Home
Mobile

ഇത് പല ഫോണുകളുടെയും ചീട്ട് കീറുന്ന വരവ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരുടെ, പ്രത്യേകിച്ച് വൺപ്ലസ് ആരാധകരുടെ ആഴ്ചകളായുള്ള കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് വൺപ്ലസ് 15R (OnePlus 15R) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്താക്കിയാണ് വൺപ്ലസ് R സീരീസിലെ ഏറ്റവും പുതിയ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 15R എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത്. 360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. മികച്ചതും സുഗമവുമായ വൈ-ഫൈ കണക്ഷനുകൾക്കായി ഒരു പ്രത്യേക വൈ-ഫൈ ചിപ്പ്, 7,400 mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ ഡി​സൈനുകളുമായാണ് വൺപ്ലസ് 15R എത്തിയിരിക്കുന്നത്. പ്രീമിയം മോഡലായ വൺപ്ലസ് 15 -ൽ ഉള്ളതുപോലെ മികച്ച ഫോട്ടോഗ്രഫിക്കായി ഒന്നിലധികം സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്ന ഒരു നൂതന സംവിധാനമായ DetailMax എഞ്ചിൻ ഇതിലുണ്ട്. അൾട്രാ-ക്ലിയർ 26MP മോഡ്, ക്ലിയർ ബർസ്റ്റ്, ക്ലിയർ നൈറ്റ് എഞ്ചിൻ എന്നിങ്ങനെ ഫോട്ടോഗ്രഫി മികവ് വർധിപ്പിക്കാൻ വിവിധ ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ വൺപ്ലസ് 15R -ൽ ഉണ്ട്. ഇത് 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകൾ സഹിതം എത്തുന്നു.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ വൺപ്ലസ് സ്മാർട്ട്ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB LPDDR5X അൾട്രാ റാം, 256GB/ 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ്-16ൽ ആണ് പ്രവർത്തനം. വൺപ്ലസ് 15 ന് ലഭിക്കുന്നതുപോലെ 4 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിലും ലഭിക്കും.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 120 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഓട്ടോഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി USB 2.0 ഉൾപ്പെടെയുള്ള ഫീച്ചറുകളും വൺപ്ലസ് 15R-ൽ ഉണ്ട്.

80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7400mAh ബാറ്ററി വൺപ്ലസ് 15R-ൽ നൽകിയിരിക്കുന്നു. ശക്തമായ പ്രോസസറിന് പുറമേ ഈ കരുത്തൻ ബാറ്ററി, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളും കൂടി ചേർന്ന് പല സ്മാർട്ട്ഫോണുകളുടെയും ചീട്ട് കീറുന്ന ഒരു അ‌ത്യുഗ്രൻ മോഡലായി വൺപ്ലസ് 15Rനെ മാറ്റുന്നു. നാല് വർഷത്തെ പ്രവർത്തനത്തിന് ശേഷവും കുറഞ്ഞത് 80% ശേഷി നിലനിർത്താൻ കഴിയുന്ന വിധത്തിലാണ് ഇതിലെ ബാറ്ററി നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

വൺപ്ലസ് 15R ന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന വേരിയന്റ് 44999 രൂപ വിലയിലും ടോപ് മോഡൽ 47999 രൂപ വിലയിലും വാങ്ങാനാകും.

വൺപ്ലസ് 15R പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ 2,299 രൂപ വിലയുള്ള വൺപ്ലസ് നോർഡ് ബഡ്‌സ് 3 (ഹാർമോണിക് ഗ്രേ) ലഭിക്കും. വൺപ്ലസ് 15R ന്റെ എല്ലാ ഉപയോക്താക്കൾക്കും 180 ദിവസത്തെ ഫോൺ റീപ്ലേസ്‌മെന്റ് പ്ലാനും ലൈഫ് ടൈം ഡിസ്‌പ്ലേ വാറണ്ടിയും ലഭ്യമാകും.

ഇന്ന് മുതൽ തന്നെ (ഡിസംബർ 17) വൺപ്ലസ് 15R പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 22 ന് ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. വൺപ്ലസിന്റെ ഇന്ത്യയിലെ ഔ​ദ്യോഗിക വെബ്​സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോഴ്‌സ്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നേഴ്സ് എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
OnePlus 15R with 7400mAh battery launched in India. Its 12GB + 256GB model is priced at Rs 47,999 and the 16GB + 512GB model is priced at Rs 52,999. If you take advantage of the bank discounts available as part of the launch offer, you can initially buy the base variant at a price of Rs 44,999 and the top model at a price of Rs 47,999. The power of this OnePlus smartphone is the Snapdragon 8 Gen 5 3nm processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X