ക്ലാസ് ആൻഡ് മാസ്! 5000 രൂപ വരെ ഡിസ്കൗണ്ടുമായി വൺപ്ലസ് 15R ഇന്ന് മുതൽ വാങ്ങാം
വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയോട് ചേർന്ന് നിൽക്കുന്ന ഫീച്ചറുകളും എന്നാൽ അതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ അവതരിപ്പിക്കപ്പെട്ടതുമായ വൺപ്ലസ് 15R (OnePlus 15R) ഇന്ത്യയിൽ ഇന്ന് മുതൽ വാങ്ങാനാകും. കഴിഞ്ഞ ആഴ്ചയാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇന്ന് (ഡിസംബർ 22) ഉച്ചയ്ക്ക് 12 മുതൽ വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോഴ്‌സ്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നേഴ്സ് എന്നിവ വഴി ഈ ഫോൺ ലഭ്യമാണ്.
വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജി സ്വന്തമാക്കണമെങ്കിൽ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയും നൽകണം. ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായാൽ പോലും ഇവയ്ക്ക് ഏറ്റവും കുറഞ്ഞത് യഥാക്രമം 68999 രൂപയും 75999 രൂപയും നൽകേണ്ടിവരും.

വൺപ്ലസ് 15 5ജി വാങ്ങാൻ കഴിയാത്തവർക്ക് പരിഗണിക്കാവുന്ന ഒരു ഓപ്ഷനാണ് വൺപ്ലസ് 15R. എന്നാൽ, മുൻഗാമിയായ വൺപ്ലസ് 13R മോഡലിനെ അപേക്ഷിച്ച് അൽപ്പം ഉയർന്ന വിലയിലാണ് വൺപ്ലസ് 15R എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ വിപണിയെ ആകെ ബാധിച്ചിരിക്കുന്ന വില വർധന തന്നെയാണ് അതിന് കാരണം.
വൺപ്ലസ് 15R ന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 44999 രൂപയ്ക്കും 47999 രൂപയ്ക്കും ലഭ്യമാകും. ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ ഡിസൈനുകളുമായാണ് വൺപ്ലസ് 15R എത്തിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ
45000 രൂപയിൽ താഴെ വിലയിൽ കിട്ടുന്ന ഒരു ക്ലാസ് ആൻഡ് മാസ് സ്മാർട്ട്ഫോൺ എന്ന് വൺപ്ലസ് 15Rനെ വിശേഷിപ്പിക്കാം. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ വൺപ്ലസ് സ്മാർട്ട്ഫോണിന്റെ കരുത്ത്. ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത്.
360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. കൂടാതെ മികച്ച ഫോട്ടോഗ്രഫിക്കായി ഒന്നിലധികം സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്ന ഒരു നൂതന സംവിധാനമായ DetailMax എഞ്ചിൻ ഇതിലുണ്ട്. അൾട്രാ-ക്ലിയർ 26MP മോഡ്, ക്ലിയർ ബർസ്റ്റ്, ക്ലിയർ നൈറ്റ് എഞ്ചിൻ എന്നിങ്ങനെ ഫോട്ടോഗ്രഫി മികവ് വർധിപ്പിക്കാൻ വിവിധ ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് 15Rൽ ഉള്ളത്. അതിൽ 1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 120 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ 32MP ഓട്ടോഫോക്കസ് ക്യാമറയും (f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേയുമായാണ് വൺപ്ലസ് 15R അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ ഇതിനുണ്ട്. അഡ്രിനോ 840 GPU, 12GB LPDDR5X അൾട്രാ റാം, 256GB/ 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7400mAh ബാറ്ററി വൺപ്ലസ് 15R-ൽ എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ്-16ൽ ആണ് പ്രവർത്തനം. 4 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിലും ലഭിക്കും. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








