ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ഫോൺ: വൺപ്ലസ് 15 5G ലോഞ്ച് ചെയ്തു
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി വൺപ്ലസ് 15 5ജി (OnePlus 15 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം കോർ ഹീറ്റ് ഡിസ്സിപ്പേഷനായി 5,731mm² 3D വേപ്പർ ചേമ്പർ, ഉപരിതല ഹീറ്റ് ട്രാൻസ്ഫർ കുറയ്ക്കുന്ന ഒരു എയ്‌റോസ്‌പേസ്-ഡിറൈവ്ഡ് എയർജൽ ഇൻസുലേഷൻ പാളി, ഏകീകൃത താപ വിതരണത്തിനായി വൈറ്റ് ഗ്രാഫൈറ്റ് ബാക്ക് കവർ എന്നിങ്ങനെ ഒരു പ്രീമിയം സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യാൻ കഴിയുന്ന നിരവധി മികച്ച ഫീച്ചറുകൾ ഈ ഫ്ലാഗ്ഷിപ്പ് മോഡലിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് 50MP ക്യാമറകൾ അടങ്ങുന്ന ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, മികച്ച ഫോട്ടോകൾക്കായി DetailMax എഞ്ചിൻ, IP66, IP68, IP69, IP69K റേറ്റിങ്, ഇതുവരെ ഒരു വൺപ്ലസ് സ്മാർട്ട്ഫോണിൽ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുമായി 7300mAh സിലിക്കൺ നാനോസ്റ്റാക്ക് ബാറ്ററി, അതിവേഗ ചാർജിങ്ങിനായി 120W SUPERVOOC വയർഡ് ചാർജിങ്, 50W AIRVOOC വയർലെസ് ചാർജിങ് പിന്തുണകൾ എന്നിവയും ഇതിലുണ്ട്.

ഇൻഫിനിറ്റ് ബ്ലാക്ക് (പ്രീമിയം ഫ്രോസ്റ്റഡ് ഗ്ലാസ് ബാക്ക്. ഇത് വിരലടയാളങ്ങളെ ചെറുക്കാൻ ഉദ്ദേശിച്ച്, മാറ്റ് ഫിനിഷ് വാഗ്ദാനം ചെയ്യുന്നു), സാൻഡ് സ്റ്റോം (ഭാരം കുറഞ്ഞ ഫൈബർഗ്ലാസ് കോമ്പോസിറ്റ് ബാക്ക് പാനലും മൈക്രോ-ആർക്ക് ഓക്സിഡൈസ്ഡ് (MAO) മെറ്റൽ ഫ്രെയിമും സംയോജിപ്പിക്കുന്നു), അൾട്രാ വയലറ്റ് (പ്രകാശ സ്രോതസ്സിനെ ആശ്രയിച്ച് വയലറ്റിൽ നിന്ന് സഫയറിലേക്ക് മാറുന്ന ഒരു ഡ്യുവൽ-ലെയർ ഒപ്റ്റിക്കൽ കോട്ടിംഗ് ഈ ഓപ്ഷൻ ഉപയോഗിക്കുന്നു) കളർ ഫിനിഷുകളോടെയാണ് വൺപ്ലസ് 15 എത്തിയിരിക്കുന്നത്.
വൺപ്ലസ് 15 പ്രധാന ഫീച്ചറുകൾ
165Hz വരെ റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772×1272 പിക്സഇസ്) 1.5K AMOLED LTPO ഡിസ്പ്ലേ, 1-120Hz ഇന്റലിജന്റ് സ്വിച്ചിങ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്കസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്തും ഹൈലൈറ്റും.
അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ വൺപ്ലസ് 15 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഓക്സിജൻ OS 16 ൽ ആണ് ഫോണിന്റെ പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഇത് എത്തിയിരിക്കുന്നത്. അതിൽ 1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 50MP 116° അൾട്രാ-വൈഡ് ക്യാമറ (ഓമ്നിവിഷൻ OV50D സെൻസർ, f/2.0 അപ്പേർച്ചർ), 1/2.76″ JN5 സെൻസറുള്ള 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ സെൻസർ (f/2.8 അപ്പേർച്ചർ, OIS), 4K 120fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.74″ IMX709 സെൻസറുള്ള 32MP RGBW ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.4 അപ്പേർച്ചർ, 4K വരെ 60 fps വീഡിയോ റെക്കോർഡിംഗ്) ഇതിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP66/68/69/69K റേറ്റിങ് ഫീച്ചറുകളും ഈ ഫോണിലുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C USB 3.2 Gen 1 എന്നീ ഫീച്ചറുകളും വൺപ്ലസ് 15യിൽ അടങ്ങുന്നു.
120W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഉള്ള 7300mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന്റെ ബൈപാസ് ചാർജിംഗ് ഫംഗ്ഷൻ ബാറ്ററി ചാർജ് ചെയ്യാതെ നേരിട്ട് ഡിവൈസ് പവർ പിന്തുണയ്ക്കുന്നു, അധിക ചൂട് ഒഴിവാക്കുന്നു, ബാറ്ററി ദീർഘായുസ്സ് സംരക്ഷിക്കുന്നു. 161.42×76.67×8.18mm (സാൻഡ് സ്റ്റോം) / 8.20mm (ബ്ലാക്ക്, വയലറ്റ്) വലിപ്പവും 211 ഗ്രാം (സാൻഡ്സ്റ്റോം) / 215 ഗ്രാം (ബ്ലാക്ക്, വയലറ്റ്) ഭാരവും വൺപ്ലസ് 15 5ജിക്ക് ഉണ്ട്.

വിലയും ലഭ്യതയും
വൺപ്ലസ് 15 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 4000 രൂപ വരെ അപ്‌ഗ്രേഡ് ബോണസ് ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 68999 രൂപ, 75999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.
180 ദിവസത്തെ ഫോൺ റീപ്ലേസ്‌മെന്റ് പ്ലാൻ, പ്രധാന ബാങ്ക് കാർഡുകളിൽ 6 മാസത്തെ നോ-കോസ്റ്റ് EMI എന്നിവയും ലോഞ്ച് ഓഫറുകളിൽ ഉൾപ്പെടുന്നു. നവംബർ 13ന് രാത്രി 8 മണി മുതൽ തന്നെ വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ എന്നിവ വഴി ഓൺലൈനായി വാങ്ങാം. കൂടാതെ വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, മറ്റ് ഓഫ്ലൈൻ റീട്ടെയിൽ പാർട്നേഴ്സ് എന്നിവ വഴിയും ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








