വല്യേട്ടന്റെ സ്വന്തം പൊന്നനിയൻ! വൺപ്ലസ് 15 5ജിക്ക് ഒപ്പം എത്തുന്ന വൺപ്ലസ് 15R -ന്റെ പുതിയ ഡീറ്റെയിൽസ് എത്തി
വൺപ്ലസ് തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 13 5ജിയുടെ പിൻഗാമിയായി പുതിയ വൺപ്ലസ് 15 5ജി അവതരിപ്പിക്കാൻ പോവുകയാണ്. ഫ്ലാഗ്ഷിപ്പ് ലെവൽ സ്പെസിഫിക്കേഷനുകളുള്ള വൺപ്ലസ് പ്രീമിയം മോഡലുകൾക്കൊപ്പം തന്നെ അതിന് താഴെ നിൽക്കുന്ന r സീരീസ് മോഡലുകളും വൺപ്ലസ് ഇപ്പോൾ പുറത്തിറക്കാറുണ്ട്. വൺപ്ലസ് 12 5ജിക്ക് ഒപ്പം വൺപ്ലസ് 12R, വൺപ്ലസ് 13 5ജിക്ക് ഒപ്പം വൺപ്ലസ് 13R എന്നിവ അവതരിപ്പിക്കപ്പെട്ടു. അതുപോലെ വൺപ്ലസ് 15 5ജിക്ക് ഒപ്പം ഒരു വൺപ്ലസ് 15R മോഡലും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
ചൈനയിൽ വൺപ്ലസ് എയ്സ് സീരീസിൽ അവതരിപ്പിക്കപ്പെടുന്ന മോഡലുകളാണ് വൺപ്ലസ് R മോഡലുകളായി പ്രീമിയം മോഡലുകൾക്ക് ഒപ്പം എത്തുക. അത്തരത്തിൽ വൺപ്ലസ് 15R എന്ന പേരിൽ ഇന്ത്യയിൽ എത്തുക ചൈനയിൽ ലോഞ്ച് ചെയ്യപ്പെടുന്ന വൺപ്ലസ് എയ്സ് 6 എന്ന മോഡൽ ആണ് എന്ന് കരുതപ്പെടുന്നു.

വൺപ്ലസ് എയ്സ് 6 ചെറിയ ചില മാറ്റങ്ങളോടെയാകും ഇന്ത്യയിൽ വൺപ്ലസ് 15R എന്ന മോഡലായി എത്തുക. ഉടൻ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യും എന്ന സൂചന നൽകിക്കൊണ്ട് വൺപ്ലസ് എയ്സ് 6 ചൈനീസ് സർട്ടിഫിക്കേഷൻ സൈറ്റായ ചൈന കംപൾസറി സർട്ടിഫിക്കേഷൻ (CCC) അഥവാ 3C യിൽ കണ്ടെത്തി.
120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വൺപ്ലസ് എയ്സ് 6 വരുക എന്ന് ഈ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ടിപ്‌സ്റ്റർ ഡെബയാൻ റോയ് (ഗാഡ്‌ജെറ്റ്‌സ്ഡാറ്റ) പുറത്തുവിട്ട ലീക്ക് ഡീറ്റെയിൽസ് പ്രകാരം, വൺപ്ലസ് എയ്സ് 6ൽ വൺപ്ലസ് 13 മോഡലിൽ ഉള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഉണ്ടാകുക.
അതിന്റെ അർഥം വൺപ്ലസ് 15R മോഡൽ ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാകും എത്തുക. നേരത്തെ വൺപ്ലസ് 13r മോഡൽ എത്തിയത് മുൻ വർഷം അവതരിപ്പിക്കപ്പെട്ട വൺപ്ലസ് 12ൽ ഉണ്ടായിരുന്ന അതേ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് സഹിതം ആയിരുന്നു.
വൺപ്ലസ് എയ്സ് 6 മോഡലുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വിവരം പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിങ് ഇതിൽ ഉണ്ടാകും എന്നതാണ്. കൂടാതെ മെറ്റൽ ഫ്രെയിം ആയിരിക്കും ഈ ഫോണിന് ഉണ്ടായിരിക്കുകയെന്നും സൂചനയുണ്ട്. പുറത്തുവന്ന ചില അഭ്യൂഹങ്ങൾ പറയുന്നത് വൺപ്ലസ് എയ്സ് 6ൽ 1.5K റെസല്യൂഷനുള്ള ഫ്ലാറ്റ് LTPO OLED സ്‌ക്രീൻ ഉപയോഗിക്കുക എന്നാണ്.
വൺപ്ലസ് 15 5ജിയിലുള്ള ചില ഫീച്ചറുകൾ എയ്സ് 6 മോഡലിലും ഉണ്ടാകും. ഡിസ്‌പ്ലേയ്ക്ക് 165Hz റിഫ്രഷ് റേറ്റ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവ അത്തരത്തിൽ ഇരുമോഡലുകളിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ചൈനയിലെ എയ്സ് 6 മോഡലിൽ 7,800mAh ബാറ്ററി ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ട്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന വൺപ്ലസ് 15R മോഡലിൽ ഇതിൽ നിന്ന് വ്യത്യസ്തമായ ബാറ്ററി ശേഷിയാകും ഉണ്ടാകുക.
ഇനി ക്യാമറകളുടെ കാര്യമെടുത്താൽ, എയ്സ് 6 മോഡലിൽ 50-മെഗാപിക്സൽ മെയിൻ സെൻസറും 8-മെഗാപിക്സൽ അൾട്രാവൈഡും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വേരിയന്റിൽ ഒരു ടെലിഫോട്ടോ ലെൻസും ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത വർഷം തുടക്കത്തിൽ തന്നെ വൺപ്ലസ് 15 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








