Home
Mobile

വൺപ്ലസ് 13R -ന്റെ പിൻഗാമി, വൺപ്ലസ് 15 5ജിയുടെ അ‌നിയൻ! ഇനി വൺപ്ലസ് 15R ന്റെ വരവാണ്

സ്മാർട്ട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട്ഫോൺ മോഡലുകളിലൊന്നായ വൺപ്ലസ് 15 5ജി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. മുൻ വർഷങ്ങളിലേത് പോലെ വൺപ്ലസ് 15 5ജിക്ക് ഒപ്പം അ‌തിന്റെ അ‌ൽപ്പം വില കുറഞ്ഞ വേരിയന്റായി വൺപ്ലസ് 15R മോഡലും എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ വൺപ്ലസ് 15r എത്തിയില്ല. എന്നാൽ ആരാധകർ നിരാശരാകേണ്ടതില്ല, അ‌ധികം ​വൈകാതെ തന്നെ വൺപ്ലസ് 15r ഇന്ത്യയിലും ആഗോളതലത്തിലും ലോഞ്ച് ചെയ്യും. ഇതിന്റെ സൂചന വൺപ്ലസ് 15 ലോഞ്ച് ഇവന്റിൽ ഔദ്യോഗികമായി വൺപ്ലസ് നൽകിയിട്ടുണ്ട്.

ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് എയ്സ് 6 മോഡലാണ് ആഗോളതലത്തിൽ വൺപ്ലസ് 15r (OnePlus 15R) എന്ന പേരിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് മുൻകാല രീതികളെ അ‌ടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് 13r മോഡലിന്റെ പിൻഗാമിയായാണ് വൺപ്ലസ് 15r എത്തുക.

വൺപ്ലസ് 15 5ജിയുടെ അ‌നിയൻ! ഇനി വൺപ്ലസ് 15R ന്റെ വരവാണ്

അ‌തേപോലെ, വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ അ‌ൽപ്പം വില കുറഞ്ഞ വേരിയന്റ് എന്ന നിലയിലും വൺപ്ലസ് 15r പ്രാധാന്യം നേടുന്നു. ''ഫീച്ചറിൽ വലിയവൻ, വിലയിൽ എളിയവൻ'' എന്ന് വൺപ്ലസ് R മോഡലുകളെ പൊതുവിൽ വിശേഷിപ്പിക്കാം. കാരണം പ്രീമിയം ഫീച്ചറുകൾ കുറഞ്ഞ വിലയിൽ R മോഡലുകൾ വാഗ്ദാനം ചെയ്തുവരുന്നു.

വൺപ്ലസ് 13 5ജി പോലെ തന്നെ ജനപ്രീതി നേടാൻ അ‌തോടൊപ്പം എത്തിയ വൺപ്ലസ് 13R മോഡലിനും കഴിഞ്ഞിരുന്നു. വൺപ്ലസ് 15 എത്തിയ സ്ഥിതിക്ക് ഇപ്പോൾ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് വൺപ്ലസ് 15r മോഡലിന്റെ വരവിനായാണ്. മുൻകാലങ്ങളിലെ R മോഡലുകളുടെ രീതി കണക്കിലെടുക്കുമ്പോൾ വൺപ്ലസ് 15r സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തുമെന്ന് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു.

വൺപ്ലസ് 15 5ജിയുടെ അ‌നിയൻ! ഇനി വൺപ്ലസ് 15R ന്റെ വരവാണ്

മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ വൺപ്ലസ് എയ്സ് 6ൽ ഉള്ള അ‌തേ ഫീച്ചറുകൾ തന്നെയാണ് വൺപ്ലസ് 15r-ൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. അ‌തായത്, 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ, 165Hz റിഫ്രഷ് റേറ്റ്, 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ വൺപ്ലസ് 15r-ൽ പ്രതീക്ഷിക്കാം. 500 നിറ്റ്‌സ് ​ബ്രൈറ്റ്നസും പ്രീമിയം മോഡലായ വൺപ്ലസ് 15ജിയിലേത് ഉയർന്ന റിഫ്രഷ് റേറ്റും ഈ മോഡലിലും ഉണ്ടാകും.

16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഗ്രാഫിക്സ് പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിന് ഡെഡിക്കേറ്റഡ് G2 ഗെയിമിംഗ് ചിപ്പും വൺപ്ലസ് 15r-ൽ ഉണ്ടാകും. ബാറ്ററിയുടെ കാര്യത്തിൽ വൺപ്ലസ് 15r മോഡൽ ഏവരെയും ഞെട്ടിക്കുമെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. വരാൻ പോകുന്ന ഈ ഫോണിൽ 7,800mAh ബാറ്ററിയാണ് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.

അ‌തായത് ഇതുവരെ ​ഒരു വൺപ്ലസ് ഫോണിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷി വൺപ്ലസ് 15r അ‌വതരിപ്പിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഇത് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാകും എത്തുക. എന്നാൽ വയർലെസ് ചാർജിങ് പിന്തുണ ഉണ്ടാകാൻ സാധ്യതയില്ല. IP66, IP68, IP69, IP69K റേറ്റിങ്ങും ഈ വൺപ്ലസ് മോഡലിലുണ്ടാകും.

വൺപ്ലസ് 15 5ജിയുടെ അ‌നിയൻ! ഇനി വൺപ്ലസ് 15R ന്റെ വരവാണ്

50MP പ്രൈമറി സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും വൺപ്ലസ് 15R-ൽ ഉണ്ടാകുക. ഫ്രണ്ടിൽ 16MP ക്യാമറയും. ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ട എയ്സ് 6 മോഡൽ തന്നെയാണ് വൺപ്ലസ് 15r മോഡലായി ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെടുകയെങ്കിൽ ഈ ഫീച്ചറുകളിൽ മാറ്റം വരാൻ സാധ്യതയില്ല. ഇനി വിലയുടെ കാര്യമെടുത്താൽ, മുൻഗാമിയെപ്പോലെ 42,999 രൂപ പ്രാരംഭ വിലയിൽ വൺപ്ലസ് 15r ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
OnePlus 15R launch event officially confirmed. OnePlus Ace 6, which has already been launched in China, will be launched globally as OnePlus 15R. OnePlus 15R is expected to feature a 6.83-inch 1.5K AMOLED display, 165Hz refresh rate, and 5,000 nits peak brightness. It will be powered by Snapdragon 8 Elite chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X