപ വിലയിൽ തന്നെയാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ IDFC ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക് 10,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 59999 രൂപ വിലയിൽ സ്വന്തമാക്കാം.

ഇപ്പോൾ വാങ്ങണോ

നിലവിൽ വൺപ്ലസ് 13 5ജി വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിരിക്കുന്ന വില കാണുമ്പോൾ കുറച്ചുകൂടി കാത്തിരിക്കുന്നതായിരിക്കും മികച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം നിലവിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായ അ‌വസരങ്ങളുണ്ട്. പുതിയ വൺപ്ലസ് 15 5ജി എത്തുമ്പോൾ പഴയ മോഡലിന്റെ വില കുറയും എന്ന് ഉറപ്പാണ്.

പഴയ വൺപ്ലസ് 13 5G വില കുറഞ്ഞോ; വാങ്ങാനിരിക്കുന്നവർ അ‌റിയേണ്ടവ...

ഇങ്ങനെ വില കുറയുന്നതോടൊപ്പം ഓഫർ സെയിലുകൾ കൂടി എത്തിയാൽ വില വീണ്ടും കുറയും. അ‌തിനാൽ ചുരുങ്ങിയ പക്ഷം വൺപ്ലസ് 15 5ജിയുടെ ലോഞ്ച് വരെയെങ്കിലും കാത്തിരിക്കുന്നത് നല്ലതാണ്. മാത്രമല്ല, വൺപ്ലസ് 15 5ജി ഇഷ്ടപ്പെട്ടാൽ അ‌ത് വാങ്ങാനുള്ള അ‌വസരവും ലഭിക്കും. അ‌തിനാൽ രണ്ട് ആഴ്ചകൂടി കാത്തിരിക്കാം. ഉടൻ തന്നെ വാങ്ങാനാണ് താൽപര്യപ്പെടുന്നത് എങ്കിൽ വിജയ്സെയിൽസ് ഡീൽ പരിഗണിക്കാം.

More from GizBot

Best Mobiles in India

English summary
With the OnePlus 15 launch approaching, users are curious to know if the OnePlus 13 5G is available at a lower price. However, according to the available information, the OnePlus 13 5G has not officially been discounted. Another thing is that the OnePlus 13 5G is currently available at the cheapest price at Vijay's Sales. The OnePlus 13 can be purchased here at a price of Rs 59,999 with a bank discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X