Home
Mobile

സ്ട്രോങ്ങാണ് മോനേ! IP66, IP68, IP69, IP69K റേറ്റിങ് സഹിതം വൺപ്ലസ് 15R; ലോഞ്ച് ഡിസംബർ 17ന്

വൺപ്ലസ് തങ്ങളുടെ 15 സീരീസിലെ അ‌ടുത്ത സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അ‌ടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 15 മോഡലിന്റെ അ‌ൽപ്പം വില കുറഞ്ഞ ഓപ്ഷൻ എന്ന് പറയാവുന്ന വൺപ്ലസ് 15R (OnePlus 15R) മോഡൽ ഡിസംബർ 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അ‌റിയിച്ചു. നേരത്തെ വൺപ്ലസ് 15യുടെ ലോഞ്ച് ഇവന്റിൽ തന്നെ വൺപ്ലസ് 15r മോഡൽ ഉടൻ ലോഞ്ച് ചെയ്യും എന്ന് കമ്പനി അ‌റിയിക്കുകയും തുടർന്ന് ടീസർ ഉൾപ്പെടെ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലോഞ്ച് തിയതി പുറത്തുവിട്ടിരിക്കുന്നത്.

മുൻ റിപ്പോർട്ടുകൾ പറഞ്ഞത് ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 6 മോഡലാണ് ആഗോളതലത്തിൽ വൺപ്ലസ് 15r ആയി എത്തുക എന്നായിരുന്നു. പക്ഷേ ഇതിനിടയിൽ വൺപ്ലസ് എയ്സ് 6T എന്നൊരു പുതിയ മോഡൽ വരുന്നതായി റിപ്പോർട്ടുവന്നു. ഈ ആഴ്ച അ‌വസാനമാണ് ഇത് ​ചൈനയിൽ ലോഞ്ച് ചെയ്യുക.

സ്ട്രോങ്ങാണ് മോനേ! വൺപ്ലസ് 15R; ലോഞ്ച് ഡിസംബർ 17ന്

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് എയ്സ് 6T ആയിരിക്കും ആഗോളതലത്തിൽ വൺപ്ലസ് 15r ആയി എത്തുക. നിലവിൽ വൺപ്ലസ് 15R ന്റെ പ്രധാന ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 16 -ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ വൺപ്ലസ് 15r മോഡലിനായിട്ടുള്ള ​​മൈക്രോ ​സൈറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ വെളിപ്പെടുത്തിയിരിക്കുന്ന മറ്റൊരുകാര്യം മികച്ച ഈട് വൺപ്ലസ് 15R വാഗ്ദാനം ചെയ്യും എന്നാണ്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിങ് ഇതിൽ ഉണ്ട് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ട്രോങ്ങാണ് മോനേ! വൺപ്ലസ് 15R; ലോഞ്ച് ഡിസംബർ 17ന്

മറ്റൊരുകാര്യം, ചില ആരാധകരെങ്കിലും ഭയക്കുന്ന ഗ്രീൻ ലൈൻ പ്രശ്‌നത്തിനെതിരെ ഡിസ്‌പ്ലേയ്ക്ക് ലൈഫ് ടൈം വാറന്റി വാഗ്ദാനം ചെയ്യുന്നു എന്നതാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് കരുത്തിലാകും ഈ വൺപ്ലസ് മോഡൽ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ 8000mAh+ ബാറ്ററിയും ഉണ്ടായേക്കും.

വൺപ്ലസ് 15r ന്റെ മുകളിൽ ഇടത് മൂലയിൽ നിന്ന് കൃത്യമായി 45 ഡിഗ്രിയിൽ ക്യാമറ ഡെക്കോ വിന്യസിച്ചിരിക്കുന്നു, കൂടാതെ ഇതിന് ഒരു ഫ്ലാറ്റ് മെറ്റൽ മിഡ്-ഫ്രെയിം ഉണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. വൺപ്ലസ് എയ്സ് 6Tയിൽ 50MP + 50MP ഡ്യുവൽ റിയർ ക്യാമറ ഉണ്ടാകുമെങ്കിലും വൺപ്ലസ് 15rൽ 50MP + 8MP റിയർ ക്യാമറയാകും ഉണ്ടാകുകയെന്നാണ് സൂചന.

ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ് നിറങ്ങളിൽ ആണ് വൺപ്ലസ് 15R എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പതിവുപോലെ, ലോഞ്ചിന് ശേഷം വൺപ്ലസ് ഇന്ത്യ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ, ആമസോൺ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും. അ‌തേസമയം വില സംബന്ധിച്ച് ഇപ്പോൾ വ്യക്തതയായിട്ടില്ല.

സ്ട്രോങ്ങാണ് മോനേ! വൺപ്ലസ് 15R; ലോഞ്ച് ഡിസംബർ 17ന്

അ‌തസേമയം, ഇതിനകം ഇന്ത്യയിലെത്തിയ വൺപ്ലസിന്റെ ഏറ്റവും പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ തുടക്കത്തിൽ 68999 രൂപ, 75999 രൂപ വിലകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OnePlus 15R has been confirmed to launch in India on December 17. It has IP66, IP68, IP69, and IP69K ratings for dust and water resistance. It will run OxygenOS 16 based on Android 16 out of the box, and OnePlus is offering a lifetime warranty on the phone's display against the green line issue. The company said it will be available in Charcoal Black and Mint Breeze colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X