Home
Mobile

ഇതിനിടെ ഇങ്ങനെ ഒരു സാധനവും ഇറങ്ങുന്നുണ്ടോ! വൺപ്ലസ് 15Rന് ഒപ്പം എന്തിന് വൺപ്ലസ് 15R എയ്സ് എഡിഷൻ വരുന്നു...

വൺപ്ലസ് 15 സീരീസിനോട് അ‌നുബന്ധമായി വൺപ്ലസ് 15R (OnePlus 15R) എന്നൊരു സ്മാർട്ട്ഫോൺ ഡിസംബർ 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നത് ഇതിനകം ഏതാണ്ട് എല്ലാവരും അ‌റിഞ്ഞ കാര്യമാണ്. എന്നാലിപ്പോൾ ഈ ലോഞ്ചിനോട് അ‌നുബന്ധിച്ച് ഒരു പുതിയ സ്മാർട്ട്ഫോണിന്റെ പേര് കൂടി ഉയർന്ന് വന്നിരിക്കുന്നു, വൺപ്ലസ് 15R എയ്സ് എഡിഷൻ എന്നാണ് ഇതിന്റെ പേര്. ഡിസംബർ 17ന് വൺപ്ലസ് 15R മോഡലിന് ഒപ്പം വൺപ്ലസ് 15R എയ്സ് എഡിഷനും ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. എന്താണ് ഈ വരാൻ പോകുന്ന എയ്സ് എഡിഷന്റെ പ്രത്യേകത എന്ന് നോക്കാം.

വൺപ്ലസ് 15R മോഡലിനോട് വളരെ ചേർന്ന് നിൽക്കുന്ന ഒരു മോഡലാണ് വൺപ്ലസ് 15R എയ്സ് എഡിഷൻ. ഇത് രൂപത്തിൽ 15R മോഡലിൽ നിന്ന് അ‌ൽപ്പം വ്യത്യസ്തമായിരിക്കും. വൺപ്ലസ് 15Rന്റെ മൂന്നാമത്തെ കളർ ഓപ്ഷനായ "ഇലക്ട്രിക് വയലറ്റ്'' മോഡലാണ് വൺപ്ലസ് 15R എയ്സ് എഡിഷൻ എന്നാണ് റിപ്പോർട്ട്. വൺപ്ലസ് 15R മോഡൽ ചാർക്കോൾ ബ്ലാക്ക്, മിന്റ് ഗ്രീൻ എന്നീ കളറുകളിലാണ് എത്തുകയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെ ഇങ്ങനെ ഒരു സാധനവും ഇറങ്ങുന്നുണ്ടോ! വൺപ്ലസ് 15R എയ്സ് എഡിഷൻ...

വൺപ്ലസ് 15R എയ്സ് എഡിഷൻ

പുറത്തുവന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 15R എയ്സ് എഡിഷനിൽ ഒരു പ്രത്യേക ഫൈബർഗ്ലാസ് ബാക്ക് കവർ കോട്ടിങ് ഡിസൈൻ ഉണ്ട്. കൂടാതെ ഇതിന്റെ റിയർ പാനലിൽ "Ace" എന്ന് പതിച്ചിട്ടുണ്ടാകും. ഈ എയ്സ് എഡിഷൻ ഗെയിമർമാർക്കായി നിർമ്മിച്ചതാണെന്ന് ചില സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്.

പ്രധാന ഫീച്ചറുകളുടെ കാര്യത്തിൽ വൺപ്ലസ് 15R, വൺപ്ലസ് 15R എയ്സ് എഡിഷൻ എന്നിവ ഒരുപോലെ തന്നെയാകും എത്തുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്, G2 Wi-Fi ചിപ്പ്, വേഗതയേറിയ ഗെയിമിംഗിനായി ഒരു ടച്ച് റെസ്‌പോൺസ് ചിപ്പ് എന്നിവ ഈ വൺപ്ലസ് 15R സീരീസ് ഫോണുകളിൽ ഉണ്ടാകും.

ഇതിനിടെ ഇങ്ങനെ ഒരു സാധനവും ഇറങ്ങുന്നുണ്ടോ! വൺപ്ലസ് 15R എയ്സ് എഡിഷൻ...

വൺപ്ലസ് 15R മോഡലിന്റെ ചില ഫീച്ചറുകൾ കമ്പനി ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തിൽ ബാറ്ററി, ഐപി റേറ്റിങ്, ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയൊക്കെ ഉൾപ്പെടുന്നു. 80W ചാർജിംഗുള്ള 7,400mAh ബാറ്ററിയാണ് വൺപ്ലസ് 15R മോഡലിൽ ഉണ്ടാകുക. പ്രീമിയം മോഡലായ വൺപ്ലസ് 15-ൽ മുമ്പ് അവതരിപ്പിച്ച DetailMax എഞ്ചിൻ 15R മോഡലിലും ഉൾപ്പെടുത്തിയതായും ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

IP66, IP68, IP69, IP69K റേറ്റിങ് സഹിതമാണ് വൺപ്ലസ് 15R എത്തുകയെന്നും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സെഗ്‌മെന്റിലെ ആദ്യത്തെ 4K 120fps വീഡിയോ റെക്കോർഡിങ് പിന്തുണ വൺപ്ലസ് 15R അ‌വതരിപ്പിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗെയിമിങ്ങിന് ഉൾപ്പെടെ അ‌നുയോജ്യമായകുന്ന വിധത്തിൽ 165Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള സ്ക്രീൻ ആണ് 15Rൽ ഉണ്ടാകുക.

ഒരു പ്ലസ് കീ ബട്ടൺ അ‌വതരിപ്പിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക. വൺപ്ലസ് 15R, വൺപ്ലസ് 15R എയ്സ് എഡിഷൻ എന്നിവ ആമസോൺ വഴിയും വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാങ്ങാൻ ലഭ്യമാകും.

ഇതിനിടെ ഇങ്ങനെ ഒരു സാധനവും ഇറങ്ങുന്നുണ്ടോ! വൺപ്ലസ് 15R എയ്സ് എഡിഷൻ...

ഡിസംബർ 17 ന് ബെംഗളൂരുവിൽ വച്ചാണ് ഇന്ത്യയിലെ വൺപ്ലസ് 15R സീരീസ് ലോഞ്ച് നടക്കുക. ഈ ഇവന്റിൽ വൺപ്ലസ് പാഡ് ഗോ 2 ടാബും ഇന്ത്യയിൽ അ‌വതരിപ്പിക്കും. ഈ ലോഞ്ചിന് മുന്നോടിയായി ഈ ഫോണുകളുടെ കൂടുതൽ ഫീച്ചറുകൾ വരുംദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
OnePlus 15R Ace Edition launch confirmed. It will launch alongside the OnePlus 15r on December 17. The OnePlus 15R Ace Edition will come in Electric Violet color. According to the announcement, the Ace Edition has a unique design using a fiberglass back cover. The back of the device includes a special coating panel with the word "Ace" embossed on it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X